: റിസോർട്ടാണോ
: ഇതൊരു ഫാമാണ്..പോളിയാണ് നിനക്ക് ഇഷ്ടപെടും
പരസ്പരം സംസാരിച്ചിരുന്ന് രണ്ടുപേരും അവസാനം കാടും മലയും കയറി നല്ലൊരു ഫാമിന് മുന്നിൽ ചെന്ന് നിന്നു. ഏലവും കുരുമുളകും പശുക്കളും പച്ചക്കറിയും എല്ലാമുള്ള അടിപൊളി ഫാം. ഫാമിന് വെളിയിലെ ഗേറ്റിൽ തൂക്കിയിട്ടിരിക്കുന്ന നെയിം ബോർഡ് രേണുവിനെ ഞെട്ടിച്ചു…
: ഏട്ടാ ഇത്…
: രേണുകേന്ദു…. സംശയിക്കേണ്ട നിന്റേത് തന്നാ… അകത്ത് കാത്തിരിപ്പുണ്ടാവും രണ്ടുപേർ
രേണുവിന്റെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു.. അവൾ കണ്ണുതുടച്ച് വെളിയിലേക്ക് നോക്കുമ്പോൾ ഗേറ്റ് തുറന്ന് മകളെയും കാത്തിരിക്കുന്ന കൃഷ്ണനെയാണ് കണ്ടത്. ഉടനെ വണ്ടിയിൽനിന്നിറങ്ങി അവൾ ഓടിച്ചെന്ന് കൃഷ്ണനെ കെട്ടിപിടിച്ചു.
: എന്റെ മോൾക്ക് സന്തോഷായോ… ഇതാണ് അച്ഛന്റെ ലോകം.. അച്ഛന്റെ മാത്രമല്ല കേട്ടോ.. നിന്റെ ആദിയേട്ടനും പങ്കുണ്ട് ഇതിൽ.
അവൾ സന്തോഷ കണ്ണുനീർ പൊഴിച്ചുകൊണ്ട് അഭിമാനത്തോടെ തന്റെ ഭർത്താവിനെ നോക്കി. ഗേറ്റിൽ നിന്നും കുറച്ചകലെയായി ചെറിയൊരു വീടുണ്ട്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന നല്ലൊരു വീട്. ആ ഉമ്മറത്ത് തട്ടമിട്ട സുന്ദരി ആയിഷ മക്കളെയും കാത്ത് ഗേറ്റിലേക്ക് കണ്ണുംനട്ട് ഇരിക്കുന്നു. മുറ്റത്തെത്തിയ രേണുവിനെ ആയിഷ കെട്ടിപിടിച്ചു.
: മോള് എന്തിനാ കണ്ണ് നിറച്ചേ.. വീട് കണ്ടുപിടിച്ചല്ലോ, ഇനി എപ്പോവേണേലും വന്നൂടെ
: സുഖാണോ ഉമ്മാക്ക്…
: നല്ല വിശേഷം… കല്യാണ ഫോട്ടോ ഞാൻ കണ്ടു…മൊഞ്ചായിക്കണ് എന്റെ രേണൂട്ടി
രേണുവിന് എന്തെന്നില്ലാത്ത സന്തോഷംതോന്നി. അച്ഛൻ ഏതോ നാട്ടിൽ കഷ്ടപ്പെട്ട് ജീവിക്കുകയാണെന്ന് വിചാരിച്ച് ദുഖിച്ചിരുന്ന അവൾക്കുള്ള നല്ല സമ്മാനമാണ് ഈ വിരുന്ന്. വീട്ടിൽ കയറി രണ്ടുപേരും ഫ്രഷായ ശേഷം പറമ്പോക്കെ ചുറ്റിക്കാണാൻ ഇറങ്ങി. മലമുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ചെറിയ നീർച്ചാലുകളും തെളിനീരൊഴുകുന്ന കുളവുമെല്ലാം കണ്ടാസ്വദിച്ച് രേണു ആദിയുടെ കൈപിടിച്ചു നടന്നു.
: ഏട്ടാ.. എന്ത് രസാ ഇവിടൊക്കെ.. നമ്മൾ വെറുതെ റിസോർട്ടൊക്കെ എടുത്ത് ദിവസം കളഞ്ഞു. ഇവിടെ വന്നാൽ മതിയായിരുന്നല്ലോ
: ഇതല്ലേ ഞാൻ നിനക്കായി കരുതിവച്ച ഹണിമൂൺ ട്രിപ്പ്.. ഈ സുഖം സിംഗപ്പൂരും മലേഷ്യയിലും പോയാൽ കിട്ടുമോ
: ഉമ്മ… എന്നാലും ഇതൊക്കെ എങ്ങനെ ഒപ്പിച്ചു.. ഒത്തിരി കാശാവില്ലേ
Hey bro evideyanu? Puthiya storeys onnumille bro
എന്നുവരും നീ പ്രിയനേ എന്നു വരും നീ
എന്തൊക്കെയോ തിരക്കിലായിപ്പോയി… പുതിയ കഥകൾ ആലോചനയിൽ ഉണ്ട്. ഒന്നും ആയില്ല ??
മുത്തേ പുതിയ കഥകൾ ഒന്നുമില്ലേ?