റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 219

 

“നടന്നത് തന്നെ മോനെ”

 

“നമുക്ക് ഐ വി എഫ് നോക്കാം”

 

“നോക്കാം കണ്ണാ. സമയമാവട്ടെ”

 

 

 

നായരുവീട്ടിലെ സിനി ചേച്ചി രേണുവിന്റെ ഇവിടെ ഉള്ള ഒരു പരിചയക്കാരിയാണ്. പുള്ളിക്കാരി ഇപ്പൊ ടൗണിൽ ബേക്കറിയും ഹോം മേഡ് കേക്കും ഉണ്ടാക്കി വിൽക്കുന്ന ഒരു സംരംഭകയാണ്. ഒരു ഏഴു മണിയൊക്കെ ആയപ്പോ ഞാൻ പോയി ഓർഡർ ചെയ്ത കേക്ക് വാങ്ങി പോന്നു. വീട്ടിൽ തിരിച്ച് എത്തിയപ്പോഴേക്ക് രേണു ഉറങ്ങിയിട്ടുണ്ട്. കേക്ക് ഫ്രിഡ്ജിൽ എടുത്ത് വെച്ച് ഞാനും കയറി കിടന്നു ഉറങ്ങി.

 

 

രണ്ടര ഒക്കെയായപ്പോ രേണു ഉണർന്നു.

 

“ഹാപ്പി ബർത്ഡേ രേണു”

 

“താങ്ക് യു കണ്ണാ”

 

രേണു കേക്ക് മുറിച്ച് ഒരു കഷ്ണം വായിൽ വെച്ച് തന്നു.

 

“ഐസ് ക്രീം തിന്നാൻ തോന്നുന്നു രേണു”

 

“ഈ മഴക്കാലത്തോ”?

 

“അതിനെന്താ ? അല്ലെങ്കിൽ കോൾഡ് ഡാർക് ചോക്ലേറ്റ് ബീവറേജ് ആയാലും മതി”

 

“പ്ഭ! തെണ്ടി. ചോക്ലേറ്റ് ബീവറേജ്‌ എങ്ങാനും നീ കുടിച്ചൂന്നു ഞാനറിഞ്ഞാൽ നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും. അവൻ കോൾഡ് ചോക്ലേറ്റ് ബീവറേജ് ഉണ്ടാക്കാൻ നടക്കുന്നു. അത്രയ്ക്ക് ദാഹാണേൽ ബാർലി വെള്ളം കുടിച്ചോ”

 

“ഞാൻ വെറുതെ പറഞ്ഞതല്ലേ രേണു. അല്ലെങ്കിലും എനിക്ക് ചോക്ലേറ്റ് ഇഷ്ടല്ല”

 

“ഡാർക്കോ ബ്രൗണോ”?

 

“രണ്ടും”

 

“ഇന്നാള് പഞ്ചഗവ്യം ഉണ്ടാക്കാൻ പോയവൻ തന്നെയാണോ ഈ പറയുന്നത്”?

 

“അത് ഞാൻ അന്ന് ഒരു രസത്തിനു പറഞ്ഞതല്ലേ”

 

“നീ വൈറ്റ് ചോക്ലേറ്റ് മതിയാവുന്നത് വരെ കഴിച്ചോ കണ്ണാ. എനിക്ക് ഒരു പരാതിയുമില്ല”