ഞാൻ: ഹേയ് ബോർ ഒന്നും ഇല്ല. എനിക്ക് ഒരു ദർശന സുഖം ഉണ്ട്. അതു പറഞ്ഞതാ (ഞാൻ വെളുക്കനെ ഒന്ന് ചിരിച്ചു)
രേവതി: അയ്യാഡാ. ഇങ്ങോട്ട് നോക്കണ്ട. തൽക്കാലം മുഖത്ത് നോക്കിയാൽ മതി.
ഞാൻ: എന്താ തൻ്റെ കല്യാണം ഒന്നും ഇല്ലാത്തതു. കെട്ടാൻ പ്ലാൻ ഒന്നും ഇല്ലേ.
രേവതി: എന്ത് കല്യാണം ഏട്ടാ. ഇങ്ങനെ അടിച്ചു പൊളിച്ചു പോണം അത്ര തന്നെ.
ഞാൻ: ഇനി വല്ല ചെക്കനേം കാത്തു ഇരിക്കാണോ?
രേവതി: ഹും. അങ്ങനെ ഒന്നും ഇല്ല. കോളേജ് ടൈമിൽ നല്ല ഒരു പ്രേമം ഉണ്ടായിരുന്നു. കക്ഷി എൻ്റെ സീനിയർ ആയിരുന്നു. പക്ഷേ കോഴ്സ് കഴിഞ്ഞു രണ്ടു വർഷത്തിനുള്ളിൽ ആൾ നൈസ് ആയി തേച്ചു ഒട്ടിച്ചു ജർമനിയിലെക്ക് വണ്ടി പിടിച്ചു. പിന്നെ ഞാൻ കുറച്ച് കാലം ഡിപ്രഷൻ അടിച്ചു നടക്കുക ആയിരുന്നു. അപ്പോളാണ് അനിയൻ്റെ ഫ്രണ്ട് വഴി ഹർഷൻ സാറിൻ്റെ ഓഫീസിൽ ജോലി ഓഫർ വന്നത്. അപ്പോ വേറെ ഒന്നും ചിന്തിക്കാതെ ഇങ്ങോട്ട് വണ്ടി കയറി. അതു ആണേൽ അങ്ങനെ ആയി.
ഞാൻ: ഹെയ് അത് ഒക്കെ വിട്ടേക്ക്. പിന്നെ പ്രേമം, അതു കോളേജ് സമയത്ത് സ്വഭാവികം അല്ലെ. ഇനി ഇപ്പൊ അതു ആലോജിച്ചു സമയം കളയണോ.
രേവതി: ഹാ.. നോക്കാം. ഏട്ടന് ഓർമ ഉണ്ടോ നമ്മൾ തമ്മിൽ ആദ്യം കണ്ടത്.
ഞാൻ: അങ്ങനെ ചോദിച്ചാൽ അങ്ങ് വ്യതമായി അറിയില്ല.
രേവതി: ഏട്ടൻ ഒരു തവണ ഹർഷൻ സാറിൻ്റെ ഓഫീസിൽ വന്നു, പുള്ളിടെ വൈഫിനെയും മക്കളെയും എയർപോർട്ടിൽ കൊണ്ടാക്കാൻ. അന്ന് സാർ കയറി വന്ന പാടെ എന്നെ നോക്കി ഒന്ന് ചിരിച്ചു, പിന്നെ ജോലി ഒക്കെ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു, പിന്നെ ഫുഡ് കഴിച്ചോ എന്ന് ചോദിച്ചു. എല്ലാം കഴിഞ്ഞ് ഏട്ടൻ പോയപ്പോൾ ഹർഷൻ സാർ പറഞ്ഞു, ഈ ലോകത്ത് സ്വന്തം വൈഫിനെയോ പെങ്ങളെയോ വിശ്വസിച്ചു ഏതു പാതിരാത്രിയിലും വിടാൻ പറ്റുന്ന ഒരേ ഒരാള് ഏട്ടൻ ആണെന്ന്. ഭയങ്കര സേഫ് ആയി കൊണ്ട് പോകും എന്ന്. ഭയങ്കര വിശ്വാസം ആണ് ഏട്ടനെ.

nice. waiting for next part
ബാക്കി എവിടെ
Next എപ്പിസോഡ്
Next Part… Katta Waiting….
Next part ennu varum bro
ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
എത്ര ദിവസം ആയി
ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ