രേണുകേന്ദു 4 [Wanderlust] [Climax] 698

: മാമൻ നിന്റെ പേരിൽ എഴുതിവച്ചതിന്റെയൊക്കെ ബാക്കി ആർക്കാ കൊടുത്തതെന്ന് ഒരിക്കൽ നീ ചോദിച്ചില്ലേ… അതൊക്കെ വിറ്റിട്ടാണ് ഈ സ്വർഗം വാങ്ങിയത്.. ഇത് അഞ്ചേക്കർ പറമ്പുണ്ട്.. ഇതിൽ നിന്നുള്ള വരുമാനം മാത്രം മതി അവർക്ക് സുഖമായി ജീവിക്കാൻ.

: എന്നാലും പേടിയാവില്ലേ ഇവിടിങ്ങനെ ഒറ്റയ്ക്ക് താമസിക്കാൻ

: ഇവിടൊക്കെ ഇങ്ങനാണ്.. എല്ലാവർക്കും കുറേ കൃഷി സ്ഥലമുണ്ടാവും..നമ്മുടെ നാട്ടിലെപോലെ മുട്ടിമുട്ടി വീടില്ലെന്ന് മാത്രം.. ദോ ആ കാണുന്നതൊക്കെ വീടാണ്.. അയൽക്കാരൊക്കെ ഉണ്ടെടി പെണ്ണേ.. നീ പേടിക്കാതെ

: ഏട്ടൻ പൈസ കൊടുത്തിരുന്നോ അച്ഛന്… ഏട്ടനും പങ്കുണ്ടെന്ന് പറഞ്ഞല്ലോ

: ഹേയ്… എന്റെ കയ്യിലെവിടുന്നാ ഇത്രയും പൈസ. ആയിഷ അവളുടെ വീട് വിറ്റുകിട്ടിയ പൈസ മാമന് കൊടുത്തത് അറിയാം..

: കള്ളം പറയല്ലേ… എന്നോടിപ്പോ ഒന്നും പറയുന്നില്ല ദുഷ്ടൻ..

: എടി സത്യം.. അവർ നാടുവിട്ട് നോർത്തിൽ എവിടെയോ പോവാനിരുന്നതാ.. അപ്പോഴാ ഞാൻ ഈ പ്രോപ്പർട്ടിയുടെ കാര്യം പറഞ്ഞത്. നിനക്ക് ഷെറിനെ അറിയില്ലേ.. ഇത് അവന്റെ സ്ഥലമാണ്. അവൻ ഇതൊക്കെ വിറ്റ് കാനഡയ്ക്ക് പോയി അവിടെ സെറ്റിൽ ആവണമെന്ന് മുന്നേ എന്നോട് പറയുന്നുണ്ട്. എന്നോടുള്ള ബന്ധംവച്ച് അവൻ അധികം കടുംപിടുത്തതിന് നിന്നില്ല.. അതായിരിക്കും മാമൻ അങ്ങനെ പറഞ്ഞത്…

: ഏട്ടാ…

: ഉം…

: love you…. ആരെയും വിഷമിപ്പിക്കാതെ എല്ലാവരെയും ഓരോ കരയ്ക്കടുപ്പിച്ചു അല്ലെ..

: പ്രേമം അസ്ഥിക്ക് പിടിച്ചുപോയില്ലേ മോളെ..

: ഏട്ടാ.. അമ്മയോട് ഇതൊന്നും പറയണ്ട.. പാവം പുറത്തുകാണിച്ചില്ലെങ്കിലും ഉള്ളിൽ നന്നായി വിഷമിക്കും..

: ഉം…

 

രാത്രി ആയിഷയുടെവക നല്ല കോഴി ബിരിയാണിയും കഴിച്ച് എല്ലാവരും സുഖമായി കിടന്നുറങ്ങി. കാലത്ത് എന്തോരം വിഭവങ്ങളാണ് ആയിഷ ഉണ്ടാക്കി വച്ചിരിക്കുന്നത്. രേണുവിനെ സ്വന്തം മോളെപ്പോലെയാണ് അവർ സ്നേഹിക്കുന്നത്. തോട്ടത്തിലെ പണികളൊക്കെ ഓരോരുത്തരെ ഏല്പിച്ചശേഷം കൃഷ്ണൻ എല്ലാവരെയുംകൂട്ടി പുറത്തൊക്കെപ്പോയി കറങ്ങിവന്നു. രേണുവിന്റെ ജീവിതത്തിലെ നല്ല ദിവസങ്ങളിൽ ഒന്നുകൂടി അവിടെ കുറിക്കപ്പെട്ടു. രണ്ടു ദിവസം അച്ഛനൊപ്പം സന്തോഷത്തോടെ കഴിഞ്ഞ രേണുവിന്റെ ഉള്ളിലുണ്ടായിരുന്ന സങ്കടങ്ങളൊക്കെ മാറി. തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവൾ ഭയങ്കര സന്തോഷത്തിലാണ്..

The Author

wanderlust

രേണുകേന്ദു Loading....

44 Comments

Add a Comment
  1. Hey bro evideyanu? Puthiya storeys onnumille bro

  2. എന്നുവരും നീ പ്രിയനേ എന്നു വരും നീ

    1. Wanderlust

      എന്തൊക്കെയോ തിരക്കിലായിപ്പോയി… പുതിയ കഥകൾ ആലോചനയിൽ ഉണ്ട്. ഒന്നും ആയില്ല ??

  3. മുത്തേ പുതിയ കഥകൾ ഒന്നുമില്ലേ?

Leave a Reply

Your email address will not be published. Required fields are marked *