“മിസ്സ് എവിടെ പോയതാ?” അവൻ ടയർ മാറ്റുന്നതിനിടെ ചോദിച്ചു.
“ഇന്ന് വീട്ടിൽ അനിയത്തിയും മക്കളും വരുന്നുണ്ട്. അതുകൊണ്ട് കുറച്ച് സാധനങ്ങളൊക്കെ വാങ്ങാൻ ഇറങ്ങിയതാ. നീ വന്നത് വളരെ ഉപകാരമായി അഭിഷേക്. ഇല്ലെങ്കിൽ ഞാൻ പെട്ടുപോയേനെ,” അവളുടെ മറുപടിയിൽ ഒരു നന്ദി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു..
“അതൊന്നും സാരമില്ലെന്നേ,” അവൻ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് ജോലി തുടർന്നു.
അല്പസമയത്തിനകം ടയർ മാറ്റി സെറ്റ് ആയി.
“എന്നാൽ മിസ്സ് പൊയ്ക്കോ. സംഗതി സെറ്റാണ്.” അഭിഷേക് ഒരു പുഞ്ചിരിയോടെ പറഞ്ഞു.
കാറിൽ കയറി സീറ്റ് ബെൽറ്റ് ഇടുന്നതിനിടെ അവൾ അവനോടായി പറഞ്ഞു, “താങ്ക്സ് അഭിഷേക്.”
“ചെ.. ചെ.. മിസ്സ് എന്നോട് താങ്ക്സ് പറയുകയോ? അതിന്റെ ആവശ്യമൊന്നുമില്ല,” അവൻ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് നിരാകരിച്ചു.
രേവതി ഒരു നിമിഷം അവനെ നോക്കി. ആ നോട്ടത്തിൽ പതിവില്ലാത്ത ഒരു സ്നേഹവും കുറ്റബോധവും കലർന്നിരുന്നു. എന്നിട്ട് അവൾ കാർ മുന്നോട്ടെടുത്തു.
കാറോടിച്ച് പോകുമ്പോഴും രേവതിയുടെ മനസ്സിൽ അഭിഷേക് മാത്രമായിരുന്നു. ‘തരം കിട്ടുമ്പോഴൊക്കെ വഴക്ക് പറയാനും കുറ്റപ്പെടുത്താനും അല്ലാതെ ആ കുട്ടിയോട് താനിതുവരെ മുതിർന്നിട്ടില്ല. അവനൊക്കെ മനസ്സിൽ നിറയെ തന്നോടുള്ള ദേഷ്യമായിരിക്കും എന്നാണ് കരുതിയത്. എന്നാൽ അവന്റെ ഇന്നത്തെ പെരുമാറ്റം കണ്ടപ്പോൾ സത്യത്തിൽ തലയ്ക്ക് ഒരു അടികിട്ടിയ പോലെയായിപ്പോയി,’ അവളോർത്തു. തന്റെ മൂർച്ചയുള്ള സ്വഭാവത്തെ ഓർത്ത് ആദ്യമായി അവളിൽ ഒരുതരം കുറ്റബോധം തോന്നി.

എവിടാണ് ബ്രോ 🥲
എവടെ ബ്രോ 2nd part 20 ഡേയ്‌സ് ഇന് മേലെ ആയില്ലെ ഇതും നോക്കി ഇരിക്കണ ഞങ്ങള് പൊട്ടന്മാർ
നിന്റെ പൂതി തീർന്നോ? ഒറ്റ പാർട്ടിൽ നീ വരും എന്ന് കരുതി ഇരിക്കുന്ന മണ്ടൻ മാർ ഞങ്ങൾ
ഒറ്റ പാർട്ടിൽ തീരുമാനം ആയി ലെ..
ബ്രോ എന്തായി
അപ്ഡേറ്റ്
എവിടെ?????
😍😍😍
Nannayirinnu
വായോ… വായോ… വായോ.. നോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി ട്ടോ… അന്നെ നമ്മൾ കൊല്ലും ജ്ജ് വേഗം വന്നോ