ഹർഷൻ: ഓഫീസിൽ നിന്നും ക്യാഷ് കട്ടെടുത്ത് നീ എത്ര വരെ ഓടും നായിൻ്റെ മോളെ. കൊല്ലുമെടി നിന്നെ ഞാൻ. (ദേഷ്യം കൊണ്ട് ഹർഷൻ അമറി)
രേവതി കരഞ്ഞു കൊണ്ട് അവളുടെ കയ്യിൽ ഉള്ള ബാഗ് ഞങ്ങൾക്ക് നേരെ നീട്ടി. അമൽ അതു വാങ്ങി തുറന്നു നോക്കിയപ്പോൾ അതിൽ മുഴുവൻ ക്യാഷ് ആയിരുന്നു.
രേവതി: രാവിലെ ബസിൽ നിന്നും ഇറങ്ങിയപ്പോൾ തറയിൽ വീണു എൻ്റെ ഫോൺ കേടായി. ഉച്ചക്ക് എൻ്റെ അനിയൻ ആക്സിഡൻ്റ് ആയി എന്ന് അവൻ്റെ കൂട്ടുകാരൻ വന്നു പറഞ്ഞു. കുറെ തവണ അവൻ്റെ ഫോണിൽ നിന്നും ഞാൻ സാറിനെ വിളിച്ചു, പക്ഷെ എടുത്തില്ല. ഓഫീസിൽ ക്യാഷ് വെക്കാൻ പേടി കാരണം ബാഗിൽ എടുത്ത് വച്ച് ഇങ്ങോട്ട് പൊന്നു. എൻ്റെ സിം അനിയൻ്റെ കൂട്ടുകാരൻ്റെ ഫോണിൽ ഇട്ടാ ഞാൻ സാറിനെ വിളിച്ചത്, എന്തേലും പറയും മുമ്പ് ഫോൺ കട്ട് ചെയ്തു. അല്ലാതെ ഞാൻ കട്ടത് ഒന്നുമല്ല സർ.
(അവള് മുഖം പൊത്തി പൊട്ടി കരയാൻ തുടങ്ങി)
ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കസേരയിൽ ഇരുത്തി. ഹർഷൻ്റെ മുഖത്ത് കുറ്റബോധം നിറഞ്ഞു. എല്ലാവരും അവൾക്ക് മുന്നിൽ തല കുനിച്ച് നിൽക്കേണ്ടി വന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ അവിടേക്ക് വന്നു, അനിയൻ്റെ കൂട്ടുകാരൻ ആണെന്ന് പരിചയപ്പെടുത്തി.
രാഹുൽ: എന്ത് പറ്റിയതാണ്.?
കൂട്ടുകാരൻ: ലഞ്ച് കഴിക്കാൻ പുറത്ത് പോയതാ. Opposite ഓട്ടോ വന്നപ്പോൾ കട്ട് ചെയ്തു, Bike ചെന്നു ഡിവൈഡറിൽ ഇടിച്ചു. ഇപ്പോള് ആണ് അവനു ബോധം തെളിഞ്ഞത്. കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു.
ഹർഷൻ: ഹോസ്പിറ്റൽ ബില്ല് എന്തേലും അടക്കാൻ ഉണ്ടോ.? ഞാൻ പോയി അടച്ചിട്ടു വരാം. ഒരു വൺ ലാക് ഞാൻ തരാം, കൂടുതൽ എന്ത് വേണേലും എന്നെ വിളിച്ചാൽ മതി.
Next Part… Katta Waiting….
Next part ennu varum bro
ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
എത്ര ദിവസം ആയി
ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ