“എല്ലാവരും ഞാൻ പറയുന്നത് ശ്രദ്ധിക്കുക!” അവരുടെ ശബ്ദം ലാബിൽ മുഴങ്ങി. “പാരമേസിയത്തിന്റെ ടെമ്പററി മൗണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഞാൻ കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞു തന്നിരുന്നു. ഇനി ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാം. അല്ലാതെ തെറ്റായ രീതിയിൽ ചെയ്ത് ഉപകരണങ്ങൾ കേടുവരുത്തരുത്.”
അഭിഷേക് തന്റെ ബെഞ്ചിലിരുന്ന് ശ്രദ്ധയോടെ സ്ലൈഡ് തയ്യാറാക്കുകയായിരുന്നു. തലേദിവസത്തെ ക്ലാസ്സിൽ രേവതി മിസ്സിന്റെ ശാസനകൾ അവനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ഒരു തെറ്റും വരുത്തരുതെന്ന് അവൻ ദൃഢനിശ്ചയം ചെയ്തിരുന്നു. എന്നാൽ, ചെറിയൊരു അശ്രദ്ധ അവന് വിനയായി. സ്ലൈഡ് മൈക്രോസ്കോപ്പിൽ വെക്കുന്നതിനിടെ, ഒരു തുള്ളി വെള്ളം സ്റ്റേജിന് പുറത്തേക്ക് തെറിച്ചു.
“അഭിഷേക്!” രേവതി മിസ്സിന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ട് അവൻ ഞെട്ടിത്തിരിഞ്ഞു നോക്കി. അവൾ അവന്റെ നേരെ വരികയായിരുന്നു. “എന്താ അവിടെ കാണിക്കുന്നത്? ഇത് വെള്ളം കളിക്കാനുള്ള സ്ഥലമാണോ?”
“സോറി മിസ്സ്… കൈ അബദ്ധത്തിൽ…” അവൻ വിറയലോടെ പറഞ്ഞു, കൈയിലെ വെള്ളം തുടച്ചുനീക്കാൻ ശ്രമിച്ചു.
“കൈ അബദ്ധത്തിൽ! ഓരോ ഉപകരണവും എത്ര വിലപ്പെട്ടതാണെന്ന് അറിയാമോ തനിക്ക്? മൈക്രോസ്കോപ്പിന്റെ സ്റ്റേജിലേക്ക് വെള്ളം തെറിച്ചാൽ എന്താവും എന്ന് അറിയില്ലേ? അലക്ഷ്യമായി കൈകാര്യം ചെയ്യാൻ ഇത് നിങ്ങളുടെ വീട്ടിലെ കളിപ്പാട്ടങ്ങളല്ല!” രേവതിയുടെ കണ്ണുകൾ തീക്ഷ്ണമായിരുന്നു. “ഇതിനൊക്കെയാണ് നിങ്ങൾ ഫീസ് കൊടുക്കുന്നത്. ഒരു ഉത്തരവാദിത്തബോധവുമില്ലാതെയാണ് ഓരോരുത്തരും വരുന്നത്.”

എവിടാണ് ബ്രോ 🥲
എവടെ ബ്രോ 2nd part 20 ഡേയ്‌സ് ഇന് മേലെ ആയില്ലെ ഇതും നോക്കി ഇരിക്കണ ഞങ്ങള് പൊട്ടന്മാർ
നിന്റെ പൂതി തീർന്നോ? ഒറ്റ പാർട്ടിൽ നീ വരും എന്ന് കരുതി ഇരിക്കുന്ന മണ്ടൻ മാർ ഞങ്ങൾ
ഒറ്റ പാർട്ടിൽ തീരുമാനം ആയി ലെ..
ബ്രോ എന്തായി
അപ്ഡേറ്റ്
എവിടെ?????
😍😍😍
Nannayirinnu
വായോ… വായോ… വായോ.. നോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി ട്ടോ… അന്നെ നമ്മൾ കൊല്ലും ജ്ജ് വേഗം വന്നോ