” ചേച്ചി… ഞാൻ എത്തി…”
” ങാ ഹ്… എത്തിയോ മോളെ… ഞാൻ ഇപ്പോഴാ ഇങ്ങോട്ടേക്കു വന്നത്… ഞാൻ വേഗം വരാം… ”
പത്ത് മിനിറ്റിനുള്ളിൽ ആ സ്ത്രീ വന്ന് വീടിൻ്റെ വാതിൽ തുറന്നു…
അകത്തേക്ക് കയറിയതും ഒരുതരം ഇരുണ്ട തണുപ്പ് അവരെ പൊതിഞ്ഞു. മാസങ്ങളായി അടച്ചിട്ടതു കൊണ്ട് ഒരുതരം പഴകിയ മണം അവിടെ തങ്ങിനിന്നിരുന്നു. ജനലുകൾ തുറന്ന് അവൾ കാറ്റും വെളിച്ചവും കടത്തിവിട്ടു.
” ഒരുവിധം ഞാൻ വൃത്തി ആക്കി വെച്ചിട്ടുണ്ട് മോളെ… ” ആ സ്ത്രീ പറഞ്ഞു…
“കറണ്ടുണ്ടോ ചേച്ചീ?” രേവതി ചോദിച്ചു.
“നേരത്തേ ഉണ്ടായിരുന്നു … നോക്കട്ടെ…” അവർ സ്വിച്ചിട്ടു. മങ്ങിയ മഞ്ഞവെളിച്ചം മുറിയിൽ പരന്നു. “ലൈറ്റുകൾക്ക് വലിയ വെളിച്ചമില്ലെന്ന് തോന്നുന്നു. കുറച്ച് നാളായി ആരും വന്നിട്ടില്ലല്ലോ.”
അല്ലാ ഇതാരാ മോളെ ഈ കൊച്ച്…. എനിക്ക് അറിയാവുന്ന ആളല്ലല്ലോ…. ”
” അവൻ എൻ്റെ സ്റ്റുഡൻ്റാ ചേച്ചി… ഞാൻ കൂട്ടിന് കൂട്ടിയതാ… ഇത്രേം ദൂരം ഒറ്റക്ക് വരേണ്ടതല്ലേ…. ”
” ആ…ഹ് അങ്ങനെ പറ…. ഒരു മുറി മാത്രമേ ഞാൻ വൃത്തി ആക്കിയൊള്ളൂ…. മറ്റേ മുറി ഞാൻ വേഗം വൃത്തി ആക്കാം മോളെ….”
“അതൊക്കെ ഞാൻ നോക്കിക്കോളാം ചേച്ചി…. സന്ധ്യ ആവാനായില്ലേ ചേച്ചി പൊയ്ക്കോളൂ….”
“ആണോ…. എങ്കിലേ ഞാൻ പോവുകാ… ആഹാരം ഞാൻ കൊണ്ട് വരാം കുറച്ച് കഴിഞ്ഞേച്ചും…. ”
“അയ്യോ ചേച്ചി… ഒന്നും വേണ്ട… ഞങ്ങള് നന്നായിട്ട് കഴിച്ചിട്ടുണ്ട്… മാത്രമല്ല കുറച്ച് വാങ്ങിക്കുകയും ചെയ്തു… ഇന്ന് ഇത് മതി…. നാളെ അവിടുന്ന് കഴിക്കാം…” രേവതി സ്നേഹപൂർവ്വം നിരസിച്ചു…

എവിടാണ് ബ്രോ 🥲
എവടെ ബ്രോ 2nd part 20 ഡേയ്‌സ് ഇന് മേലെ ആയില്ലെ ഇതും നോക്കി ഇരിക്കണ ഞങ്ങള് പൊട്ടന്മാർ
നിന്റെ പൂതി തീർന്നോ? ഒറ്റ പാർട്ടിൽ നീ വരും എന്ന് കരുതി ഇരിക്കുന്ന മണ്ടൻ മാർ ഞങ്ങൾ
ഒറ്റ പാർട്ടിൽ തീരുമാനം ആയി ലെ..
ബ്രോ എന്തായി
അപ്ഡേറ്റ്
എവിടെ?????
😍😍😍
Nannayirinnu
വായോ… വായോ… വായോ.. നോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി ട്ടോ… അന്നെ നമ്മൾ കൊല്ലും ജ്ജ് വേഗം വന്നോ