രേവതി: മഞ്ഞപ്പിത്തം ഒന്ന് ടെസ്റ്റ് ചെയ്യണം. ഇപ്പോള് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആണ്. ചായ എടുക്കാം ഞാൻ, ഏട്ടൻ കിടന്നോളൂ.
അവള് അടുക്കളയിലേക്ക് പോയി. കുറെ നേരം കഴിഞ്ഞപ്പോൾ അവള് ബ്രെഡും ചായയും ആയി റൂമിൽ എത്തി.
ഞാൻ: എന്താ ഇത്ര ലേറ്റ് ആയെ. ഇവിടുത്തെ അടുക്കള പരിചയം ഇല്ലാത്ത കൊണ്ടാണോ ?
രേവതി: അതൊന്നും അല്ല. ബ്രെഡ് വാങ്ങാൻ പുറത്ത് പോയതാ.
ഞാൻ: അതൊന്നും വേണ്ടായിരുന്നാഡോ.
രേവതി: അതു തൽക്കാലം ഏട്ടൻ തീരുമാനിക്കേണ്ട. ഇത് കഴിക്കാൻ നോക്ക്.
ഞാൻ കട്ടിലിൽ നിന്നും എഴുന്നേല്ക്കാൻ ശ്രമിച്ചു, അവള് അടുത്ത് വന്നു എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി തലയിണ പുറത്ത് ചാരി വെച്ച് തന്നു. ചായയും ബ്രെഡും ആയി എൻ്റെ അടുത്ത് ഇരുന്നു, നിർബന്ധിച്ച് ചായ കുടുപ്പിച്ചു, ബ്രെഡ് എല്ലാം നിർബന്ധപൂർവം കഴുപ്പിച്ചു. എല്ലാം കഴിഞ്ഞ് അവള് അടുക്കളയിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് തിരിച്ചു വന്നു എൻ്റെ അടുത്ത് ഇരുന്നു.
രേവതി: എന്താ രത്രിയിലേക്ക് കഴിക്കാൻ വേണ്ടത്. ?
ഞാൻ: കുഴപ്പമില്ല നീ പൊക്കോളു. ഞാൻ എന്തേലും ഓർഡർ ചെയ്തോളം.
രേവതി: ദേ ഏട്ടാ, എനിക്ക് ദേഷ്യം വരുന്നുണ്ട്. പോണോ വേണ്ടേ എന്ന് ഞാൻ തീരുമാനിക്കാം. നിങ്ങൾക്ക് ഒന്ന് വിളിച്ചു പറയാൻ തോന്നിയില്ലല്ലോ, നിങ്ങൾക്കുള്ള ചോറും പൊതിഞ്ഞു വന്ന ഞാൻ മണ്ടി.
ഞാൻ ഒരു ചോദ്യ ഭാവത്തിൽ അവളെ നോക്കി.
രേവതി: എന്താ നോക്കുന്നേ. ഉച്ചക്ക് ഫുഡ് ശെരിയാവാറില്ല എന്ന് പറഞ്ഞോണ്ട് എട്ടനുള്ള ലഞ്ച് ഞാൻ കൊണ്ട് വന്നിരുന്നു. അതാ പറഞ്ഞേ.
Next Part… Katta Waiting….
Next part ennu varum bro
ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
എത്ര ദിവസം ആയി
ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ