റിയൂണിയൻ 3 [Danmee] 283

അവിടെ നിന്ന് അവിടെത്തെ കാര്യങ്ങൾ എല്ലാം നോക്കി നടത്തി.
മരണവീട്ടിൽ ആളുകൾ വന്നും പോയും നിന്നു. ജോർജ് ഇടക്ക് അവിടെ ഇരുന്ന ഒരു കസേരയിൽ ഇരുന്നു അവനു നല്ല ക്ഷീണം ഉണ്ടായിരുന്നു പെട്ടെന്ന് ആരോ തന്റെ അടുത്തുള്ള കസേരയിൽ  ഇരുന്നതായി അവനു തോന്നി  തിരിഞ്ഞു നോക്കിയ അവൻ കാണുന്നത് നടേശാനേ ആണ്‌.
ജോർജ് നടേശാനേ കണ്ട് എഴുന്നേൽക്കാൻ ഒരുങ്ങി.

” വേണ്ട…. നീ…. ഇരിക്ക് “

ജോർജ് നടേശാന്റ കുടെ അവിടെ ഇരുന്നു.

” അച്ചു നിനക്ക് അറിയാമോ എന്റെ  ഒരു വശം തളർന്നത് പോലെയാ എനിക്ക് തോന്നുന്നത്…… ഞാനും രവിയും കുടെ നിന്ന ഇതെല്ലാം കെട്ടി പൊക്കിയത്……. ഞാൻ പെട്ടെന്ന് ഒറ്റക്ക് ആയത് പോലെ തോന്നുന്നു…… രവിയുടെ മരണത്തിൽ നിനക്കും നല്ല വിഷമം  ഉണ്ടല്ലോ   “

ജോർജ് നടേശാൻ പറയുന്നത്  മൂളികെട്ടുകൊണ്ടിരുന്നു. നടേശാനേ  അങ്ങനെ ഒരവസ്ഥായിൽ  ജോർജ് കണ്ടിട്ടുണ്ടായിരുന്നില്ല. നടേശൻ  ജോർജിനോട് യാത്ര പറഞ്ഞുകൊണ്ട് എഴുന്നേറ്റു . കുടെ ജോർജും. മുന്നിലോട്ട് നടന്ന നടേശൻ  ഒരുനിമിഷം  നിന്ന ശേഷം തുടർന്നു.

” പിന്നെ ഒരു കാര്യം പറയാൻ മറന്നു… നാളെ രാവിലെ നമുക്ക് ഒരിടം വരെ പോകണം……. രവി വരാം എന്ന് ഏറ്റിരുന്നതാ………. സതിഷൻന്റെ  പുതിയ  ഫ്ലാറ്റ്  ഞാൻ ഒരുകുട്ടർക്ക് പറഞ്ഞു വെച്ചിരുന്നുന്നതാ അത്‌ അറിയാതെ  സതിഷൻ മാറ്റാർക്കോ കൊടുക്കാം എന്ന് ഏറ്റു…. അതൊന്ന്  സംസാരിച്ചു തീർക്കണം  …… സതിക്ഷന്റെ ക്ലൈന്റ് നാളെ അവന്റെ ഫ്ലാറ്റിൽ വരുമെന്ന പറഞ്ഞിരിക്കുന്നത്…..  നിന്നോട് സതിഷൻ എല്ലാം പറഞ്ഞിട്ടുണ്ട് എന്നാണല്ലോ പറഞ്ഞത് “

” അഹ്  എനിക്ക് ഓർമ ഉണ്ട്…… ഞാൻ രാവിലെ അങ്ങ് എത്താം “

നേരം  ഇരുട്ടി ആളുകൾ  ഓരോരുത്തർയി പിരിഞ്ഞു പോയി. ജോർജ് തന്റെ കൂട്ടുകാരോടൊത്തു അവിടെ  ഇരുന്നു. അവരും പോയികഴിഞ്  ജോർജ് അവിടെ തനിച്ച് ആയി.
അവൻ നാളെത്തെ കാര്യങ്ങൾ മനസ്സിൽ കണക്ക് കുട്ടി. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്.

പരിചയം ഇല്ലാത്ത ഒരു നമ്പർ  ആയിരുന്നു അത്‌.
അവൻ  ഫോൺ എടുത്തു

“ഹാലോ “

” ഹലോ അച്ചു  സതിഷൻ  ആണ്‌ “

” പറ  ചേട്ടാ “

” നിന്നെ  ഇന്ന് ചേട്ടൻ വിളിക്കും….  നാളെ നീ ചേട്ടനെ  അങ്ങോട്ട് കൊണ്ടുവന്നാൽ മതി “

” ഞാൻ ആശാനേ  കണ്ടിരുന്നു…..ആശാൻ നാളെ രാവിലെ അങ്ങോട്ട് ചെല്ലാൻ

The Author

8 Comments

Add a Comment
  1. Lucky doner ബാക്കി ണ്ടാവുമോ please reply

    1. ഉണ്ടാവും

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട്.ഇഷ്ടായി♥️. അവസാനം കുറച്ച് speed ആയി പോയി.പെട്ടെന്ന് തീർന്ന പോലെ തോന്നി.ഇനി part ഉണ്ടാകുമോ.
    ഇല്ലെങ്കിൽ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു♥️

  3. Over speed ആയി പോയി

  4. BRo അടുത്ത part ഇണ്ടാവില്ലേ, ഇത് ഒരു ക്ലൈമാക്സ് ആയി കാണുവാൻ പറ്റില്ല ഒരു പാർട്ട് കൂടി തീർച്ചയായും പ്രതീക്ഷിക്കുന്നു.

  5. നന്നായിട്ടുണ്ട് ❤❤❤ next part ഉണ്ടാവണേ ???????..

    1. ചെറുതാണെങ്കിലും നല്ലൊരു ത്രിൽ മൂഡിൽ ഉള്ള കഥ തന്നെ.ഇനിയും നല്ല കിടുക്കാച്ചി ത്രില്ലർ ആയി വരിക.

Leave a Reply

Your email address will not be published. Required fields are marked *