” ഇത് എന്റെ ഡാഡിക്ക് വേണ്ടി “
“”ട്ടോ “””
ജെനി നടേശാന് നേരെ നിറയോയിച്ചു. ശേഷം ജോർജിനു തോക്ക് കൈ മറി ജോർജ് തോക്ക് വാങ്ങി.
” ഇത് ഞങ്ങളുടെ കുട്ടിക്കാലം നരക തുല്യമാക്കിയതിനു ‘”
“”ട്ടോ! “”
നടേശാന്റെ മരണം ഉറപ്പാക്കിയ ശേഷം . ജെനി ജോർജിനോട് പറഞ്ഞു.
” നീ ഇവിടെ നിന്നും പൊക്കൊളു ഞങ്ങൾക്ക് ഇവിടെ കുറച്ചു പണിയുണ്ട്. “
ജോർജ് ജെനിയുടെ കൈ പിടിച്ചുകൊണ്ടു അവളെ ഒന്ന് നോക്കി അതിന് ശേഷം അവൻ അവിടെ നിന്നും പോയി.
” ഇവനെ കൊല്ലണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷെ ഇപ്പോൾ ചെയ്തു കഴിഞ്ഞപ്പോൾ എന്തോ ഒരു പേടിപോലെ….. എന്റെ മക്കൾക്ക് ഇനി ആരാ “
” രാജൻ പേടിക്കണ്ട ….. ഇതിന്റ പേരിൽ ജയിലിൽ പോകേണ്ടി വരില്ല “
ജെനിയും രാജനും കൂടി അവർ അവിടെ വന്നതിനുള്ള തെളിവുകൾ എല്ലാം നശിപ്പിച്ചു മറ്റ് പോലീസ് കാരെ ഇൻഫോം ചെയ്തു.
ഫോർമാലിറ്റിറ്റീസ് എല്ലാം കയിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് ഉള്ള യാത്രയിൽ ആണ് ജെനിയും രാജനും.
” സോറി മേഡം…… ഞാൻ… മേഡത്തിനെ തെറ്റി ധരിച്ചു “
ജെനി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
” പിന്നെ മേഡം …..ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ആ അച്ചുവും ആയി എന്താ ബന്ധം “
” എന്റെ കാമുകൻ ആണ് “
” അവൻ ഒരു ഗുണ്ട അല്ലെ……. പോലീസും ഗുണ്ടയും ആയുള്ള ബന്ധം സിനിമയിൽ മാത്രം കണ്ടിട്ടുള്ളു ജീവിതത്തിൽ അത്..?”
” അവൻ ഗുണ്ട ഒന്നും അല്ല…….. എന്നെ തെറ്റിധരിച്ച പോലെ അവനെയും രാജൻ തെറ്റിധരിച്ചത് ആണ് “
ജെനിയുടെ വീടിന് വെളിയിൽ രാജൻ വണ്ടി നിർത്തി.അവൾ കാറിൽ നിന്ന് ഇറങ്ങാൻ നേരം രാജൻ പറഞ്ഞു.
” മാഡം എന്നോട് ക്ഷെമിക്കണം…… ഇന്ന് രാവിലെ നടേശാന്റ ഗുണ്ടകൾ ഇവിടെ നിൽക്കുന്നത് കണ്ടിരുന്നു…. ആ സമയത്ത് എന്തോ ധൈര്യം ഇല്ലായിരുന്നു ……. പിന്നെ “
” അത് കുഴപ്പമില്ല താൻ കൃത്യസമയത്ത് തന്നെയാ അവിടെ എത്തിയത് “
???
Lucky doner ബാക്കി ണ്ടാവുമോ please reply
ഉണ്ടാവും
നന്നായിട്ടുണ്ട്.ഇഷ്ടായി♥️. അവസാനം കുറച്ച് speed ആയി പോയി.പെട്ടെന്ന് തീർന്ന പോലെ തോന്നി.ഇനി part ഉണ്ടാകുമോ.
ഇല്ലെങ്കിൽ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു♥️
Over speed ആയി പോയി
BRo അടുത്ത part ഇണ്ടാവില്ലേ, ഇത് ഒരു ക്ലൈമാക്സ് ആയി കാണുവാൻ പറ്റില്ല ഒരു പാർട്ട് കൂടി തീർച്ചയായും പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട് ❤❤❤ next part ഉണ്ടാവണേ ???????..
ചെറുതാണെങ്കിലും നല്ലൊരു ത്രിൽ മൂഡിൽ ഉള്ള കഥ തന്നെ.ഇനിയും നല്ല കിടുക്കാച്ചി ത്രില്ലർ ആയി വരിക.