കാറിനടുത്ത് റോഡിലേക്ക് കണ്ണും നട്ട് ആരെയോ കാത്ത് നിൽക്കുന്നതുപോലെ രേവതി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് ഒരുതരം നിസ്സഹായത നിഴലിച്ചിരുന്നു. അവൻ ബൈക്ക് റോഡരികിൽ നിർത്തി.
“മിസ്സ്, എന്താ ഇവിടെ?” അഭിഷേക് ബൈക്കിൽ നിന്നിറങ്ങിക്കൊണ്ട് ചോദിച്ചു.
അവനെ കണ്ടതും രേവതിയുടെ മുഖം പ്രകാശിച്ചു. അവളുടെ ഉള്ളിലെ പിരിമുറുക്കം അയഞ്ഞത് ആ മുഖത്ത് വ്യക്തമായിരുന്നു. കാറിന്റെ ടയർ പഞ്ചറായി വഴിയിലായതായിരുന്നു അവൾ. ഞായറാഴ്ചയായതുകൊണ്ട് വർക്ക്‌ഷോപ്പുകളെല്ലാം അടച്ചിട്ടിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി അഭിഷേകിനെ അവിടെ കണ്ടുമുട്ടിയത്. പതിവായി കാണാറുള്ള ജാഡ ഭാവത്തിന്
പകരം അവളുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു നേർത്ത ചിരി വിരിഞ്ഞു.
“കാറ് പഞ്ചറായി,…” അവൾ നിസ്സംഗതയോടെ പറഞ്ഞു. “ഇന്ന് സൺഡേ ആയതുകൊണ്ട് വർക്ക്‌ഷോപ്പൊക്കെ അവധിയാണ്. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു.”
“അത്രേയുള്ളൂ കാര്യം! സ്പെയർ ടയറുണ്ടോ കാറിൽ?” അവന്റെ ശബ്ദത്തിൽ ആത്മവിശ്വാസമുണ്ടായിരുന്നു.
“ആഹ്, ഉണ്ട്,” അവൾ തലയാട്ടി.
“എങ്കിൽ പേടിക്കണ്ട, ഞാൻ മാറ്റിത്തരാം.” അവന്റെ വാക്കുകൾ അവൾക്ക് വലിയ ആശ്വാസമായി.
അഭിഷേക് അധികം ചിന്തിച്ചു നിൽക്കാതെ വേഗം കാറിന്റെ ഡിക്കി തുറന്ന് സ്പെയർ ടയർ പുറത്തെടുത്തു. ജാക്കി വെച്ച് കാറ് പൊക്കി, പഞ്ചറായ ടയർ ഊരി മാറ്റാൻ തുടങ്ങി. ഒരു നിമിഷം പോലും പാഴാക്കാതെ, എത്ര അനായാസമായാണ് അവൻ കാര്യങ്ങൾ ചെയ്യുന്നത് എന്ന് രേവതി അത്ഭുതത്തോടെ നോക്കി നിന്നു. ക്ലാസ് റൂമിൽ താൻ എന്നും വഴക്ക് പറയുകയും കുറ്റപ്പെടുത്തുകയും മാത്രം ചെയ്യുന്ന ഇവന് നല്ല കരുത്തുള്ള ശരീരമാണെന്ന് അവൾക്ക് ബോധ്യമായി.

എവിടാണ് ബ്രോ 🥲
എവടെ ബ്രോ 2nd part 20 ഡേയ്‌സ് ഇന് മേലെ ആയില്ലെ ഇതും നോക്കി ഇരിക്കണ ഞങ്ങള് പൊട്ടന്മാർ
നിന്റെ പൂതി തീർന്നോ? ഒറ്റ പാർട്ടിൽ നീ വരും എന്ന് കരുതി ഇരിക്കുന്ന മണ്ടൻ മാർ ഞങ്ങൾ
ഒറ്റ പാർട്ടിൽ തീരുമാനം ആയി ലെ..
ബ്രോ എന്തായി
അപ്ഡേറ്റ്
എവിടെ?????
😍😍😍
Nannayirinnu
വായോ… വായോ… വായോ.. നോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി ട്ടോ… അന്നെ നമ്മൾ കൊല്ലും ജ്ജ് വേഗം വന്നോ