ഞാൻ: ഹലോ, ഞാൻ അഖിൽ ആണ്. രേവതി ഇല്ലേ അവിടെ.?
ഇല്ല എന്നും പറഞ്ഞു പുള്ളി ഫോൺ കട്ട് ചെയ്തു. ഉറക്കം വരാതെ കുറെ നേരം റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി, പിന്നെ വൈകി എപ്പോഴോ ഉറങ്ങി പോയി. രാവിലെ ഹർഷൻ്റെ കോൾ വന്നപ്പോൾ ആണ് എണീക്കുന്നത്.
ഹർഷൻ: ഡാ.. ഇന്നലെ വളരെ ബോർ ആയോ എന്നൊരു തോന്നൽ.
ഞാൻ: തോന്നൽ അല്ല. നല്ല ബോർ ആയിരുന്നു. നല്ല ഒരു അടി കൊണ്ടു പാവം പെൺകൊച്ചു.
ഹർഷൻ: ഞാൻ കുറെ തവണ വിളിച്ചു. Last call attend ചെയ്തു ഇനി ജോലിക്ക് വരുന്നില്ല, വിളിക്കരുത് എന്നൊക്കെ പറഞ്ഞു ഡാ. എന്താ ഇപ്പോ ചെയ്യ.?
ഞാൻ: വരുന്നില്ല എങ്കിൽ നീ പുതിയ സ്റ്റാഫിനെ വെക്കു. പ്രശ്നം തീർന്നില്ലേ.
ഹർഷൻ: ഡാ കോപ്പേ.. വെറുതെ രാവിലെ എന്നെ കൊണ്ട് പറയിക്കേണ്ട. നീ പോയി ഒന്ന് സംസാരിക്കൂ. അവൾക്ക് ഒരു ജോലി ആവശ്യം ആണ്, എനിക്ക് ആ പാവത്തിനെ വിടാനും മനസ്സ് വരുന്നില്ല.
ഞാൻ: ok. ഞാൻ എന്തായാലും ഒന്നു പോയി സംസാരിക്കാൻ പ്ലാൻ ഉണ്ട്. ഞാൻ വിളിക്കാം.
ഞാൻ വേഗം ഫ്രഷ് ആയി നേരെ ഹോസ്പിറ്റലിൽ എത്തി. Casualty മുൻപിൽ ഉറക്ക ക്ഷീണവും ആയി രേവതി ഇരിപ്പുണ്ട്. ഞാൻ അടുത്ത് ചെന്നു ഇരുന്നു.
ഞാൻ: രേവതി. നീ ഒന്ന് വീട്ടിൽ പോയി ഫ്രഷ് ആയി വാ. ഞാൻ നോക്കിക്കോളാം ഇവിടെ.
രേവതി എന്നെ മുഖം ഉയർത്തി ഒന്ന് നോക്കി. അടി കിട്ടിയ കവിളിൽ പാടുകൾ തെണർത്ത് കിടപ്പുണ്ട്.
രേവതി: എൻ്റെ കാര്യങ്ങൽ നോക്കാൻ എനിക്കറിയാം അഖിലേട്ടാ. നിങൾ പോക്കോളൂ.
Next Part… Katta Waiting….
Next part ennu varum bro
ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
എത്ര ദിവസം ആയി
ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ