റിയൂണിയൻ 3 [Danmee] 283

നടന്നു. സതിഷൻ കയറിയ  മുറിയിൽ കയറിയ  ജോർജ് ഞെട്ടി തരിച്ചു നിന്നു.

അവിടെ സതിശന്റെ ക്ലാന്റ്സ് ഉണ്ടായിരുന്നു. നടേശാനേ കണ്ട് അവർ  എല്ലാപേരും എഴുന്നേറ്റു.

” നമസ്കാരം…… എല്ലാവരും കാത്തിരുന്നു മുഷിഞ്ഞോ? “

ജോർജ് അവിടെ എന്താ നടക്കുന്നത് എന്ന് അറിയാതെ സതിശനെ നോക്കി.

അതെ  സമയം രാജൻ  ജെനിയെ പിക് ചെയ്യാൻ അവളുടെ  വീട്ടിലേക്ക് പോകുക  ആയിരുന്നു. ജെനിയുടെ വീടിന് മുന്നിൽ ഒരു കാർ കിടക്കുന്നത് കണ്ട് അയാൾ വണ്ടി സ്‌ലോ ചെയ്തു . നടേശാന്റ ആളുകൾ  ആണെന്ന് മനസിലാക്കിയ രാജൻ  ഒരു പുച്ഛത്തോടെ വണ്ടി മുന്നോട്ടെടുത്തു. പക്ഷെ അവരുടെ  കയ്യിൽ ആയുധങ്ങൾ കണ്ട  രാജൻ  വണ്ടി നിർത്താതെ മുന്നിലോട്ട് ഒട്ടിച്ചു. കുറെ ദുരം  മുന്നോട്ട് പോയ  രാജൻ വണ്ടി യു ട്ടേൺ എടുത്തു.

” ബിസ്സിനസ്സിൽ എല്ലാവരും അവരുടെ  നിലനിൽപ്പിനു അനുസരിച്ചു പല തീരുമാനങ്ങളും  മാറ്റാറുണ്ട്…… എനിക്ക്   ഇപ്പോൾ നിങ്ങക്ക് പറഞ്ഞു ഉറപ്പിച്ച ഈ  ഫ്ലാറ്റ് തരാൻ ബുദ്ധിമുട്ട് ഉണ്ട്  പകരം  അപ്പുറത്  പണി നടക്കുന്ന  വില്ലകൾ നിങ്ങക്ക് തന്നെ  അഗ്രിമെന്റ് ആക്കാം “

നടേശൻ കാര്യങ്ങൾ എല്ലാം ഒത്തുതിർപ്പാക്കി. മീറ്റിംഗ്  അവസാനിപ്പിച്ചു. ക്ലാന്റ്സ് അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി. ജോർജ് സതിഷനെ നോക്കി. സതിഷൻ ഒരു ചെറുചിരിയോടെ  നടേശാനേ നോക്കി. നടേശൻ  ജോർജിന്റ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു.

” അച്ചു നിനക്ക് ഒന്നും മനസിലാകുന്നില്ല അല്ലെടെ……. നീ വാ “

സതിഷനും നടേശാനും ജോർജിനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുകയറി. അവിടെ കണ്ട കാഴ്ച കണ്ട  ജോർജ് ഞെട്ടി.

ജെനിയെ ഒരു കസേരയിൽ  കെട്ടിഇട്ടിരിക്കുന്നു. രാവിലെ നടേശാന്റ വീട്ടിൽ കണ്ട ഗുണ്ടകൾ അവൾക്ക് ചുറ്റും നിൽപ്പുണ്ട്.

നടേശൻ ജോർജിനെയും കൊണ്ട് മുന്നിലോട്ട് നടന്നു.

” നിനക്ക് ഇത് ആരാണെന്ന് അറിയാമോടാ അച്ചു “

ജോർജ് അയാളെ നോക്കി നിന്നതേ  ഉള്ളു.

” ഞാൻ  പറയാം   ഇത് നിന്റെ ചേച്ചിയാണ് ജെനി തോമസ്…… നിനക്ക്  ഒരു തന്ത  ഉണ്ടായിരുന്നു തോമസ്   എന്നെ  വേരോടെ  പിഴുത് ഏറിയും എന്ന്പറഞ്ഞു നടന്നവനാ…. ഞാൻ അങ്ങ് കൊന്ന്……… പിന്നെ  നിനക്ക് ഒരു കാര്യം അറിയാമോ  ഞാൻ ഈ കൊല്ലലും കൊല്ലിക്കലും തുടങ്ങിയിട്ട് വർഷം  കുറച്ചു ആയി . പണി ഏതിലായൊക്കെ വരും എന്ന് അറിഞ്ഞു അതിനെ പ്രതിരോധിച്ചു തന്നെയാ ഇത് വരെ എത്തിയത്….. അറിയാമോടാ…. പോലെയാടി മോനെ!”

The Author

8 Comments

Add a Comment
  1. Lucky doner ബാക്കി ണ്ടാവുമോ please reply

    1. ഉണ്ടാവും

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട്.ഇഷ്ടായി♥️. അവസാനം കുറച്ച് speed ആയി പോയി.പെട്ടെന്ന് തീർന്ന പോലെ തോന്നി.ഇനി part ഉണ്ടാകുമോ.
    ഇല്ലെങ്കിൽ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു♥️

  3. Over speed ആയി പോയി

  4. BRo അടുത്ത part ഇണ്ടാവില്ലേ, ഇത് ഒരു ക്ലൈമാക്സ് ആയി കാണുവാൻ പറ്റില്ല ഒരു പാർട്ട് കൂടി തീർച്ചയായും പ്രതീക്ഷിക്കുന്നു.

  5. നന്നായിട്ടുണ്ട് ❤❤❤ next part ഉണ്ടാവണേ ???????..

    1. ചെറുതാണെങ്കിലും നല്ലൊരു ത്രിൽ മൂഡിൽ ഉള്ള കഥ തന്നെ.ഇനിയും നല്ല കിടുക്കാച്ചി ത്രില്ലർ ആയി വരിക.

Leave a Reply

Your email address will not be published. Required fields are marked *