ഓഫീസിൽ കയറിയപ്പോൾ ഉണ്ണി തന്റെ സീറ്റിലിരുന്ന് ജോലി ചെയ്യുന്നുണ്ടായിരുന്നു. രേവതി വരുന്നത് കണ്ടതും അവൻ മുഖം ഉയർത്തി അവളെയൊന്ന് നോക്കി. ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ രേവതി പെട്ടെന്ന് നോട്ടം മാറ്റി. അവൾക്ക് അവനെ നേരിട്ട് നോക്കാൻ വല്ലാത്തൊരു സങ്കോചം. തന്റെ സീറ്റിലിരുന്നു അവൾ ഫയലുകൾ നോക്കാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ പതിയുന്നില്ലായിരുന്നു.
ഉണ്ണി ഇടയ്ക്ക് അവളുടെ അടുത്തേക്ക് വരാൻ നോക്കി, പക്ഷേ രേവതി ഓരോ കാരണങ്ങൾ പറഞ്ഞ് അവിടുന്ന് ഒഴിഞ്ഞുമാറി. ഐ-ടു-ഐ കോൺടാക്ട് ഒഴിവാക്കി അവൾ പരമാവധി ജോലിക്കാര്യങ്ങൾ മാത്രം സംസാരിച്ചു. ഉണ്ണി വാട്സാപ്പിലും ഓഫീസ് മെസ്സഞ്ചറിലും അയച്ച മെസ്സേജുകൾ അവൾ കണ്ടെങ്കിലും മറുപടി നൽകിയില്ല. ‘What happened Revathy? Are you avoiding me?’ എന്ന അവന്റെ ചോദ്യം സ്ക്രീനിൽ മിന്നിമറയുന്നത് അവൾ നോക്കി നിന്നു.
വൈകുന്നേരമായപ്പോൾ ഓഫീസിലെ ഭൂരിഭാഗം ആളുകളും ജോലി കഴിഞ്ഞ് ഇറങ്ങിത്തുടങ്ങി. ബാങ്കിന്റെ തിരക്കുകൾ ഒഴിഞ്ഞ ആ നിശബ്ദമായ സമയം. രേവതി തന്റെ ബാഗും എടുത്ത് ഇറങ്ങാൻ റെഡിയായപ്പോൾ ഉണ്ണി അവളെ തടഞ്ഞു. റെക്കോർഡ് റൂമിന് അടുത്തുള്ള ആ വിജനമായ മൂലയിൽ വെച്ച് അവൻ അവളുടെ മുന്നിൽ കയറി നിന്നു.
“എന്താ രേവതി ഇത്? നീ എന്താ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ?” ഉണ്ണിയുടെ ശബ്ദത്തിൽ വല്ലാത്തൊരു വേദനയുണ്ടായിരുന്നു.
രേവതി തല താഴ്ത്തി നിന്നു. “ഇല്ലടാ… അങ്ങനെയൊന്നുമില്ല. എനിക്ക്… എനിക്ക് വല്ലാത്തൊരു പേടി തോന്നുന്നു. നമ്മൾ ഇന്നലെ രാത്രിയും ഇന്ന് രാവിലെ ചെയ്തതൊക്കെ…” അവൾ വിക്കി വിക്കി പറഞ്ഞു.

page kuravaanu enn adyame paraathi parayanda… ithil pakuthi kathakal create cheytha chitrangalil thanne und. athupole randu linukal thammil gap illa so athum koode pariganikkanam. first part l feedback paranja pole oru kerala look ulla kathapatrathe maximum create cheythitund. sahakarich vijayippikkuka.