ശെരി.. എങ്കിൽ നിനക്ക് ഭൂമിയിലേക്ക് മടങ്ങാം നമ്മുടെ വാക്കുകൾ ഓർമ്മയിരിക്കട്ടെ
അൽവിദാ യാ സുൽത്താനാ
വീണ്ടും കാണാം
എന്ന് കയ് വിരലുകൾ നെറ്റിയിൽ മുട്ടിച്ച് കൊണ്ട് നമസ്കാരിച്ച ശേഷം പർവീൺ ഭൂമിയിലേക്ക് മടങ്ങി.
********************************************
മടക്കയാത്രയിൽ പർവീണിന്റെ ഓർമ്മകൾ ഭൂതകാല സ്മൃതികളിലൂടെ ജന്മാന്തരങ്ങൾ തൻ യവനിക നീക്കി സഞ്ചരിക്കുകയായിരുന്നു.
“””പർവീണിന്റെ മനുഷ്യ ജന്മത്തിലൂടെ ഒരു സഞ്ചാരം “”
ഹിന്ദുസ്ഥാനിൽ നിന്നും ഹുറാസാനിലേക്കുള്ള യാത്രാ മധ്യേ ആയിരുന്നു ഞാൻ.
കുദിരപ്പുറത്തുള്ള ദീർഘ യാത്രയും പൊതുവേ ഉഷ്ണം മുന്നിട്ടു നിൽക്കുന്ന കാലാവസ്ഥയും തുടർന്ന് യാത്ര ചെയ്യാൻ കഴിയാത്ത വിധം എന്നെ തളർത്തിയിരുന്നു.
അങ്ങനെയാണ് ഞാൻ നദീ തീരത്തുള്ള ഒരു മുസാഫിർഖാന(സത്രം , യാത്രക്കാർക്ക് താമസിക്കാനുള്ള സ്ഥലം) യിൽ രാത്രി തങ്ങാം എന്ന് കരുതിയത് .
സത്രത്തിന്റെ സൂക്ഷിപ്പുകാരനുമായി സംസാരിച്ചു കാര്യങ്ങൾ ഉറപ്പിച്ച ശേഷം ഞാൻ ആഹാരത്തിനുള്ള വക കണ്ടെത്താൻ അമ്പും വില്ലുമായി പുറത്തേക്കിറങ്ങി.
സമയം ഏതാണ്ട് രാത്രിയുടെ രണ്ടാം യാമത്തോട് അടുത്ത നേരം.
എങ്ങും കനത്ത നിശ്ശബ്ദത
പെട്ടന്നാണ് അത് സംഭവിച്ചത്, രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് നദിയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നും ഒരു കൂട്ടം മനുഷ്യരുടെ ഉച്ചത്തിലുള്ള ശബ്ദകോലാഹലം ഉയർന്നു കേൾക്കുന്നു.
അതു നദിയിലൂടെ അടുത്തടുത്ത് വരികയാണ്.
ഞാൻ ആകെ ഭയന്നു വിറച്ചു….
ദൈവമേ എന്നെ രക്ഷക്കണേ….
ഇത്രമാത്രമേ ഞാൻ പറഞ്ഞൊള്ളൂ!
സർവ്വ നാടീ വ്യൂഹങ്ങളേയും തളർത്തുന്നതായിരുന്നു ആ കാഴ്ച.
“”” ഞാൻ പതിയെ നദീ തീരത്തെ കഴുത്തറ്റം വളർന്നു നിൽക്കുന്ന പുല്ലുകൾക്ക് ഇടയിലേക്ക് നുഴഞ്ഞു കയറി”””
ശ്വാസം പോലും വിടാതെ ഞാൻ നദിയിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു…
“””ഇരുപതോളം തോണികളിലായി ഒരു വലിയ ഘോഷയാത്രാസംഘം നദിയിലൂടെ മുന്നോട്ട് വരുന്നു”””
അവരിൽ എല്ലാവരും തന്നെ പത്ത് അടിക്കു മുകളിൽ ഉയരവും അദിനൊത്ത വണ്ണവും ഉള്ളവരാണ്.
കുന്ദങ്ങൾ ഉയർത്തി പിടിച്ചു ആർത്തട്ടഹസിച്ചാണ് ഘോഷയാത്രാ സംഘത്തിന്റെ വരവ്.
മനുഷ്യ ശിരസ്സുകൾ കുന്ദ മുനകളിൽ കുത്തി നിർത്തിയിരിക്കുന്നു.
Man net part evide…..
വളരെ സന്തോഷം ഈ കമന്റിന് ..
ഇത്തരം കമന്റുകൾ ആണ് എന്റെ ഊർജ്ജം
എന്തായാലും അതികം വയ്കിക്കില്ല.
പിന്നെ വേറെ ഒരു കാര്യവും കൂടെ ഇതിന്റെ ഇടയിൽ ഉണ്ട്
ഞാൻ ഒരു പടത്തിന്റെ സ്ക്രിപ്റ്റ് വർക്കിൽ ആണ്
ഒരു സ്പ്നം ശടക്കുമോ ഏന്ന് ഒന്നും അറിയില്ല ഒരു ശ്രമം
വൺ ലൈൻ പറഞ്ഞപ്പോൾ ടയറക്ടർക്ക് അങ്ങ് ബോധിച്ചു
ഒരു പക്ഷെ ഈ കഥക്ക് വേണ്ടി ഞാൻ കാത്തിരുന്നത് പോലെ ആരും കാത്തിരുന്നിട്ടുണ്ടാവില്ല. വായിക്കാൻ സമയം കിട്ടിയിട്ടില്ല. വായിച്ചു കഴിഞ്ഞാൽ ഉടൻ കമെന്റ് ചെയ്യുന്നതായിരിക്കും
സാഹിത്യ മഹാസാഗരത്തിലെ അക്ഷരമഹാപർവ്വതത്തിന്റെ അത്യുന്നതങ്ങളിൽ അദ്വിതീയ സംസ്ഥാനം അലങ്കരിക്കുന്ന
എന്റെ പ്രിയ എഴുത്തുകാരന് ഹൃധയാന്ദരങ്ങളിൽ നിന്നും ഒരായിരം നന്ദി
ഫിദ പോലുള്ള ഒരുപാട് കഥകൾ ഇനിയും ബ്രോയുടെ തൂലികയിൽ നിന്നും ജന്മമെടുക്കട്ടെ