റോക്കി 5 [സാത്യകി] 3675

 

‘ഇനി മിണ്ടില്ല. നമ്മൾ ഇങ്ങനെ അവാർഡ് പടത്തിലെ പോലെ ഒരു കണക്ഷൻ ഇല്ലാതെ മിണ്ടി കൊണ്ടിരിക്കുന്നത് കാരണം പറഞ്ഞതാ.. അത് വിട്..’

കാപ്പി കുടിച്ചു കഴിഞ്ഞു അവൾ നീട്ടിയ ഗ്ലാസ് അവൻ വാങ്ങി. അത് കൊണ്ട് പോയി കഴുകി വച്ചു കഴിഞ്ഞു അവൻ അടുക്കളയിലേക്ക് പോയി. ഇഷാനി ശരിക്കും ഒന്ന് ശ്രദ്ധിച്ചപ്പോൾ മുറി ഒക്കെ ഒന്ന് അടുക്കി പെറുക്കി വച്ചിട്ടുണ്ട്. എല്ലാത്തിനും ഒരു അടുക്ക്. ഇതിവിടെ സ്‌ഥിരം അല്ലല്ലോ. താൻ ഉള്ളത് കൊണ്ട് അവൻ ചെയ്തത് ആകും എന്നോർത്ത് ഇഷാനി ചെറുതായ് ഒന്ന് പുഞ്ചിരിച്ചു..

 

‘വൈകിട്ട് എന്താ വേണ്ടേ…?

ഫുഡ്‌ എന്താ വേണ്ടത് എന്ന് അവൻ ചോദിച്ചു

 

‘എന്തെങ്കിലും.. നിന്റെ ഇഷ്ടം..’

ഇപ്പോൾ അവളുടെ വാക്കുകളിൽ കുറച്ചു കൂടി അടുപ്പമുണ്ട്. അത് തിരിച്ചറിഞ്ഞു അർജുൻ ചോദിച്ചു

 

‘ടെറസിൽ വരുന്നോ..?

 

‘അവിടെ എന്താ..?

അവൾ ചോദിച്ചു

 

‘പ്രത്യേകിച്ച് ഒന്നുമില്ല. എന്റെ സ്‌ഥിരം ഇരിപ്പ് അവിടെയാ.. നല്ല കാറ്റുണ്ട്.. ഇടയ്ക്ക് പ്രാവ്കൾ വരും.. മൊത്തത്തിൽ ഒരു പീസ് വൈബ്…’

അർജുൻ പറഞ്ഞത് കേട്ടപ്പോ അവിടെ പോയി ഇരിക്കാമെന്ന് ഇഷാനിക്ക് തോന്നി. ഭിത്തികൾക്ക് ഉള്ളിൽ ഇരിക്കുന്നതിലും ആശ്വാസം കുറച്ചു ഓപ്പൺ ആയി ഇരിക്കുമ്പോ കിട്ടിയേക്കും.. അർജുൻ അവളെ താങ്ങി പിടിച്ചു മെല്ലെ നടത്തിച്ചു. കാലിന് വേദന ഉണ്ട് നടക്കുമ്പോ.. കട്ടിലിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു എന്ന് അവൾക്ക് തോന്നി. എന്നാലും വേദന കടിച്ചു പിടിച്ചു അവൾ മുകളിലേക്കുള്ള പടി വരെ എത്തി. രണ്ട് പടി അവൻ അരയിൽ കൈ ചുറ്റി ഉയർത്തി കയറ്റിയപ്പോളേക്കും ഇഷാനി വയ്യാതെ ആയി

 

‘ഞാൻ എടുക്കാം..’

അർജുൻ ഒരു അനുവാദത്തിന് വേണ്ടി കാത്തു നിന്നു. ഇഷാനി കണ്ണ് മിഴിച്ചു അവനെ നോക്കിയപ്പോൾ അവൾക്ക് എതിർപ്പ് ഒന്നുമില്ല ചെറിയൊരു അങ്കലാപ്പ് മാത്രെമേ ഉള്ളെന്ന് അവന് മനസിലായി. പിണക്കം ഒന്നുമില്ലെന്ന് അവൾ പറഞ്ഞ സ്‌ഥിതിക്ക് അർജുന് അവളെ എടുക്കുന്നതിൽ പ്രശ്നം ഒന്നും തോന്നിയില്ല. അവളുടെ കാലുകളിൽ നിന്ന് പൊക്കി കഴുത്തിൽ കൈ ചുറ്റി അനായാസം അർജുൻ ഇഷാനിയെ എടുത്തു

 

ഒരു പാവകുഞ്ഞിനെ എടുക്കുന്ന പോലെ അവൻ അവളെ എടുത്തു. അർജുന്റെ മനസ്സിൽ അപ്പോൾ വേറെ ചിന്തകൾ ഒന്നും ഇല്ലായിരുന്നു. ഇഷാനി ആണേൽ വല്ലാത്ത ഒരു അവസ്‌ഥയിൽ ആയിരുന്നു. അവന്റെ നെഞ്ചോട് ചേർന്നു കിടന്നിട്ടും ആ മുഖത്ത് നോക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി. അർജുന്റെ ഒരു കൈ തന്റെ ചുമലിൽ ആണ്. മറ്റേ കൈ കാലിലാണ്. അതും ഏകദേശം തുടകൾക്ക് അടുത്തായി. ഈശ്വരാ നാശം ആകുമല്ലോ… ഇഷാനി ഉള്ളിൽ കരുതി..

161 Comments

Add a Comment
  1. കഥ വായിക്കുമ്പോൾ അതിലെ കതപാത്രങ്ങളെ മനസ്സിൽ സങ്കല്പിച്ചു വായിച്ചു നോക്കണം. ഓരോ വരികളും ഓരോ സീ പോലെ… നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് ബ്രോ.

  2. Suuuper
    അടുത്ത പാർട്ട് വേഗം വരുമൊ

    1. സാത്യകി

      കുറച്ചു ടൈം പിടിക്കും പേജ് ഉള്ളത് കൊണ്ട്. എന്റെ മാക്സിമം ശ്രമിക്കാം

  3. ഇതുവരെ ഒരു കഥയും ഇതുപോലെ ഒറ്റയിരിപ്പിനുവായിച്ചിട്ടില്ല അത്രക്കും അഡിക്റ്റായി ❤️ഒറ്റ ആഗ്രഹം മാത്രേ ഉള്ളു അവസാനം നല്ല രീതിയിൽ തീരണമെന്ന് 🙂

Leave a Reply

Your email address will not be published. Required fields are marked *