ഞാൻ: നമ്മുടെ എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ പോകുന്നു എന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു. പുതിയ രണ്ടു സൂപ്പർ മാർക്ക്റ്റുകളും കൂടി നമ്മൾ വാങ്ങാൻ പോകുന്നു. സോ ഇപ്പോള് നിങൾ ചെയ്യുന്ന ഹാർഡ് വർക്ക് ഇനിയും കൂടെ ഉണ്ടാകണം.
എല്ലാവരും തല ആട്ടി സമ്മതിച്ചു.
ഞാൻ: ഈ ഓണം പ്രമാണിച്ച് ചിലർക്ക് കമ്പനി വക ഗിഫ്റ്റുകൾ ഉണ്ട്. അത് നമ്മുടെ GM പറയും.
GM (നവീൻ): ഈ വർഷം നമ്മുടെ ഓരോ ഡിപ്പാർട്ടുമെൻ്റിൽ നിന്നും ഓരോ ആൾക്ക് വീതം ഗിഫ്റ്റ് ഉണ്ട്.
അങ്ങനെ നല്ല പോലെ പെർഫോം ചെയ്ത ഓരോ ആൾക്കും സ്കൂട്ടിയും ഐഫോണും ടിവിയും ഗിഫ്റ്റുകളായി നൽകി. നമ്മുടെ രേവതിക്കും ഒരു ഐഫോൺ കിട്ടി.
അന്ന് വൈകുന്നേരം രേവതി എന്നെ കാണാൻ ക്യാബിനിൽ വന്നു.
രേവതി: ഗുഡ് ഈവനിംഗ് അഖിലേട്ടാ..
ഞാൻ: ഹ രേവതിയൊ.. വാ. ഇരിക്കഡോ, പറ എന്താ വിശേഷിച്ച്.
രേവതി: അതു പിന്നെ ഒരു കാര്യം പറഞാൽ വിഷമം തോന്നരുത്.
ഞാൻ: എന്തിനാ ഇങ്ങനത്തെ ഫോർമാലിറ്റി. താൻ കാര്യം പറ.
രേവതി: ഏട്ടാ. എനിക്കീ ഗിഫ്റ്റ് വേണ്ട, ഓഫീസിൽ ഓരോ മുറുമുറുപ്പ് ഉണ്ട്. ഞാൻ പുതിയ സ്റ്റാഫ് അല്ലെ, സീനിയോറിറ്റി ഉള്ള ആൾക്ക് ആർക്കേലും കൊടുത്തോളൂ.
ഞാൻ ഒന്ന് ചിരിച്ചു. ഫോൺ എടുത്തു GM നോടു എൻ്റെ ക്യാബിനിലേക്കു വരാൻ ആവശ്യപ്പെട്ടു. പുള്ളി രണ്ടു മിനിറ്റിനുള്ളിൽ എത്തി.
ഞാൻ: നവീനെ, ഇരിക്കു. രേവതിക്ക് ഗിഫ്റ്റ് കൊടുത്തത് എന്ത് അടിസ്ഥാനത്തിൽ ആണ്. ഞാൻ recommend ചെയ്‌തിരുന്നോ.?
Next Part… Katta Waiting….
Next part ennu varum bro
ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
എത്ര ദിവസം ആയി
ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ