രേണുകേന്ദു 1 [Wanderlust] 1036

: അതിപ്പോ അമ്മായി ഏറ്റെടുത്ത് നടത്തുമ്പോൾ ആൾക്കാർ പലതും ചോദിക്കും, ഇതിനൊക്കെ പൈസ വേണ്ടേ, ഇന്ദുവിന് എവിടുന്നാ പൈസയെന്ന്. നമ്മളാണ് ഇതിന്റെയൊക്കെ പുറകിലെന്നറിഞ്ഞാൽ മാമൻ ചിലപ്പോൾ പൊട്ടിത്തെറിക്കും. കടതന്നെ തല്ലിപൊളിച്ചെന്നും വരും

: അത് ശരിയാണ്….. പക്ഷെ ഇതൊക്കെ ചെയ്യണമെങ്കിൽ ഒരു മുറി കണ്ടെത്തിയേ തീരൂ

: അമ്മായി വിഷമിക്കണ്ട.. ചേച്ചി നേരത്തേ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു അവൾക്ക് എന്താ ഇങ്ങനെ ഐഡിയ ഒന്നും പറഞ്ഞുകൊടുക്കാത്തതെന്ന്.. അവളെ മുന്നിൽ നിർത്തിയാൽ പ്രശ്നം തീർന്നില്ലേ. ആൾക്കാർ വിചാരിക്കും അളിയനാണ് പൈസ മുടക്കിയതെന്ന്.

: ഇപ്പൊഴാടാ നീയെന്റെ അനിയനായത്.. പക്ഷെ എന്റെ കയ്യിൽ പൈസയൊന്നും ഇല്ല കേട്ടോ. ഗോൾഡ് ഉണ്ട്, അത് പണയം വയ്ക്കാം

: അതൊന്നും വേണ്ട.. പൈസയൊക്കെ ഞാൻ തരാം. പക്ഷെ രണ്ടാളും എന്നെ പറ്റിച്ച് മുങ്ങിയേക്കരുത്…

എല്ലാവരും ഇരുന്നു ചിരിച്ചുകൊണ്ട് പുതിയ ഷോപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചായി ചർച്ച. വരും ദിവസങ്ങളിൽ അതിനുള്ള പണി ആരംഭിക്കാൻ ആദി തന്നെ മുന്നിട്ടിറങ്ങാമെന്ന് ഉറപ്പുകൊടുത്തു. കടയുടെ പണി നടക്കുമ്പോഴൊക്കെ ഇന്ദുവും ആദിയും അടുത്തിടപഴകി. കുറേ കാലങ്ങളായി നീറി നീറി കഴിഞ്ഞിരുന്ന ഇന്ദുവിന് പുതുജീവൻ വച്ചതുപോലാണ് ഇപ്പോൾ. ആദിയുമായുള്ള കൂട്ടുകെട്ട് ഇന്ദുവിനെ വല്ലാതെ സന്തോഷപ്പെടുത്തി. അവന്റെ കരുതലും, സ്നേഹവും, നർമത്തിൽ ചാലിച്ച ചിലസമയത്തെ സംസാരവുമെല്ലാം ഇന്ദു നന്നായി ആസ്വദിക്കാൻ തുടങ്ങി.

ഇന്ദു ഇടയ്ക്കൊക്കെ കാണാമറയത്തിരിക്കുന്ന മാലാഖയെക്കുറിച്ച് പറഞ്ഞുകൊണ്ട് ആദിയെ കളിയാക്കും. വൈകുന്നേരംവരെ രണ്ടുപേരും ഒരുമിച്ചുണ്ടാവുമെങ്കിലും രാത്രിയായാൽ ഫോണിലൂടെയും പറയാൻ എന്തെങ്കിലും ബാക്കിയുണ്ടാവും. ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ രേണുവും കൂടും അമ്മയുടെ കൂടെ ആദിയെ കളിയാക്കാൻ. ആരതി ഇടയ്ക്ക് ആദിയെ ഒളികണ്ണിട്ട് നോക്കുകയും രേണുവിനെ അവന്റെ അടുത്തേക്ക് തള്ളിവിടുകയും ചെയ്യും.

ആദിയുടെ മനസ്സിൽ രേണുവിനോടുള്ള പ്രണയത്തിന്റെ മൊട്ടുകൾ വിരിഞ്ഞുതുടങ്ങിയെന്നാണ് ആരതി കരുതിവച്ചിരിക്കുന്നത്. എന്നാൽ ഇവരാരും മനസിലാക്കാത്ത വലിയൊരു കള്ളം ആദിയുടെ മനസ്സിൽ വർഷങ്ങളായി ഉറങ്ങികിടപ്പുണ്ട്. അതിലേക്കുള്ള വഴി വൃത്തിയാക്കിയെടുക്കുകയാണ് അവൻ.

ഒരുമാസത്തെ പ്രവർത്തികൾക്ക് ശേഷം കടയുടെ ഉദ്ഘാടനം ഭംഗിയായി നടന്നു. പക്ഷെ അന്ന് വൈകുന്നേരം കൃഷ്ണന്റെവക നല്ലൊരു തെരുവുനാടകം കടയ്ക്കുമുന്നിൽ അരങ്ങേറി. ഇന്ദുവിനെ എന്തിനാ ഇതിന്റെകൂടെ കൂട്ടിയതെന്നും പറഞ്ഞു അയാൾ അവിടെകിടന്ന് ബഹളംവച്ചു. അവസാനം ലളിത കൃഷ്ണനെ കാര്യങ്ങൾപറഞ്ഞു മനസിലാക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. വീട്ടിലെത്തിയ കൃഷ്ണൻ ആകെ വല്ലാതായതുപോലെ തോന്നി..

The Author

wanderlust

രേണുകേന്ദു Loading....

70 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Super

  2. Amazing ?

  3. Ponnaranjanam kaahinj pinne kaanillenna vichariche kadha kollam thudakkam nice pakshe pakuthikk vech nirthandarunn??
    Adutha part undane undaville?? ?

    Casca ❤‍??

Leave a Reply

Your email address will not be published. Required fields are marked *