“മിസ്സ്, ഇടുക്കി ഒരു രക്ഷയുമില്ലാത്ത സ്ഥലമാണല്ലോ! വന്നില്ലായിരുന്നുവെങ്കിൽ നഷ്ടമായേനെ..” അവൻ ആവേശത്തോടെ പറഞ്ഞു.
“അതെ, അതുകൊണ്ടാണ് എനിക്കിവിടം വിൽക്കാൻ വല്ലാത്തൊരു വിഷമം അമ്മയുടെ ഓർമ്മകൾ ഉള്ള സ്ഥലമാണ്…” രേവതിയുടെ ശബ്ദത്തിൽ നേരിയൊരു ദുഃഖം കലർന്നു.
പിന്നെ എന്തിനാണ് വിൽക്കുന്നത്… വേറെ ഒരു വഴിയും ഇല്ലേ ?? ” അവൻ ആകാംക്ഷയോടെ ചോദിച്ചു…
“വിൽക്കതിരിക്കാനുള്ള അവസാന ശ്രമമാണ് ഈ യാത്ര… അതിന് നിൻ്റെ സഹായം എനിക്ക് വേണ്ടിവരും “ രേവതി പറഞ്ഞു. ” ഇത്രയും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഏതായാലും എനിക്ക് കഴിയില്ല.” അവള് കൂട്ടിച്ചേർത്തു…
“കൂടെ വരാൻ കഴിഞ്ഞത് കൊണ്ട് എനിക്കാണ് ലോട്ടറി അടിച്ചത്.. ഇത്രെയും മനോഹരമായ സ്ഥലം കാണാനും അറിയാനും പറ്റിയില്ലേ .. പിന്നെ മിസ്സിനോട് ഒരുപാട് അടുക്കാനും പറ്റി….,” അഭിഷേക് പറഞ്ഞു.
അവള് പുഞ്ചിരിച്ചു…
സന്ധ്യയോടടുത്ത് അവർ ലക്ഷ്യസ്ഥാനത്തെത്തി. ഒരു ചെറിയ കുഗ്രാമം. റോഡരികിൽ നിന്ന് അല്പം ഉള്ളിലോട്ട് ആയി പഴയൊരു തറവാട്. ചുറ്റും റബ്ബർ തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും. കാറിൽ നിന്നിറങ്ങിയപ്പോൾത്തന്നെ മുഖത്തേക്ക് അടിച്ച തണുത്ത കാറ്റ് നഗരജീവിതത്തിന്റെ പിരിമുറുക്കങ്ങളെല്ലാം ഇല്ലാതാക്കുന്നതുപോലെ രേവതിക്ക് തോന്നി. ചുറ്റും റബ്ബർ മരങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും നേർത്ത ഗന്ധം. നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് ഏറെ അകലെ, പ്രശാന്തമായ ഒരന്തരീക്ഷം. രേവതി മൊബൈലിൽ ഒരു കോൾ ചെയ്തു. അവിടെ അടുത്തുള്ള ഒരു സ്ത്രീ ആയിരുന്നു മറു തലക്കൽ..

എവിടാണ് ബ്രോ 🥲
എവടെ ബ്രോ 2nd part 20 ഡേയ്‌സ് ഇന് മേലെ ആയില്ലെ ഇതും നോക്കി ഇരിക്കണ ഞങ്ങള് പൊട്ടന്മാർ
നിന്റെ പൂതി തീർന്നോ? ഒറ്റ പാർട്ടിൽ നീ വരും എന്ന് കരുതി ഇരിക്കുന്ന മണ്ടൻ മാർ ഞങ്ങൾ
ഒറ്റ പാർട്ടിൽ തീരുമാനം ആയി ലെ..
ബ്രോ എന്തായി
അപ്ഡേറ്റ്
എവിടെ?????
😍😍😍
Nannayirinnu
വായോ… വായോ… വായോ.. നോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി ട്ടോ… അന്നെ നമ്മൾ കൊല്ലും ജ്ജ് വേഗം വന്നോ