റോക്കി 5 [സാത്യകി] 4262

 

താമസിച്ചത് കൊണ്ട് ചെല്ലുമ്പോ തന്നെ അർജുൻ ദേഷ്യപ്പെടും എന്ന് അവൾക്ക് തോന്നി. അവൻ പറഞ്ഞതും കാര്യമാണ് ലാസ്റ്റ് കുറച്ചു നേരം കൂടി മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഉള്ളതിന് ഷോപ്പിംഗ് പോയി സമയം കളഞ്ഞു. ഇനിയിപ്പോ എന്തായാലും സമയം വൈകി.. അത് കൊണ്ട് തന്നെ വൈകിട്ട് തിരിച്ചു താൻ താമസിക്കുന്ന ഇടത്തേക്ക് പോകേണ്ട എന്ന് ഇഷാനിക്ക് തോന്നി. നാളെ രാവിലെ അവൻ പോകും. അത് വരെ കൂടെ തന്നെ ഇരിക്കാം.. അവനെ സ്റ്റേഷനിൽ കൊണ്ട് യാത്ര ആക്കാം.. അത് കഴിഞ്ഞു താൻ താമസിക്കുന്നിടത്തേക്ക് മാറിയാൽ മതിയെന്ന് തിരിച്ചു വരുന്ന വഴി ഓട്ടോയിൽ ഇരുന്നു അവൾ തീരുമാനിച്ചു.

 

വീടിന് മുന്നിൽ വന്നിറങ്ങി കയ്യിലിരുന്ന കവർ ആട്ടി ഇഷാനി വാതിൽക്കൽ വന്നു വിളിച്ചു. കതക് അടച്ചിട്ടിരിക്കുകയാണ്.. വിളിച്ചിട്ട് അവൻ വിളി കേട്ടില്ല.. ഇഷാനി അത് കൊണ്ട് കോളിങ് ബെല്ല് അമർത്തി.. എന്നിട്ടും അവന്റെ പൊടി പോലും ഇല്ല. ഈ പോത്ത് ഇതെവിടെ പോയി കിടക്കുന്നു. ഇഷാനി വാതിലിൽ ചെറുതായ് മുട്ടിയപ്പോൾ കതക് മെല്ലെ തുറന്നു വന്നു. ഓ കതക് പൂട്ടിയിട്ടില്ലേ..? കതക് ക്ലോസ് ചെയ്യാതെ ഇവൻ ഇതെവിടെ പോയി. അവൾ അവനെ രണ്ട് മൂന്ന് വട്ടം വിളിച്ചു. റൂമിലും അടുക്കളയിലും ഒന്നും ഇല്ല. ടെറസിൽ പോയി ഇരിപ്പാകും എന്ന് കരുതി അവിടെ കയറി നോക്കിയിട്ടും കണ്ടില്ല.

 

ഇഷാനി ഫോൺ എടുത്തു അവനെ വിളിച്ചു. ബെല്ല് പോകുന്നില്ല. ഈ പാട്ട ഫോണിന്റെ കുഴപ്പം ആണോ അതോ അവന്റെ ഫോൺ ഓഫ് ആണോ..? ഇഷാനിക്ക് പിടി കിട്ടിയില്ല. ഇഷാനി താഴെ വന്നു വീണ്ടും അവനെ വിളിച്ചു.. ഫോണിലും അല്ലാതെയും എല്ലാം.. പക്ഷെ അവൻ ഇവിടെ ഇല്ല.. ഇഷാനിയുടെ മനസ്സിൽ ഒരു കാർമേഘം വന്നു മൂടാൻ തുടങ്ങി.. അവൻ ഇതെവിടെ പോയി..?

The Author

സാത്യകി

356 Comments

Add a Comment
  1. Enthane bro vala suspense ano vishmam ind tta

  2. Mikkavarum newyearinu varimarikkumle🥲

  3. ഡെയ്, നിങ്ങൾ ലാലിന്റെ ആരെങ്കിലും ആണോ 😹… അവസാനം മുങ്ങാൻ… പക്ഷെ സ്റ്റിൽ നിങ്ങൾ തിരിച്ചു വരും എന്ന് പ്രദീക്ഷിക്കുന്നു അണ്ണാ.. 🤍

  4. Ente ponnee onu reply ide enth parikana nee avde irikane oru message idan ale njngal parayanolo enthoru kastamane ith🥲🥲

  5. Ith polathe vere nalla love stories undo??

  6. ഈ വർഷം ഇനി പ്രതീക്ഷിക്കുന്നില്ല 😂

  7. Edey oru reply idan enthelum budhimut inda kadha thanilelum ninak reply thana entha kadha kitathente vishmam mathramala eshuthuna aale kandilelum vishmam thane aado

  8. ശ്ശെടാ! ഇയാളിത് എവിടെപ്പോയി 🤔🤔🤔

  9. Oru update oru update alle chodhichullu🙂

  10. ദിവ്യാ റാണി

    New year ഇന് പ്രതീക്ഷിക്കാമോ

  11. ആൾക്ക് ഇനി വല്ല അപകടവും പറ്റിയോ 🙄

    1. കരിനാക്ക് പുറത്തെടുക്കാതെ

      1. കരിനാക്കൊന്നും അല്ല.. നല്ല നാക്കു തന്നെയാ.. പുള്ളിയുടെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാ

  12. ആത്മാറാം

    ഞാൻ പണ്ടേ പറഞ്ഞതാ സാത്യകി വിഷു ന്നു പറഞ്ഞാൽ ക്രിസ്മസിന് പ്രതീക്ഷിച്ചാൽ മതിയെന്ന്. എന്തായാലും സാത്യകി ബ്രോ,take Ur time. Katta waiting

    1. Deepawali aanu പറഞ്ഞത് മകരവിളക്ക് എങ്കിലും പ്രതീക്ഷിക്കാം അല്ലെ

Leave a Reply

Your email address will not be published. Required fields are marked *