രേവതി [Akhil George] 1990

 

ഞാൻ: ഹെയ് ഒന്നുമില്ല. ചെറിയ പനി പിടിച്ചു. നീ കുറച്ച് ചൂട് കാപ്പി ഇടു. Breakfast കഞ്ഞി ഉണ്ടാക്കിയാൽ മതി.

 

അവള് വേഗം കുറച്ചു കാപ്പി ഇട്ടു, കൂടെ ഉമ്മറത്ത് കിടന്ന ന്യൂസ് പേപ്പറും കൊണ്ട് വന്നു. ഞാൻ അതും കുടിച്ചു കട്ടിലിൽ ഇരുന്നു പത്രം വായന തുടങ്ങി. പത്രം വായിക്കാൻ വയ്യ, കൂടുതൽ സ്ട്രെയിൻ എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഞാൻ കാപ്പി കുടിച്ചു തീർത്തു കട്ടിലിൽ വീണ്ടും കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് മയങ്ങി. ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. സമയം പതിനൊന്നു മണിയോട് അടുത്തിരുന്നു. നവീൻ അണു വിളിച്ചത്.

 

നവീൻ: സാർ, ഇന്നാണ് രണ്ടു കമ്പനിയും ആയി മീറ്റിംഗ് പറഞ്ഞിട്ടുള്ളത്. എപ്പോഴാ സാർ എത്തുക.

 

ഞാൻ: നവീൻ, തീരെ വയ്യ ഡാ. നിനക്ക് അറ്റൻഡ് ചെയ്യാൻ പറ്റുമോ. ? ഇല്ലേൽ അടുത്ത് ആഴ്ചയിലേക്ക് മാറ്റി വെക്കു.

 

നവീൻ: ഓകെ സർ. അടുത്ത ആഴ്ചയിലേക്കു വെക്കാം, സാർ ഉണ്ടെങ്കിൽ നന്നാവും.

 

ഞാൻ: ശെരി നവീൻ. നീ ഒന്ന് വീട് വരെ വരമോ, ഒന്ന് ഹോസ്പിറ്റലിൽ പോകണം.

 

നവീൻ: അതിനെന്താ സാർ, ഞാൻ എത്തിക്കോളം.

 

ഒരു ഉച്ച അപ്പോളേക്കും നവീൻ വന്നു എന്നെയും കൂട്ടി ഹോസ്പിറ്റലിൽ പോയി. ഒരു ട്രിപ്പ് ഗ്ലൂക്കോസ് എല്ലാം കുത്തി മരുന്ന് വാങ്ങി തിരിച്ചു വീട്ടിൽ എത്തിച്ചു. ഞാൻ വളരെ tired ആയിരുന്നു, കുറച്ച് കഞ്ഞി കുടിച്ചു മരുന്നെല്ലാം കഴിച്ചു കിടന്നു. വൈകുന്നേരം ഒരു അഞ്ചര കഴിഞ്ഞപ്പോൾ രേവതിയുടെ കോൾ വന്നു.

 

The Author

66 Comments

Add a Comment
  1. ഹാലോ ബ്രോ
    നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
    എത്ര ദിവസം ആയി
    ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *