രേണുകേന്ദു 1 [Wanderlust] 1021

: ഇതായിരുന്നോ സംശയം.. ദാ  കണ്ടോ.. ഇയാളുടെ കൂടെയാ  ഞാൻ പോയത്. അത് നിങ്ങൾ പറയുംപോലെ കിടക്ക വിരിക്കാൻ പോയതല്ല. എന്തിനാണെന്ന് അറിയണോ…

: കയ്യോടെ പിടിച്ചപ്പോ ഓരോ ന്യായങ്ങൾ നിരത്താൻ നോക്കുവായിരിക്കും.. നിന്നോടുള്ള എന്റെ വിശ്വാസം അന്നേ പോയി.. ഇനി നീയായി നിന്റെ പാടായി

: മാമാ… കാര്യങ്ങൾ കൂടുതൽ വഷളാക്കല്ലെ.. മാമനോട് ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പോയി കിടക്ക്. ബാക്കി പിന്നെ സംസാരിക്കാം..

: നിന്നെയാരാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചേ.. ഇറങ്ങി പോടാ എന്റെ വീട്ടീന്ന്. വലിഞ്ഞുകയറി വന്നവരൊന്നും കൃഷ്ണനെ ഭരിക്കാനായിട്ടില്ല… എല്ലാരോടും കൂടിയാ  ഈ പറയുന്നേ..

ആദിയുടെ നേർക്ക് കാർക്കിച്ച് തുപ്പിയതിനേക്കാൾ അപമാന ഭാരത്താൽ അവൻ പുറംതിരിഞ്ഞു നടന്നു. സോഫയിലേക്ക് മലർന്നു വീണ കൃഷ്ണനെ നോക്കി ഇന്ദുവിന്റെ മൂർച്ചയുള്ള ചോദ്യം എറിഞ്ഞതും ആദി തിരിഞ്ഞു നോക്കി…

: ആരാ ആയിഷ… നിങ്ങളുടെ പേരിലുള്ള അരയേക്കർ സ്ഥലം അവളുടെ പേർക്ക് ഇഷ്ടധാനം കൊടുക്കാൻമാത്രം എന്താ നിങ്ങൾതമ്മിലുള്ള ബന്ധം…

സോഫയിൽ നിന്നും ചാടിയെഴുന്നേറ്റ കൃഷ്ണൻ അരിശത്തോടെ ഇന്ദുവിനെ നോക്കി. ടീപ്പോയിൽ ഉണ്ടായിരുന്ന ജഗ്ഗ് കൈകൊണ്ടെടുത്ത് അയാൾ തല്ലിപ്പൊട്ടിച്ചു..

: ആയിഷയ്ക്ക് ഞാൻ സ്ഥലം കൊടുക്കും വേണ്ടിവന്നാൽ കൂടെ പൊറുപ്പിക്കും… നീയാരാടി ഇതൊക്കെ ചോദിക്കാൻ. ഞാൻ ഉണ്ടാക്കിയ സ്വത്ത് എനിക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കും. നീ വരുമ്പോ എടുത്തോണ്ട് വന്നതൊന്നുമല്ലല്ലോ എന്നെ ചോദ്യംചെയ്യാൻ…

: മതി… ഇനിയീവീട്ടിൽ നിൽക്കുന്നതിൽ അർത്ഥമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളപോലെ ജീവിക്ക്. ഇനി ഇവിടെ നിന്നാൽ ചിലപ്പോ നിങ്ങൾ എന്നെയും മോളെയും വരെ ഇഷ്ടധാനം കൊടുക്കും.. വാടി മോളെ..

ഇതൊക്കെ കേട്ടുനിന്ന ആദി എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഉടനെ അവൻ അമ്മയെയും ചേച്ചിയെയും വിളിച്ചുവരുത്തി. നടന്ന കാര്യങ്ങൾ കേട്ടശേഷം ലളിതാമ്മ നേരെ പോയി കൃഷ്ണന്റെ ചെകിടടച്ചൊരു അടി വച്ചുകൊടുത്തു. ഇത് കണ്ടുകൊണ്ട് ഇന്ദുവും രേണുവും കയ്യിൽ ബാഗുമായി വീടുവിടാനൊരുങ്ങി. മുറ്റത്തേക്കിറങ്ങിയ അവരെ ആരതി തടഞ്ഞെങ്കിലും ഇന്ദു വഴങ്ങിയില്ല…

: ഇന്ദൂ…. അവന്റെ മൂത്ത പെങ്ങളാ പറയുന്നേ. നീ പോവരുത്. അവന്റെ ബോധം തെളിയട്ടെ. ഞാൻ സംസാരിക്കാം അവനോട്

The Author

wanderlust

രേണുകേന്ദു Loading....

70 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Super

  2. Ponnaranjanam kaahinj pinne kaanillenna vichariche kadha kollam thudakkam nice pakshe pakuthikk vech nirthandarunn??
    Adutha part undane undaville?? ?

    Casca ❤‍??

Leave a Reply

Your email address will not be published. Required fields are marked *