redcg 5

“അയാം ഇമ്പ്രെസ്സ്ഡ്… കോൺഗ്രാറ്സ് ടു യുവർ ടീം വർക്ക്‌.. യൂ ഡൺ എ ഗ്രേറ്റ്‌ ജോബ് മാൻ..”

റിതിനും നല്ല സന്തോഷമായി. ആമി ഇരുവരെയും നോക്കി ആഹ്ലാദിച്ചു ചിരിക്കുകയാണ്. അതിനു ശേഷം ബോസ്സ് ആമിക്കും ഷേക്ക്‌ ഹാൻഡ് കൊടുത്ത് അഭിനന്ദിച്ചു. ബാക്കി ടീം മേറ്റ്സിനെയും വിളിച്ച് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യാൻ റിതിനോട് ബോസ്സ് ആവിശ്യപ്പെട്ടു. അതിനെ ശരി വച്ച് മടങ്ങുമ്പോൾ റിതിനും ആമിയും മുഖത്തോട് മുഖം നോക്കി ആഹ്ലാദിച്ച് സന്തോഷം കൈമാറി. റിതിൻ മീറ്റിംഗ് അറേഞ്ച് ചെയ്തപ്പോൾ ആമി വേഗം ശ്രീയുടെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു. അവളുടെ സന്തോഷത്തിൽ ശ്രീയും പങ്കു ചേർന്നെങ്കിലും അവന് അറിയേണ്ടത് റിതിന്റെ ഇഷ്ടം പറച്ചിലിന് ആമി കൊടുത്ത മറുപടി ആയിരുന്നു. ആവിശ്യം പറഞ്ഞപ്പോൾ അവരിരുവരും കുറച്ച് മാറി നിന്ന് അവൾ ഫോണെടുത്ത് ശ്രീക്ക് കാണിച്ചു കൊടുത്തു.

“എടി നീയെന്താ പറഞ്ഞത്?? ഫ്രണ്ട് ആയി കാണണമെന്നോ??”

“ആ..”

“ഇഷ്ടമല്ലെന്ന് പറഞ്ഞില്ലേ..?”

“അങ്ങനെ പറയുന്നതിലും നല്ലത് ഇതല്ലേ ഏട്ടാ??”

“മ്മ്.”

അനിഷ്ടത്തോടെ അവൻ മൂളി. അപ്പോഴേക്കും ആമിക്ക് മീറ്റിംഗിന് കയറാൻ വിളി വന്നു. വൈകുന്നേരം സംസാരിക്കാം എന്ന് പറഞ്ഞിട്ട് അവളവിടെ നിന്നും മാറി.

ശ്രീയുടെ മനസ്സിൽ ചിന്തകൾ ഒന്നൂടെ വലിഞ്ഞു. അവൾക്കവനോട് ഇഷ്ടമുണ്ടാകാൻ ചാൻസ് ഉണ്ട്. അപ്പോ എന്നോട് ചെയ്യുന്നത് ചതിയല്ലേ..? പക്ഷെ ചതിയാണെങ്കിൽ അവളെന്നോട് ഒരു കാര്യങ്ങളും പറയേണ്ട ആവിശ്യമില്ലല്ലോ..അപ്പോ എല്ലാം അറിയിച്ചു കൊണ്ട് ചതിക്കുന്നതോ??അവനൊരെത്തും പിടിയും കിട്ടിയില്ല. തന്റെ മനസ്സിൽ ആദ്യമേ ഇങ്ങനൊരു ചിന്ത കടന്നു കൂടിയത് എന്തുകൊണ്ടാവാം..? അവർ ഇഷ്ടപ്പെടുന്നത് കണ്ടു കൊണ്ട് നിൽക്കേണ്ടി വരുമെന്നുള്ള ഒരു സൂചന പോലെ.. പിരിമുറുക്കം സഹിക്കവയ്യാതെ അവൻ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി മുഖം കഴുകി.

The Author

kambistories.com

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *