രേവതി കസേരയിൽ നിന്നും ചാടി എഴുന്നേറ്റു. അടി കൊണ്ട് ഭാഗം ചുവന്നു കിടക്കുന്നു, കരഞ്ഞതിൻ്റെയും തല്ലു കിട്ടിയത്തിൻ്റെയും ഭാവം മാറി അവള് കോപം കൊണ്ട് വിറക്കാൻ തുടങ്ങി.
രേവതി: എനിക്ക് ഒരാളുടേം സഹായം വേണ്ട. ഞാൻ ജോലി ചെയ്തു സമ്പാത്തിച്ച പണം എൻ്റെ കയ്യിൽ ഉണ്ട്. അതു മതി. എല്ലാവർക്കും പോകാം.
ഞങൾ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു.
രേവതി: പറഞ്ഞത് മനസ്സിലായില്ലേ.? എല്ലാവർക്കും പോകാം.
ഞാൻ എഴുന്നേറ്റു, എല്ലാവരും പോകാൻ വേണ്ടി തിരിഞ്ഞ് നടക്കുമ്പോൾ.
രേവതി: ഒന്ന് നിന്നേ. ആ ബാഗിലെ പണം എടുത്ത്, ബാഗ് തിരിച്ചു തന്നോളൂ. എടുക്കുമ്പോൾ കൂടെ അതിൽ ഓഫീസ് കീ കൂടെ എടുത്തോളൂ. ഇനി ഞാൻ അങ്ങോട്ട് ജോലിക്ക് വരുന്നില്ല.
എന്ത് പറയണം എന്ന് അറിയാതെ എല്ലാവരും നിശബ്ദമായി നിന്നു.
രേവതി: അഖിലേട്ട, എല്ലാം എടുത്ത് എൻ്റെ ബാഗ് തിരിച്ചു കിട്ടിയാൽ നന്നായിരുന്നു.
ഞാൻ ബാഗ് വാങ്ങി കാശും ഓഫീസ് കീയും എടുത്ത് ബാഗ് തിരിച്ചു നൽകി പുറത്തേക്ക് നടന്നു. അവർ എൻ്റെ പിന്നാലെയും. തിരിച്ചു ഞങൾ എത്തുന്ന വരെ ഒന്നും സംസാരിച്ചില്ല. രേവതിയുടെ കരച്ചിൽ എന്നെ വല്ലാതെ അലട്ടി.
തിരിച്ചു എത്തി വീണ്ടും കലാപരിപാടി തുടങ്ങി, ഒരു മൂഡ് ഇല്ലാത്തൊണ്ട് ഞാൻ തിരിച്ചു വീട്ടിലേക്കു പോന്നു, കിടന്നിട്ട് ഉറക്കം വരുന്നില്ല, കണ്ണടക്കുമ്പോൾ രേവതിയുടെ കരച്ചിൽ ആണ് ഓർമ വരുന്നത്. ഞാൻ ഫോൺ എടുത്തു രേവതിയുടെ നമ്പറിൽ വിളിച്ചു. കൂട്ടുകാരൻ പയ്യൻ ആണ് ഫോൺ എടുത്തത്.
Next Part… Katta Waiting….
Next part ennu varum bro
ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
എത്ര ദിവസം ആയി
ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ