അവളുടെ അധികാര ഭാവം അല്പം ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അവളെ നോക്കി ഞാൻ ഒന്ന് ചിരിച്ചു.
രേവതി: ഞാൻ ചോറും രസവും ഉണ്ടാക്കാം. ഇന്ന് അതു കഴിച്ചോളൂ.
അവള് എഴുന്നേറ്റു പോയി. ഞാൻ കട്ടിലിൽ തന്നെ കിടന്നു. നേരം ഒരു എട്ടു മണി കഴിഞ്ഞപ്പോൾ അവള് വന്നു എന്നെ വിളിച്ചു. ഞാൻ എഴുന്നേറ്റു ചെന്നപ്പോൾ ചോറും രസവും ഉപ്പേരിയും എല്ലാം റെഡി ആണ്. അവളുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ച് ഗുളികയും കഴിച്ചു ഞാൻ കിടന്നു. അവള് എൻ്റെ ബെഡ്റൂമിൻ്റെ വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി.
രാത്രി എപ്പോളോ ഞാൻ ഉണർന്നു. മൊബൈലിൽ സമയം നോക്കിയപ്പോൾ മൂന്നര കഴിഞ്ഞിരുന്നു. ഞാൻ എഴുന്നേറ്റു വാഷ്റൂമിൽ കയറി ഒന്ന് മുഖം കഴുകി. നല്ല ഫ്രെഷ്നസ് ഫീൽ ചെയ്തു, ക്ഷീണം എല്ലാം നന്നേ കുറഞ്ഞു. ബെഡ്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ രേവതി സോഫയിൽ ചാരി കിടന്നു ഉറങ്ങുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു തോളിൽ തട്ടി വിളിച്ചു, ഒരു ഞെട്ടലോടെ അവള് ഉണർന്നു.
ഞാൻ: ഡാ. നീ എന്താ ഇവിടെ കിടന്നു ഉറങ്ങുന്നേ. ആ റൂം use ചെയ്യാമായിരുന്നില്ലേ.
രേവതി: അയ്യോ. ഞാൻ പോകാൻ നിന്നതാ. ചുമ്മാ ഇരുന്നപ്പോൾ ഉറങ്ങി പോയി. ഏട്ടന് ഇപ്പൊ എങ്ങനെ ഉണ്ട്.
ഞാൻ: I’m good now. എഴുന്നേൽക്കു, അകത്തു പോയി കിടന്നോള്.
രേവതി: വേണ്ട ഏട്ടാ. ഞാൻ ഇറങ്ങട്ടെ.
ഞാൻ: സമയം പുലർച്ചെ നാല് മണിയോട് അടുത്തിരിക്കുന്നു. ഇപ്പോള് ഇവിടെയും പൊണ്ട. ഇവിടെ കിടന്നോ.
രേവതി: ശെരി ഏട്ടാ.

nice. waiting for next part
ബാക്കി എവിടെ
Next എപ്പിസോഡ്
Next Part… Katta Waiting….
Next part ennu varum bro
ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
എത്ര ദിവസം ആയി
ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ