റീന [ആൽബി] 165

എനിക്കറിയാം ഭയ്യ എന്ത് മാത്രം മനസ്സ് നീറിക്കാണുമെന്ന്.ഞാൻ തന്ന വേദനക്ക് പകരം തരാൻ എന്റെ കയ്യിൽ ഒന്നുമില്ല.ഈ ശരീരം അല്ലാതെ.

നീയെന്നെ അങ്ങനെയാ മനസ്സിലാക്കിയത് അല്ലെ.അങ്ങനെ ആയിരുന്നേൽ എനിക്ക് എന്നെ കഴിയുമായിരുന്നു.സ്ത്രീകളെ വെറും ഉപഭോഗവസ്തുവായി കണ്ടിട്ടില്ല ഞാൻ,എനിക്ക് കഴിയില്ല അതിന്.

അത്‌ എന്നെപ്പോലെ വേറാരും മനസ്സിലാക്കിയിട്ടില്ല.പക്ഷെ ആ മനസ്സിലെ കനൽ കെടാൻ എങ്കിലും എന്നെ സ്വീകരിച്ചുടെ.

ഡീ,ഒരെണ്ണം ഒഴിച്ചേ….

ദാ ഒന്നുടെ തരാം.ഇനിയില്ല,ഇവൻ ഇത്തിരി മുറ്റാ.തിരിച്ചു പോവേണ്ടതാ.
ഇന്നലെ കഴിച്ചപ്പോ മനസിലായല്ലോ.

അവനൊന്നു ചിരിക്കുക മാത്രം ചെയ്തു.വീണ്ടും അവന്റെ കണ്ണുകൾ പുറത്തെ ദൃശ്യങ്ങളിലേക്ക് പതിഞ്ഞു. കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ അവൻ പറഞ്ഞുതുടങ്ങി”റീന നിന്റെ കഴുത്തിൽ ഒരു മിന്നു കെട്ടി അങ്ങകലെ പുഴയുടെ തീരത്ത് നിനക്കായ്‌ തീർത്ത വള്ളിക്കുടിലിൽ തിങ്കൾ നൽകുന്ന കുളിരുപറ്റി നിന്നെ എന്റെ സ്വന്തമാക്കുന്നത് സ്വപ്നം കണ്ടവനാ ഞാൻ.പക്ഷെ ഇന്നതില്ല.നാളെ നിന്റെ നെറുകയിൽ സിന്ധുരം അണിയിക്കുന്നവനും ഉണ്ടാവും ഒരു മിനിമം ആഗ്രഹം.
പിന്നെ നിന്റെ ഈ തോന്നലൊക്കെ സ്വാഭാവികം.എന്നെ തേച്ചു എന്നൊരു തോന്നൽ.പക്ഷെ എനിക്കതില്ല,
കാരണം ഇതിനേക്കാൾ നല്ലത് എനിക്കായി കാലം കരുതിവച്ചിരിക്കാം.ഞാൻ അതിൽ വിശ്വസിക്കുന്നു.പിന്നെ നിന്റെ ഈ തോന്നലൊക്കെ മാറും.കുടുംബമായി കുട്ടികളൊക്കെ ആകുമ്പോൾ,
അപ്പൊ അവർക്ക് പറഞ്ഞുകൊടുക്കാൻ എന്നെക്കുറിച്ചുള്ള നല്ല ഓർമ്മകൾ നിന്നിലുണ്ട് അതുമതി എനിക്ക്. നാളെ ഒരിക്കൽ എന്റെ കുഞ്ഞിനെ നെഞ്ചിൽ കിടത്തി ഒരു കുറുമ്പിയുടെ കഥ പറയാൻ എനിക്കും.സൊ സന്തോഷത്തോടെ പിരിയാം.”

മ്മം,എനിക്ക് മനസ്സിലാവുന്നുണ്ട്.ഭയ്യ എന്റെ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോവില്ല.അത്രക്കുണ്ട് ഓർമ്മകൾ.പക്ഷെ ഞാൻ ശ്രമിക്കും ഒരു നല്ല ഭാര്യയാവാൻ.ഭയ്യക്ക് കിട്ടും എന്നിലും നല്ലൊരു കുട്ടിയെ.ഇപ്പൊ അങ്ങനല്ലേ പറയാൻ പറ്റു.

റീന നേരം വൈകുന്നു.നിന്നെ പറഞ്ഞ സമയത്ത് അവിടെ എത്തിക്കാനുള്ളതാ.

മ്മ്,ഭക്ഷണം കഴിഞ്ഞു ഇറങ്ങാം ഭയ്യ.

അവിടുന്നിറങ്ങുമ്പോൾ മൗനം ആയിരുന്നു അവരുടെ ഭാഷ. ഒരുപിടി നല്ല ഓർമ്മകളും പേറി അവരൊന്നിച്ചുള്ള അവസാനയാത്ര ആ വീട്ടുമുറ്റത്ത് അവസാനിച്ചു.
************
തിരിച്ചെത്തുമ്പോൾ വഴിക്കണ്ണുമായി പുറത്തുനിന്നിരുന്നു ബാപ്പു.അവളെ തിരിച്ചേല്പിച്ചു പുറപ്പെടാൻ തുടങ്ങുമ്പോൾ അദ്ദേഹം അവന്റെ കരം കവർന്നിരുന്നു.

നിനക്കിന്നുതന്നെ പോണോ മോനെ?

പോണം ബാപ്പു,അല്ലാതെ എന്താ.ഒന്ന് നാട്ടിലൊക്കെ പോണം.അതാ ഇപ്പൊ മനസ്സില്.കൂടാതെ എന്റെ ജീവിതത്തിൽ ഓർത്തിരിക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ ഇവിടുന്ന് കിട്ടി.അതിന് ആ നല്ല മനസ്സിന് ഞാനെന്താ പകരം തരുക.

മനസ്സിലാവും മോനെ,എന്തുപറയണം എന്നെനിക്ക് അറിയില്ല.ഇടക്കൊക്കെ ഈ ബാപ്പുനെ കാണാൻ വരണം.ഞാൻ പ്രതീക്ഷിക്കും.
അതുമതി എനിക്ക്.
നീയും എന്റെ മോൻതന്നെയാ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

46 Comments

Add a Comment
  1. ഞാൻ ഇപ്പഴാ ഇത് വായിക്കണേ പറയാൻ പറ്റാത്തൊരു ഫീൽ ❤️ i like this story

    1. താങ്ക് യു ബ്രൊ

  2. ഹായ് ആൽബി,
    2019 ജൂണിൽ വന്ന ചെറുകഥ ആണിത്.. ഇന്നും അതിന്റെ ഫ്രഷ്‌നെസ്സ് പോയിട്ടില്ല… ഞാനിത് ഒത്തിരി തവണ വായിച്ചിട്ടുണ്ട്…
    എല്ലായ്‌പോഴും ഈ കഥ പൂർണമായില്ല…. അൽപ്പം കൂടി എന്തോ ഉണ്ട്…. എന്നൊരു തോന്നൽ വരാറുണ്ട്…. ഇത്‌ പോട്ടെ…
    സമാനമായ ഒരു തീം എടുത്ത് പൂർണ്ണത ഫീൽ വരുന്ന ഒരു കഥ എഴുതണം….
    പ്രണയിക്കുന്നവർ ഒന്നിക്കാതെ, എന്നാൽ പിണങ്ങാതെ പാരലൽ ആയി നല്ല ജീവിതം മുന്നോട്ടു നയിക്കുന്ന എത്രയോ ആളുകളുണ്ട്….
    അവർക്കു വേണ്ടി…. പ്ലീസ്…

    1. സൈറസ് ബ്രൊ

      ഒത്തിരി സന്തോഷം കേട്ടൊ ഈ കഥ ഇപ്പോഴും ഓർക്കുന്നതിൽ. സമാനമായ ഒരു തീം എഴുതുക എന്ന് പറയുമ്പോൾ, നല്ലൊരു പ്ലോട്ട് കിട്ടിയാൽ എഴുതാം എന്നെ പറയാൻ കഴിയൂ,ഉറപ്പ്‌ പറയുന്നുമില്ല.

      പിന്നെ ഇതിന്റെ ചുവടുപിടിച്ചുകൊണ്ട് ഒന്ന് രണ്ട് കഥകൾ വന്നിട്ടുണ്ട്. എന്റെ ലിസ്റ്റിൽ അവ കിട്ടും

  3. പൊന്നു.?

    ആൽബിച്ചാ….. മനോഹരം.❤

    ????

    1. താങ്ക് യൂ പൊന്നു

  4. Dark Knight മൈക്കിളാശാൻ

    ആൽബിച്ചാ, അറിയാല്ലോ. കൊറേ നാളായി സൈറ്റിൽ കണ്ടിട്ട്. സ്ഥിരമായി ഇവിടെ വരാനും, കഥകളെല്ലാം വായിച്ച് അഭിപ്രായം പറയാനും പറ്റാറില്ല പലപ്പോഴും. തിരക്കായതുകൊണ്ടല്ല. മനപ്പൂർവം ഒഴിവാക്കുന്നതുമല്ല. കോടമഞ്ഞ് നിറഞ്ഞ റോഡിലൂടെ നടക്കുന്നത് പോലെയാണ് എന്റെ മനസിപ്പോൾ സഞ്ചരിക്കുന്നത്. ഇനിയെന്ത് എന്ന് ഒരുറപ്പുമില്ലാത്ത ഒരു വിജ്രംഭിച്ച അവസ്ഥ. കഥ വായിക്കാൻ ഏറെ വൈകി. ആൽബിച്ചന്റെ മാത്രമല്ല, അടുപ്പമുള്ളവരുടെ പലരുടെയും കഥകളിൽ ഞാനേറെ പിറകിലാണ്. എന്ത് ചെയ്യാനാ.

    എന്തിരുന്നാലും കഥ നന്നായിട്ടുണ്ട്. ഇതിൽ ആത്മകഥയുടെ ഒരംശമുണ്ടോ എന്നൊരു സംശയം. കഥയിലെ നായകനും കഥാകൃത്തും ഒരേ പ്രൊഫഷൻ ആണല്ലോ. എന്താ എന്റെ നിഗമനം ഏതാണ്ട് ശരിയല്ലേ?

    1. ആശാനെ,കണ്ടതിൽ സന്തോഷം ഒപ്പം അഭിപ്രായം അറിയിച്ചതിനും.ആത്മകഥ അല്ലെ, അങ്ങനെ ഒന്നും ഇല്ല.എല്ലാം ശരിയാവട്ടെ എന്നാശംസിക്കുന്നു.കഴിയുന്നതുപോലെ വീണ്ടും സജീവമാകുക.കാത്തിരിക്കുന്നു ഞങ്ങൾ സുഹൃത്തുക്കൾ

      ആൽബി

  5. ?MR.കിംഗ്‌ ലയർ?

    വാക്കുകൾ കൊണ്ട് തീർത്ത ഒരു നഷ്ടപ്രണയ കാവ്യം. ഇച്ചായോ….. എനിക്ക് കിട്ടിയ ഒരു മരുന്ന് അതാണ് ഈ കഥ. ആ മരുന്ന് ഫലിച്ചു തുടങ്ങി. ഒരുപാട് ഇഷ്ടം ആയി വേറെ ഒന്നും പറയുന്നില്ല. ഈ കഥ മൂലം വറ്റി വരണ്ട് കിടക്കുന്ന എന്റെ മനസ്സിൽ ഒരു മഴപെയ്‌തു മനസ്സ് ഒന്ന് തണുത്തു. ഇച്ചായൻ ഒരു മാസം ആയി എന്നോട് ചോദിക്കുന്ന ചോദ്യത്തിന് ഉടനെ ഞാൻ ഉത്തരം നൽകും….
    ഒരു താജ്മഹൽ ആണ് ഇച്ചായ ഇച്ചായന്റെ ഈ സൃഷ്ടി വാക്കുകൾ കൊണ്ട് പണിതുയർത്ത താജ്മഹൽ…

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നുണയന്……..

      ഒത്തിരി സന്തോഷം, ഈ വാക്കുകൾ കേട്ടപ്പോൾ.ഒരാൾക്ക് എങ്കിലും സന്തോഷം ലഭിക്കും എങ്കിൽ അതല്ലേ നമ്മുക്ക് എഴുതാൻ ഉള്ള ഊർജം

      ആൽബി

  6. ഡോളി ജോസ്

    ആൽബി,സ്റ്റോറി നന്നായിട്ടുണ്ട് മോനെ.. നന്നായി കമന്റുകൾ ഇടുന്ന ആളല്ലേ.. അപ്പോൾ എഴുത്ത് മോശമാകുമോ. അഭിനന്ദനങ്ങൾ.

    1. താങ്ക്സ് ചേച്ചി,ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
      സ്നേഹത്തോടെ
      ആൽബി

  7. Dr.ഡോളി ജോസ്

    ആൽബി,സ്റ്റോറി നന്നായിട്ടുണ്ട് മോനെ.. നന്നായി കമന്റുകൾ ഇടുന്ന ആളല്ലേ.. അപ്പോൾ എഴുത്ത് മോശമാകുമോ. അഭിനന്ദനങ്ങൾ.

    1. ചേച്ചി,എന്റെ കഥകൾക്കുള്ള ആദ്യ കമന്റ്‌.ഒത്തിരി സന്തോഷം.ശ്രദ്ധിച്ചിട്ടുണ്ട് താങ്കളുടെ കമന്റ്സ്.ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

      ആൽബി

  8. കിച്ചു..✍️

    “You don’t start out writing good stuff. You start out writing crap and thinking it’s good stuff, and then gradually you get better at it. ” ഒരു അമേരിക്കൻ ശാസ്‌ത്ര സാഹിത്യ എഴുത്തുകാരനായ ഒക്റ്റാവിയ ബട്ലറുടെ വാക്കുകൾ ആണ് ഇത്. ഇവിടെ പറയാൻ കാരണം ഞാനറിയുന്ന ആൽബി “ശംഭുവിന്റെ ഒളിയമ്പുകൾ” പോലെയുള്ള എഴുത്തുകളിൽ നിന്നും ഒക്കെ ഒരുപാടു ദൂരം സഞ്ചരിച്ചു കഴിഞ്ഞു എന്ന് കണ്ടത് കൊണ്ടാണ്.
    മനോഹരമായ എഴുത്തു, നന്നായി ആൽബി. ഇനിയും മനോഹരമായ സൃഷ്ടികളുമായി ആൽബി വരുന്നതും കാത്തു സ്നേഹപൂർവ്വം
    പ്രിയ സുഹൃത്ത്
    കിച്ചു…

    1. കിച്ചു ബ്രോ,വളരെ നന്ദി.നിങ്ങളുടെ പ്രോത്സാഹനം സ്നേഹം ഒക്കെയാണ് എനിക്ക് പ്രചോദനം.ഞാനൊരിക്കലും ഒരു എഴുത്തുകാരൻ അല്ല.ചുമ്മാ ബോറടി മാറ്റാൻ എന്തെങ്കിലും കുറിക്കുന്നു. അത്‌ ചിലർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നതിൽ സന്തോഷം

  9. സിമോണ

    ആൽബിച്ചാ…

    എക്സ്ട്രീം സോറി….
    കഥ കാണാൻ വൈകി…
    “നിന്റെ കണ്ണിലെന്താ.. മത്ത കുത്തിയേക്കുവായിരുന്നോ കാണാണ്ടിരിക്കാൻ???”
    ന്നാണ് ചോദ്യമെങ്കിൽ..

    സത്യായിട്ടും അല്ല.. ഞാൻ ഇന്നലെ ഈ വഴി വന്നില്ല.. അതാ..
    ആനകള് വേറെ മേച്ചിൽപ്പുറത്തുള്ള പുല്ല് വേണംന്ന് പറഞ്ഞ് വാശിപിടിച്ചപ്പോ അങ്കഡ് പോവേണ്ടി വന്നു.

    കഥയെപ്പറ്റി പറയാൻ…
    പറയാനേ ഉള്ളു…. ആദ്യം കുറ്റം പറയണോ അതോ നല്ലതു പറയണോ???
    നല്ലതു പറയാം ലെ…

    സുന്ദരി കഥ… അതാ ഇതിനെപ്പറ്റി പറയാനുള്ളത്…
    ഏറ്റവും ഇഷ്ടപ്പെട്ടത് റീനയെക്കാളും, റിനോഷിനേം ബാപ്പുവിനേം ആണ്..
    അവര് തമ്മിലുള്ള കെമിസ്ട്രി സൂപ്പറായിരുന്നു… പ്രത്യേകിച്ച് രണ്ടു സിറ്റുവേഷനുകൾ കണ്ണിൽ വെള്ളം നിറച്ചു… മേലൊക്കെ രോമാഞ്ചം വരുത്തിച്ചു.. (കള്ളമല്ല ട്ടാ..)

    (അവൻ തിരിഞ്ഞ് ബാപ്പുവിന്റെ കരം പിടിച്ചു.
    “ഇപ്പോ ഈ കാട്ടുന്ന വിശ്വാസം അത്‌ ഞാൻ തിരിച്ചുതരും.
    ചതിക്കില്ല…..”)

    ഇവിടേം… പിന്നെ

    (നിനക്കിന്നുതന്നെ പോണോ മോനെ?

    “പോണം ബാപ്പു,അല്ലാതെ എന്താ.
    ഒന്ന് നാട്ടിലൊക്കെ പോണം.അതാ ഇപ്പൊ മനസ്സില്.
    കൂടാതെ എന്റെ ജീവിതത്തിൽ ഓർത്തിരിക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ ഇവിടുന്ന് കിട്ടി.അതിന് ആ നല്ല മനസ്സിന് ഞാനെന്താ പകരം തരുക??”

    “മനസ്സിലാവും മോനെ,എന്തുപറയണം എന്നെനിക്ക് അറിയില്ല.ഇടക്കൊക്കെ ഈ ബാപ്പുനെ കാണാൻ വരണം.ഞാൻ പ്രതീക്ഷിക്കും.
    അതുമതി എനിക്ക്.
    നീയും എന്റെ മോൻതന്നെയാ.”)

    ഒരു കാര്യം തീർച്ചയാണ്…
    ആ കെമിസ്ട്രിയിൽ, ബാപ്പു, റീനയുടെ ഭർത്താവായി ആഗ്രഹിച്ചിരുന്നത് അവളുടെ ഇഷ്ടപ്രകാരം റോഷനെത്തന്നെയായിരുന്നു..
    റീന അദ്ദേഹത്തോട് ജോലിയിൽ സംഭവിച്ച ആ വലിയ പാളിച്ചയെക്കുറിച്ചും അതിൽ നിന്ന് തന്നെ രക്ഷപ്പെടുത്താൻ റോഷൻ കാണിച്ച സിന്സിയരിറ്റിയെക്കുറിച്ചും പറഞ്ഞതിൽ നിന്ന്, ഈ ലോകത്ത് അവളർഹിക്കുന്ന, ആഗ്രഹിക്കുന്ന സുരക്ഷിതത്വം അവൾക്കുനൽകാൻ റോഷനോളം പോന്ന മറ്റാരുമില്ലെന്ന്, അവളെപ്പോലെതന്നെ അദ്ദേഹവും മനസ്സിലാക്കിയിട്ടുണ്ട്.

    നമ്മുടെ മനസ്സിലാക്കലുകൾ പോലെ അല്ല ജീവിതം മുൻപോട്ടു പോകുന്നതെന്ന സത്യം തിരിച്ചറിയുമ്പോൾ, ചില സമയങ്ങളിൽ, കൂട്ടുകുടുംബങ്ങളിലെ കരണവന്മാരെപ്പോലെ, കുടുംബ ഭദ്രതക്കായി ഏറ്റെടുക്കേണ്ടിവരുന്ന തീരുമാനത്തിന്റെ പേരിൽ, തന്റേതല്ലഞ്ഞിട്ടും, ഒരുപക്ഷെ ഭാവിയിൽ വരാനിരിക്കുന്ന ഒരു കുറ്റപ്പെടുത്തലിനെ അദ്ദേഹം മുൻകൂട്ടി കാണുന്നുണ്ടാവാം…
    അങ്ങനെ തോന്നുന്നു…

    എന്തുട്ടിനാ അത്രയ്‌ക്കൊക്കെ പോണേ ന്നല്ലേ..
    അങ്ങനാ ഞാൻ വായിച്ചെത്താറുള്ളത്… അതോണ്ടാ ഗഡീസ്..

    അയ്യോ.. നേരം പിന്നേം വൈകി…

    പിന്നെ ലാസ്റ്റ് പേജിലെ വാചകം…
    “സ്വന്തമാവാൻ കൊതിച്ചവളുടെ നെറുകയിൽ മറ്റൊരാൾ സിന്ദുരം അണിയിക്കുന്നത് കാണാനുള്ള വ്യസനം,അവൾ സ്വയംസമർപ്പിക്കാൻ ഒരുക്കമായിരുന്നു എങ്കിൽകൂടി അവന്റെ ചിന്തകൾക്കും അപ്പുറമായിരുന്നു”

    സൂപ്പർ….
    വളരെ വളരെ ഹൃദയസ്പർശിയായ ഒരു നല്ല കഥ…
    ഇതൊക്കെ ആണ് കഥ…..

    പിന്നെ ഇനി കുറ്റം പറയാം…
    സംസാരങ്ങൾ വേർ തിരിച്ച് ഇൻവെർട്ടഡ് കോമയിലായിരുന്നേൽ ഇത്തിരികൂടെ സുഖം ഉണ്ടായിരുന്നു…
    വായിക്കാനുള്ള ഈസിനെസ്സ് കൂടിയേനെ..
    അത്രേ ഉള്ളു…

    സ്നേഹപൂർവ്വം
    സിമോണ.

    1. സിമോണ…….

      പരുന്തുംകുട്ടിയുടെ കാഴ്ച്ച കുറഞ്ഞോ എന്നു ഞാൻ കരുതി,അപ്പൊ കുറച്ചൊക്കെ കാണാം അല്ലെ.കണ്ണട വക്കൂട്ടോ.

      ആനകൾ?????പുല്ല്????എന്തോ ചേർച്ചയില്ലായ്‌മ.

      കഥയെക്കുറിച്ചുള്ള നല്ലൊരു വിലയിരുത്തലാണ് പിന്നീട് കണ്ടത്.ഇൻവോൾവ് ആയി വായിച്ചു എന്ന് മനസ്സിലായി.താങ്ക്സ് എ ലോട്ട്.

      അവസാനത്തെ നിർദേശം സ്വീകരിച്ചു.എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.അടുത്തതിൽ പറഞ്ഞ കുറവുകൾ നികത്താം.

      നന്ദിപൂർവം
      സസ്നേഹം
      ആൽബി

  10. Polichu muthe….

    1. പ്രഭു താങ്ക് യു.പിന്നെ നമ്മുടെ യക്ഷികൾക്ക് സുഖം തന്നെ.

  11. പ്രിയ ആൽബി….

    പുരുഷനല്ലാത്തവർക്ക് പ്രശ്നമുണ്ട്. അത് സ്ത്രീയായാലും ട്രാൻസ്ജെന്റർ ആയാലും ആ പ്രശ്നങ്ങളിൽ നിന്ന് ഒഴിവില്ല. യുക്തി ചിന്തയേക്കാൾ വികാര കേന്ദ്രീകൃതമാണ് അവരുടെ മനസ്സ്. സ്വന്തം ഉദരത്തിൽ നിന്ന് പുറത്തേക്ക് വന്ന കുഞ്ഞുങ്ങളെ വെട്ടി നുറുക്കിയെറിയുന്ന അമ്മമാരുള്ള ഈ കാലത്തും അധികവും സ്ത്രീകൾ ഇമോഷണൽ സൈഡിലാണ് എന്ന് മനസ്സിലാക്കാൻ ധാരാളം തെളിവുകളുണ്ട്.

    അതുകൊണ്ടാണ് ആദ്യ കമന്റ് തീരെ ചെറുതാക്കിയത്.
    വികാരാധീനരാവുമ്പോൾ വലിയ പ്രകടനങ്ങൾ സാധ്യമല്ലല്ലോ.

    അതാണ് മനസ്സ് വിങ്ങുന്ന കഥ എന്ന ഒറ്റവാക്യത്തിൽ നിർത്തിയത്.

    മറ്റുള്ളവർ നമ്മെ ഓർക്കുക. അവർക്ക് സമ്മാനം നൽകുക ഇതൊക്കെ “പക്വതയില്ലായ്മ” യോ പരിഹാസ്യമോ ഒക്കെയായി വിലയിരുത്തപ്പെടുന്ന ഒരു കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. കൂടുതൽ ചിരിക്കുന്നത് പക്വതയില്ലായ്മ, കൂടുതൽ കരയുന്നത് പക്വതയില്ലായ്മ, അടുത്ത വീട്ടിൽ ബലാത്സംഗം നടക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന പക്വതയില്ലായ്മ…..

    ഇവിടെ ആൽബി ചെയ്ത കാര്യമോർക്കുമ്പോൾ, സമ്മാനമേറ്റുവാങ്ങുന്ന ആളുടെ മനസ് അലിഞ്ഞു തീരുകയാണ്. കഥ വായിക്കുന്ന ഓരോരുത്തർക്കും സംഭവിക്കുന്ന മനസിന്റെ ദ്രവീകരണം പോലെ…

    അത്രമേൽ സന്തോഷംകൊണ്ട് സ്വയം ഇല്ലാതെയായി ഇന്നലെ, കഥ വായിച്ചപ്പോൾ. അതാണ് പ്രതികരണം അലങ്കാരങ്ങളില്ലാതെ ഒതുക്കിയത്. ഇപ്പോഴുമില്ല അലങ്കാരങ്ങൾ. അലങ്കാരങ്ങൾ ചിലപ്പോൾ ശ്വാസം മുട്ടിക്കുമല്ലോ.

    സ്നേഹത്തിന് മുമ്പിൽ പ്രണമിക്കുന്നു.
    സമ്മാനം ലഭിക്കാൻ യോഗ്യയാണ് ഞാൻ എന്ന് എന്നെ ഓർമ്മപ്പെടുത്തിയതിനും.

    നന്ദി, സ്ട്രൈറ്റ് ഫ്രം ഹാർട്ട്….

    സ്നേഹത്തോടെ സ്വന്തം,
    സ്മിത,

    1. ചേച്ചി,……

      ഇത് വായിച്ചുകഴിഞ്ഞപ്പോൾ മനസ്സ് ബ്ലാങ്ക് ആയിപ്പോയി.ശൂന്യമായൊരു അവസ്ഥ.ഇമോഷൻസ് അത്‌ എല്ലാരിലും ഉണ്ട്, പക്ഷെ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്ന് മാത്രം.അത്‌ പ്രകടിപ്പിക്കാനും കൂടി ഉള്ളതാണ്, അല്ലാതെ മസ്സിൽ പിടിച്ചിരുന്നിട്ട് എന്ത് കാര്യം.
      കമന്റ്‌,ഇതിന്റെ ആദ്യപാതി പൂർണ്ണമായും ഞാൻ യോചിക്കുന്നു.

      ഇനി രണ്ടാം പകുതിയിലേക്ക് വന്നാൽ,ഒത്തിരി സന്തോഷം അല്ലാതെ എന്തു പറയാൻ.എന്റെ ഈ ചെറിയ സമ്മാനത്തെക്കാൾ ഉപരി വലിയവ കിട്ടാൻ അർഹയാണ് ചേച്ചി.യു ഡിസേർവ് ദാറ്റ്‌.

      ഒന്നേ പറയാനുള്ളു.ഈ തരുന്ന സ്നേഹത്തിനും,സപ്പോർട്ടിനും, പരിഗണനക്കും ഒരായിരം നന്ദി.

      സ്നേഹപൂർവ്വം
      ആൽബി

  12. കൊള്ളാം, നല്ല തീം.

    1. Thank യു റഷീദ്

  13. ആൽബി…
    സത്യത്തിൽ എന്താണിത്? പേരിൽ അങ്ങനെ പ്രത്യേകത ഒന്നും കണ്ടില്ല. അല്ലെങ്കിലും നമ്മൾ ജഡ്ജിങ് ദ ബുക്ക് ബൈ ദ കവർ എന്നത് കൃത്യമായി പിന്തുടരുന്നവരാണല്ലോ…

    പക്ഷെ എന്റെ ആൽബി, വായന തുടങ്ങിയപ്പോൾ സ്വയം കുറ്റപ്പെടുത്തി….

    എന്താണ് ഞാൻ പറയേണ്ടത് ഇത്രയും നന്നായി അനുഭവിപ്പിക്കുന്ന ഈ കഥയെപ്പറ്റി?

    ഏത് വാക്കുകൾ ഉപയോഗിക്കണം?

    ഒരു വാചകം മാത്രം:

    മനസ്സ് വിങ്ങുന്ന കഥ…

    സസ്നേഹം
    സ്മിത

    1. “സത്യത്തിൽ എന്താണിത്? പേരിൽ അങ്ങനെ പ്രത്യേകത ഒന്നും കണ്ടില്ല. അല്ലെങ്കിലും നമ്മൾ ജഡ്ജിങ് ദ ബുക്ക് ബൈ ദ കവർ എന്നത് കൃത്യമായി പിന്തുടരുന്നവരാണല്ലോ”
      “വാട്ട്‌സ് ഇൻ എ നെയിം,ഒരു പേരിൽ എന്തിരിക്കുന്നു”പണ്ട് ഷേക്‌സ്പിയർ പറഞ്ഞത് ഈ വാക്കുകൾ കണ്ടപ്പോൾ ഒന്നോർത്തുപോയി.

      ഈ സ്നേഹപൂർവ്വം ഉള്ള വരികൾക്ക് മറുപടി തരാൻ വാക്കുകൾക്കായി പരതുന്നു ഞാനിപ്പോൾ.അത്രക്ക് സന്തോഷം ഈ വരികളിലൂടെ കടന്നുപോയപ്പോൾ.

      സൈറ്റിൽ വിജയകരമായി 100 പോസ്റ്റുകൾ സമ്മാനിച്ച ചേച്ചിക്ക് ആശംസകൾ നേരുന്നു.ഇനിയും ഞങ്ങൾക്കായി സജീവമായി തുടരുക സമയം പോലെ.സമയം എത്രയും വേഗം കൂട്ടാകട്ടെ.സെഞ്ചുറിയിൽ നിന്ന് ഡബിൾ സെഞ്ചുറിയിലേക്ക് മുന്നേറുക.

      ഈ അവസരത്തിൽ എന്റെ എളിയ സമ്മാനം സ്വീകരിക്കുമല്ലോ?ആ വാക്കുകളിൽ ഞാനത് മനസിലാക്കുന്നു.

      സസ്നേഹം
      ആൽബി

  14. ആൽബി..
    ഇതെന്താടോ ഇത്…. ഒരു രക്ഷയും ഇല്ലാട്ടോ. ഞാൻ എവിടെപ്പോയി തപ്പിയെടുത്തോണ്ടു വരും ഒരു അഭിപ്രായം പറയാനുള്ളത്. വായിച്ചിട്ട് എനിക്കങ്ങു പെരുത്തിഷ്ടായി കഥയെയും കഥാകാരനെയും. അന്നെ ഞമ്മളൊന്ന് കെട്ടിപ്പിടിച്ചു ട്ടോ പഹയാ… മ്മള് മലബാറുകാർക്കെ ഇങ്ങനെയാ ഇഷ്ടം കാണിക്കാൻ അറിയു. ഏറെ പറഞ്ഞു എല്ലാം കൂടി കച്ചറ, പിച്ചറ, കുറ്റിച്ചിറ മാനാഞ്ചിറ ന്നാക്കുന്നില്ല.

    ഒത്തിരി ഇഷ്ടത്തോടെ
    പൊതുവാൾ

    1. തീർച്ചയായും.ആ hug ഞാൻ സ്വീകരിച്ചിരിക്കുന്നു.വളരെ നന്ദി ഈ അതിരില്ലാത്ത പ്രോത്സാഹനത്തിന്.

  15. സൂപ്പർ സൂപ്പർ മച്ചാനെ

    1. താങ്ക്സ് സിയാ

    1. താങ്ക് യു

  16. മന്ദൻ രാജാ

    എഴുത്തുകാരൻ എന്ന നിലയിൽ ആൽബി തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന കഥ ..

    ആശംസകൾ …

    1. രാജാ,ഈ വാക്കുകൾക്ക് എങ്ങനെ മറുപടി എഴുതണം എന്ന ചിന്തയിൽ ആണ് ഞാൻ. ഒന്നുമാത്രം അറിയാം നിങ്ങളുടെ സ്നേഹവും സപ്പോർട്ടും പ്രോത്സാഹനവും അതിന് പകരം തരാൻ മനസ്സ് നിറഞ്ഞ സ്നേഹം മാത്രമേ ഉള്ളു

    1. വെൽക്കം

  17. അറിയാതെ കണ്ണുനിറഞ്ഞു…
    അവരെ ഒന്നിപ്പിയ്ക്കാമയിരുന്നു…
    Thoolika

    1. താങ്ക് യു ബ്രോ.

  18. It felt like reading my own life in a bit. You have written it very well man.congrats for the work keep writing.

    1. താങ്ക് യു ജോസ് ബ്രോ.നല്ല വാക്കുകൾക്ക് നന്ദി

  19. Thanikkuavarae onnipikamayirunnilae

    1. ഒന്ന് മാറ്റിപ്പിടിച്ചു നോക്കിയതാ, സന്തോഷം അഭിപ്രായം അറിയിച്ചതിന്

  20. Dark Knight മൈക്കിളാശാൻ

    ആൽബിച്ചാ. സെക്കന്റ്.

    1. താങ്ക്സ് ആശാനെ

  21. Achayo vayichit idea pole cheyata

    1. താങ്ക് യു അക്രൂസ്‌

Leave a Reply

Your email address will not be published. Required fields are marked *