റിയൂണിയൻ [Danmee] 439

സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ അച്ചുവിന്റെ അവസ്ഥ അത്ര നല്ലത് ആയിരുന്നില്ല. തന്നെ പേടിയോടെ നോക്കിയിരുന്ന ആളുകൾ തന്റെ പുറകിൽ ചിരിക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു. അവന്റെ കൂട്ടുകാരും അവനെ കളിയാക്കി.

” ഡേയ് നോക്കെടാ ആരാ വരുന്നത് എന്ന്….  അച്ചു ദി കിങ് ഓഫ് സ്ട്രീറ്റ്സ്……. പക്ഷെ പാവം   ഒരു പെണ്ണിന്റെ മുന്നിൽ തോറ്റുപോയി “

അച്ചു അതൊന്നും ശ്രെദ്ധിക്കാതെ നടന്നു നീങ്ങി. അവനു തനിക്ക് ഏതാ സംഭവിച്ചത് എന്ന് അവനു മനസിലായില്ല. പക്ഷെ തന്റെ വഴയ പ്രദപം തിരിച്ചെടുക്കാൻ ആ എസ്‌ ഐ എന്തെങ്കിലും ചെയ്തേ പറ്റു…. പക്ഷെ ആശാൻ അവളെ കണ്ടത് അതിൽ നിന്നും അവനെ പിന്തിരിപ്പിച്ചു. അച്ചു പിന്നെയും പല സ്ഥാലത്തും വെച്ചു ജെനിയെ കണ്ടു അവരുടെ കണ്ണുകൾ പരസ്പരം പലപ്രവിശ്യം ഉടക്കി. അവളോട് അടങ്ങാത്ത ദേഷ്യം ഉണ്ടെങ്കിലും അവളെ എന്തെങ്കിലും ചയ്യാൻ അവന്റെ മനസ്സ് അനുവദിച്ചില്ല.

ജെനിയെ കാണുമ്പോൾ  എന്തുകൊണ്ടോ അവനും അവളുടെ പുറകെ അറിയാതെ പോവുക പതിവ് ആയി.

ജെനി നടേശൻ ഒരുക്കുന്ന പാർട്ടികളിലും മറ്റും നിറസാനിധ്യം ആയി മാറിയിരുന്നു. പാർട്ടികളിൽ വെച്ചു അവൾ നടേശാന്റെ ആളുകളോട് സൗഹൃദം പങ്കുവെച്ചു. നടേശാന് എതിരായ തെളിവുകൾ ശേഖരിച്ചു. പക്ഷെ അതെല്ലാം അച്ചു ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

ഒരു ദിവസം  രാത്രി  ജെനിയുടെ ഫോൺ റിങ് ചെയ്തു. പരിജയം ഇല്ലാത്ത നാമ്പർ കണ്ട് ജെനി ഒരുനിമിഷം  ആലോചിച്ച ശേഷം  ഫോൺ എടുത്തു.

” ഹാലോ ഞാൻ അച്ചു എന്നെ മനസിലായി കാണും എന്ന് വിശ്വസിക്കുന്നു.  ഞാൻ വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചിട്ടുണ്ട് അതൊന്ന് നോക്കിയിട്ട് തിരിച്ചു വിളിക്കുമോ “

അച്ചു അതു പറഞ്ഞിട്ട് ഫോൺ വെച്ചു. ജെനി മെസ്സേജ് നോക്കി. അതിൽ താനും നടേശാന്റ ഗാങ്ലെ പല ക്രിമിനൽസും ആയി നിൽക്കുന്ന ഫോട്ടോ ആയിരുന്നു.

അത്‌ കണ്ടിട്ട് അവൾ അച്ചു വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചു.

” ഞാൻ ഫോട്ടോ കണ്ടു എന്താ തനിക്ക് പറയാൻ ഉള്ളത് “

” ഓഹോ…. അത്‌ കണ്ടിട്ട് തനിക്ക് ഒന്നും തോന്നില്ലേ…… ഞാൻ വിചാരിച്ചു അത്‌  ഷെയർ ചെയ്ത് തന്റെ ജോലി കളയിക്കാം എന്ന്…. ആശാൻ നിന്നെ സേവ് ചെയ്യും എന്നുള്ള വിശ്വാസം കൊണ്ടാണ് നിനക്ക് പേടി തോന്നത്തത് എങ്കിൽ….നിനക്ക് അറിയാതെ ഒരു കാര്യം ഞാൻ പറയാം  ആശാൻ  പോലീസുകാരെ ആവിശ്യം ഇല്ലാതെ സഹായിക്കാറില്ല. നിന്നെ കൊണ്ട് ആശാന് ഒരു ഉപയോഗവും ഇല്ല………..  പിന്നെ അതു പോരെങ്കിൽ ഞാൻ ദ  അടുത്ത മെസ്സേജ് അയച്ചിട്ടുണ്ട് നോക്കിയിട്ട് തിരിച്ചു വിളിക്ക് “

അത്രയും പറഞ്ഞു അച്ചു വീണ്ടും ഫോൺ കട്ട്‌ ചെയ്തു.

ജെനി മെസ്സേജ് നോക്കി. അതിൽ താൻ ഒറ്റക്ക് ഉള്ള ഫോട്ടോ ആണ്‌ പക്ഷെ അത്‌ താൻ നടേശാന്റെ ഒരു രഹസ്യ മീറ്റിങ് ഒളിഞ്ഞുനിന്ന് റെക്കോർഡ് ചെയ്യുന്നത് ആയിരുന്നു. ജെനിയുടെ ഉള്ള് ഒന്ന് കാളി

The Author

16 Comments

Add a Comment
  1. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ തുടരുക ???

  2. നന്നായിട്ടുണ്ട് ബ്രോ
    തുടരൂ ?

  3. നന്നായിട്ടുണ്ട് bro…❤️❤️

  4. ജോർജ് ആണല്ലേ അച്ചു. നല്ല സ്റ്റാർട്ടിങ് ആണ് keep going

  5. വിനോദ്

    തുടക്കം ഗംഭീരം അടുത്ത ഭാഗം പെട്ടുന്നു വേണം

  6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Bro
    നന്നായിട്ടുണ്ട്♥️
    തുടക്കം അടിപൊളി ആയിട്ടുണ്ട്.സ്റ്റോറി intresting ആണ് ട്ടോ.
    Waiting for next part?

  7. Hyder Marakkar

    നല്ല തുടക്കം❤️

  8. Danmee ബ്രോ കൊള്ളാം നല്ല തുടക്കമാണ്.സാധാരണ ഇത്പോലെ ത്രില്ലുങ് മൂഡിൽ തുടങ്ങുന്ന കഥകൾക്ക് ഇവിടെ വേണ്ടത്ര സപ്പോർട്ട് കിട്ടാറില്ല,അത്കൊണ്ട് പലരും പകുതിക്ക് വച്ചു നിർത്തിപോയിട്ടുമുണ്ട്.പക്ഷെ സപ്പോര്ട്ടും ചെയ്യാൻ കുറച്ചാണെങ്കിൽ കുറച്ചുപേർ ഇവിടെ ഉണ്ട് അവർക്ക് വേണ്ടയെങ്കിലും complete ചെയ്യണം.കഥ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

  9. തുടരൂ ബ്രോ ..
    നല്ല പ്ലോട്ട്
    അടുത്ത പാർട്ടുകളിൽ പൊളിക്കണം

  10. കൊള്ളാം സൂപ്പർ

  11. രുദ്ര ശിവ

    ❤️❤️❤️❤️❤️

  12. Super … Continue ….
    Adutha part vegan tharane

  13. SUPER

  14. അച്ചു ജെനിയുടെ സഹോദരൻ ആണല്ലേ. കഥ interesting ആണ്. കൊള്ളാം.

  15. Continue bro, interesting story aanu ?

Leave a Reply

Your email address will not be published. Required fields are marked *