അവൾ അടുത്തേക്ക് വന്ന് സ്റ്റേജിലെ വെള്ളം ഒരു ടിഷ്യു പേപ്പർ കൊണ്ട് തുടച്ചു മാറ്റി. “ഇങ്ങനെയുള്ള വിഡ്ഢികൾക്ക് എൻ്റെ ലാബിൽ സ്ഥാനമില്ല. പഠിക്കാൻ താല്പര്യമില്ലെങ്കിൽ ഇവിടെ വന്ന് ഈ ഉപകരണങ്ങൾ നശിപ്പിക്കരുത്! വീട്ടിലിരിക്കുന്നതാണ് ഇതിലും നല്ലത്!”
അവന്റെ മുഖം ചുവന്നു. ക്ലാസ്സിലെ മറ്റുള്ളവരെല്ലാം തലകുനിച്ചിരുന്നു. ചിലർ അവനെ സഹതാപത്തോടെ നോക്കി, ചിലർ രേവതി മിസ്സിന്റെ കോപത്തെ ഭയന്ന് അനങ്ങാതെ ഇരുന്നു. അഭിഷേകിന് വല്ലാത്ത അപമാനം തോന്നി. ഒന്നും പറയാനില്ലാതെ അവൻ തലതാഴ്ത്തി നിന്നു. അവന്റെ മനസ്സിൽ നിറയെ പ്രതിഷേധം ഉയർന്നെങ്കിലും, അവനൊന്നും ഉരിയാടാൻ കഴിഞ്ഞില്ല.
**************************
കോളേജിൽ വാർഷിക ഫെസ്റ്റ് നടക്കുകയാണ്. പഠനത്തിൽ മാത്രം ശ്രദ്ധിക്കുന്ന രേവതി ടീച്ചർ ഇത്തരം ആഘോഷങ്ങളിൽ അധികം താല്പര്യം കാണിക്കാറില്ല. പക്ഷെ, ഡിപ്പാർട്ട്മെന്റ് ഹെഡ്ഡ് എന്ന നിലയിൽ അവർക്ക് ഫെസ്റ്റ് പാടെ അവഗണിക്കാനായില്ല. സാധാരണ അക്കാദമിക അന്തരീക്ഷത്തിൽ നിന്ന് മാറി, കോളേജ് ഒരു ഉത്സവപ്പറമ്പ് പോലെയായിരിക്കുന്നു. വിദ്യാർത്ഥികൾ തമാശകളിലും കളികളിലുമായി തിരക്കിലാണ്.
അഭിഷേക് ഫെസ്റ്റിന്റെ സംഘാടക സമിതിയിലെ അംഗമായിരുന്നു. ഓരോ കാര്യത്തിനും ഓടിനടക്കുന്നതിനാൽ അവൻ ക്ഷീണിതനായിരുന്നു. തിരക്കിനിടയിൽ അവൻ ഫെസ്റ്റിന്റെ ജനറൽ കോർഡിനേറ്ററായ അർഷാദ് സാറിന് കൊടുക്കാനുള്ള ഒരു ലിസ്റ്റ് കയ്യിൽ വെച്ച് ടീച്ചർമാരുടെ റൂമിനടുത്തുകൂടി നടക്കുകയായിരുന്നു.
അപ്പോഴാണ് രേവതി ടീച്ചർ സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്ക് വന്നത്. ഫെസ്റ്റിന്റെ ബഹളത്തിൽ നിന്ന് ഒഴിഞ്ഞുമാറി, ആരുമില്ലാത്ത ഒരു കോണിലിരുന്ന് അവർ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. അവളുടെ മുഖത്ത് ഒരുതരം വിഷാദ ഭാവം തളംകെട്ടിയിരുന്നു. സംസാരം പതിഞ്ഞതായിരുന്നു, എങ്കിലും ചില വാക്കുകൾ അഭിഷേകിന്റെ കാതുകളിൽ പതിഞ്ഞു: “എനിക്ക് ഒറ്റയ്ക്ക് ഇത് താങ്ങാൻ വയ്യ… ഞാൻ എന്തു ചെയ്യണം എന്നും കൂടെ പറഞ്ഞു താ…”

എവിടാണ് ബ്രോ 🥲
എവടെ ബ്രോ 2nd part 20 ഡേയ്‌സ് ഇന് മേലെ ആയില്ലെ ഇതും നോക്കി ഇരിക്കണ ഞങ്ങള് പൊട്ടന്മാർ
നിന്റെ പൂതി തീർന്നോ? ഒറ്റ പാർട്ടിൽ നീ വരും എന്ന് കരുതി ഇരിക്കുന്ന മണ്ടൻ മാർ ഞങ്ങൾ
ഒറ്റ പാർട്ടിൽ തീരുമാനം ആയി ലെ..
ബ്രോ എന്തായി
അപ്ഡേറ്റ്
എവിടെ?????
😍😍😍
Nannayirinnu
വായോ… വായോ… വായോ.. നോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി ട്ടോ… അന്നെ നമ്മൾ കൊല്ലും ജ്ജ് വേഗം വന്നോ