“ഇവിടെയൊരു പ്രത്യേക ഫീലുണ്ട് മിസ്സ്,” അഭിഷേക് പറഞ്ഞു. “സിറ്റിയിലെ തിരക്കുകളൊന്നുമില്ല, വല്ലാത്തൊരു ശാന്തത.”
“അതെ, ഈ വീടിന് ഒരുപാട് ഓർമ്മകളുണ്ട്. എൻ്റെ കുട്ടിക്കാലം മുഴുവൻ ഇവിടെയായിരുന്നു,” രേവതിയുടെ ശബ്ദം ഇടറി. “ഇതൊന്നും വിൽക്കാൻ എനിക്ക് മനസ്സുവരുന്നില്ല.”
“മിസ്സ് ഒന്ന് ചോദിച്ചോട്ടെ ? എന്താണ് ഇത് വിൽക്കാനുണ്ടായ കാരണം? എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ…
“അമ്മയുടെ തറവാട് ആണിത്. മുത്തച്ഛൻറെ കാലശേഷം അമ്മയുടെ പേരിലും പിന്നീട് എൻറെ പേരിലും ആയി. എൻറെ കുട്ടിക്കാലത്തിന്റെ ബഹുഭൂരിഭാഗവും ഇവിടെയായിരുന്നു. വല്ലാത്തൊരു അടുപ്പമാണ് ഈ വീടിനോടും ഈ പ്രദേശത്തോട്മൊക്കെ…. ”
“ഞാൻ പറഞ്ഞില്ലേ ഹസ്ബൻഡ് വിദേശത്താണെന്ന്. സത്യം പറഞ്ഞാൽ അങ്ങേര് അവിടെ പെട്ട് കിടക്കുവാ.. ഒരു ചെക്ക് കേസിൽ അകത്താണ്. പാർട്ണർ ചതിച്ചതാണ്. കുടുങ്ങിയത് അങ്ങേരും. 40 ലക്ഷം രൂപ കൊടുത്താൽ അദ്ദേഹത്തെ വെറുതെ വിടാമെന്ന് സ്പോൺസർ പറഞ്ഞിട്ടുണ്ട്. ഇപ്പൊൾ 14 മാസമായി ഉള്ളിലാണ്. ഞങ്ങൾക്ക് വേറെ വഴിയൊന്നും ഇല്ല. ” അവള് തുടർന്നു… അവളുടെ വിവരണം കേട്ടപ്പോൾ അവനും വിഷമമായി.
” ഓ… ഹ്… അങ്ങനെയാണല്ലേ കാര്യങ്ങൾ.. മിസ്സ് വിഷമിക്കാതിരി.. എല്ലാത്തിനും ഒരു പരിഹാരം കാണാൻ കഴിയും. ”
പെട്ടെന്ന് ലൈറ്റുകൾ മിന്നി കെട്ടു. വീട് കൂരിരുട്ടിലായി. പുറത്ത് നിന്ന് തണുത്ത കാറ്റ് കൂടുതൽ ശക്തിയോടെ വീടിനകത്തേക്ക് ആഞ്ഞുവീശി. ഒരു മിന്നൽ പിണർ കടന്നുപോയപ്പോൾ വീടിന്റെ ഭിത്തികളിൽ മരങ്ങളുടെ നിഴലുകൾ ഭീകരമായി ചലിച്ചു.

എവിടാണ് ബ്രോ 🥲
എവടെ ബ്രോ 2nd part 20 ഡേയ്‌സ് ഇന് മേലെ ആയില്ലെ ഇതും നോക്കി ഇരിക്കണ ഞങ്ങള് പൊട്ടന്മാർ
നിന്റെ പൂതി തീർന്നോ? ഒറ്റ പാർട്ടിൽ നീ വരും എന്ന് കരുതി ഇരിക്കുന്ന മണ്ടൻ മാർ ഞങ്ങൾ
ഒറ്റ പാർട്ടിൽ തീരുമാനം ആയി ലെ..
ബ്രോ എന്തായി
അപ്ഡേറ്റ്
എവിടെ?????
😍😍😍
Nannayirinnu
വായോ… വായോ… വായോ.. നോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി ട്ടോ… അന്നെ നമ്മൾ കൊല്ലും ജ്ജ് വേഗം വന്നോ