റോക്കി 5 [സാത്യകി] 4262

അത് പറഞ്ഞപ്പോളേക്കും ഇഷാനിയുടെ കണ്ണുകൾ നിറയുന്നത് അർജുൻ കണ്ടു.. അത് പറയുമ്പോ കണ്ണ് നിറയാതെ ഇരിക്കാൻ അർജുൻ പരമാവധി ശ്രമിച്ചിരുന്നു..

‘നീ കരയാൻ ആണേൽ ഞാൻ പറയില്ല..’
ഞാൻ പറഞ്ഞു

‘ഇല്ല.. നീ.. നീ പറ…’
അവൾ കണ്ണ് കൂട്ടിതിരുമ്മി കണ്ണീർ കണ്ണിൽ അലിയിച്ചു കളയുന്ന പോലെ ചെയ്തു കലങ്ങിയ കണ്ണുമായ് എന്റെ കഥ കേട്ടു..

‘ഞങ്ങൾക്ക് എല്ലാവർക്കും അത് സഹിക്കാൻ പറ്റാവുന്നതിലും വലിയ വിടവ് ആയിരുന്നു.. അച്ഛന്റെ മാറ്റം ആയിരുന്നു എനിക്ക് വിശ്വസിക്കാൻ കഴിയാഞ്ഞത്.. അച്ഛന് പ്രായം ആയെന്ന് അപ്പോളാണ് എനിക്ക് മനസിലായത്. അച്ഛന്റെ പ്രസരിപ്പും ആരോഗ്യവും എല്ലാം നഷ്ടപ്പെട്ടു.. പക്ഷെ ഒരു കാര്യത്തിൽ അച്ഛൻ ശരിക്കും മാറി. എന്റെ പുറത്തോട്ടുള്ള പോക്കിന്റെ കാര്യത്തിൽ. വീണ്ടും പുറത്തേക്ക് പോകാൻ തയ്യാറായ എന്നോട് അച്ഛൻ നിർബന്ധപൂർവ്വം പോകരുത് എന്ന് പറഞ്ഞു. അമ്മ പോയപ്പോൾ ഞങ്ങൾ അടുത്ത് വേണെമെന്ന് തോന്നിയത് കൊണ്ടാവും.. പക്ഷെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വഴക്ക് പിടിച്ചു. വലിയ വഴക്ക് ഒന്നുമല്ലയിരുന്നു പക്ഷെ എന്റെ വായിൽ നിന്ന് അരുതാത്ത ഒന്ന് വീണു പോയി.. അച്ഛൻ ചെയ്തു കൂട്ടിയതിന് എല്ലാം അമ്മ ആണ് അനുഭവിച്ചത് എന്ന് ഞാൻ പറഞ്ഞു.. അന്നെനിക്ക് ഈ കർമയിൽ ഒക്കെ വിശ്വാസം ഉണ്ടായിരുന്ന സമയം കൂടിയാണ്.. ആ ഒരു ഇതിലെല്ലാം പറഞ്ഞതാണ്…’

‘എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു..?
അവൾ ചോദിച്ചു

‘അച്ഛൻ ഒന്നും പറഞ്ഞില്ല.. അച്ഛൻ അത് അംഗീകരിച്ചത് പോലെ മിണ്ടാതെ ഇരുന്നു.. ആൾറെഡി ആളെ നല്ലത് പോലെ വേദനിപ്പിച്ച കൊണ്ട് ഞാൻ പുറത്തേക്ക് തല്ക്കാലം പോണില്ല എന്ന് വച്ചു.. അനി കമ്പിനി ശ്രദ്ധിക്കും ഞാൻ ഇവിടെ വീട്ടിൽ തന്നെ ഇരിപ്പും.. പക്ഷെ എല്ലാ വിഷമങ്ങൾക്കും ഇടയിൽ എനിക്ക് സന്തോഷം നൽകാൻ അന്ന് ഒരാൾ ഉണ്ടായിരുന്നു.. ഞാൻ ഇവിടെ നിന്ന് പോകാതെ ഇരിക്കാൻ അവളും ഒരു കാരണം ആയിരുന്നു.. കുറെ മോശം നാളുകൾക്ക് ശേഷം ഞാൻ പിന്നെയും സന്തോഷിക്കാൻ തുടങ്ങി..’

The Author

സാത്യകി

359 Comments

Add a Comment
  1. Evdayane man… Admin bro sathyaki ke oru mail ayakamo

  2. Enthane bro vala suspense ano vishmam ind tta

  3. Mikkavarum newyearinu varimarikkumle🥲

    1. bro oru reply theruvo kore ayille wait cheyan thodangyit

  4. ഡെയ്, നിങ്ങൾ ലാലിന്റെ ആരെങ്കിലും ആണോ 😹… അവസാനം മുങ്ങാൻ… പക്ഷെ സ്റ്റിൽ നിങ്ങൾ തിരിച്ചു വരും എന്ന് പ്രദീക്ഷിക്കുന്നു അണ്ണാ.. 🤍

  5. Ente ponnee onu reply ide enth parikana nee avde irikane oru message idan ale njngal parayanolo enthoru kastamane ith🥲🥲

  6. Ith polathe vere nalla love stories undo??

    1. അരും വിഷമിക്കണ്ട newyear സ്പെഷ്യൽ ആയി നമ്മുടെ ചങ്ക് വരും കാത്തിരിക്കും…ഞാനും കാത്തിരിക്കാം 😆😘 ടോം

  7. ഈ വർഷം ഇനി പ്രതീക്ഷിക്കുന്നില്ല 😂

  8. Edey oru reply idan enthelum budhimut inda kadha thanilelum ninak reply thana entha kadha kitathente vishmam mathramala eshuthuna aale kandilelum vishmam thane aado

  9. ശ്ശെടാ! ഇയാളിത് എവിടെപ്പോയി 🤔🤔🤔

  10. Oru update oru update alle chodhichullu🙂

  11. ദിവ്യാ റാണി

    New year ഇന് പ്രതീക്ഷിക്കാമോ

  12. ആൾക്ക് ഇനി വല്ല അപകടവും പറ്റിയോ 🙄

    1. കരിനാക്ക് പുറത്തെടുക്കാതെ

      1. കരിനാക്കൊന്നും അല്ല.. നല്ല നാക്കു തന്നെയാ.. പുള്ളിയുടെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാ

  13. ആത്മാറാം

    ഞാൻ പണ്ടേ പറഞ്ഞതാ സാത്യകി വിഷു ന്നു പറഞ്ഞാൽ ക്രിസ്മസിന് പ്രതീക്ഷിച്ചാൽ മതിയെന്ന്. എന്തായാലും സാത്യകി ബ്രോ,take Ur time. Katta waiting

    1. Deepawali aanu പറഞ്ഞത് മകരവിളക്ക് എങ്കിലും പ്രതീക്ഷിക്കാം അല്ലെ

Leave a Reply

Your email address will not be published. Required fields are marked *