റോക്കി 5 [സാത്യകി] 3675

 

‘മൂന്ന് ദിവസം ആയില്ലേ കുളിച്ചിട്ട്.. പനി ഒന്നും ഇല്ലല്ലോ.. വെള്ളം ചൂടാക്കണേൽ അങ്ങനെ ചെയ്യാം. ഒന്ന് കുളിച്ചാൽ ഉഷാർ ആകും..’

അവൻ പിന്നെയും നിർബന്ധിക്കുന്നു. അവനും അറിയാമല്ലോ തനിക്ക് തനിയെ ഒന്നും കുളിക്കാൻ പറ്റില്ല എന്ന്. അപ്പോൾ അവനീ നിർബന്ധിക്കുന്നത് വേറെ ഉദ്ദേശം വച്ചാണോ..? ഇഷാനിക്ക് ചെറിയൊരു പേടി തോന്നി. അവൻ ചെറ്റത്തരം ഒന്നും കാണിക്കില്ല എന്ന് ഇഷാനിക്ക് ഉറപ്പുണ്ട്. അതാണ് കുറച്ചു ദിവസം അവനൊപ്പം നിൽക്കാൻ അവൾ തയ്യാറായതും. പക്ഷെ തന്റെ ശരീരം കാണാൻ അവന് ആഗ്രഹം കാണില്ലേ..? ഉറപ്പായിട്ടും കാണും. ചെറ്റത്തരം ഒന്നും കാണിക്കില്ല എങ്കിലും ചെറിയ വികൃതികൾ ഒക്കെ അവന്റെ കയ്യിലുണ്ട്. അപ്പോൾ കുളിപ്പിക്കാൻ സമ്മതിച്ചു കൊടുക്കാനും കഴിയില്ല… ഈ കാര്യം അവനോട് പറയാനും കഴിയില്ല. ആ ഒരു വിചാരം അവന്റെ മനസ്സിൽ ഇല്ലെങ്കിൽ അവനത് ശരിക്കും വിഷമം ആകും. ഇഷാനി ധർമസങ്കടത്തിൽ ആയി..

 

‘ചൂട് വെള്ളം വേണോ..?

അർജുൻ ചോദിച്ചു

 

‘നടക്കാനും കൈ അനക്കാൻ പറ്റാതെയും ഞാൻ എങ്ങനെ കുളിക്കാൻ ആണ്..’

ഇഷാനി കുറച്ചു വളഞ്ഞു ആണെങ്കിലും തന്റെ മനസിൽ ഉള്ളത് പറഞ്ഞു

 

‘തന്നെ അല്ലല്ലോ കുളിപ്പിക്കാൻ ആളില്ലേ..’

അർജുൻ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.

‘പേടിക്കണ്ട.. ഞാനല്ല… ശ്രുതി വരും ഇപ്പോൾ..’

 

അവൻ അത് പറഞ്ഞപ്പോ അടുക്കളയിൽ ആയത് ഭാഗ്യം.. അല്ലെങ്കിൽ ഇഷാനിയുടെ ചമ്മി അടപ്പ് തെറിച്ച മുഖം അവൻ കണ്ടേനെ. ശ്രുതി വരുന്നത് കൊണ്ടാണ് അവൻ കുളിക്കുന്ന കാര്യം പറഞ്ഞത്. താൻ അവനെ കുറിച്ച് എന്തൊക്കെ ആണ് മനസിൽ ചിന്തിച്ചത്.. ശോ എന്റെ ചെക്കൻ എന്ത് ഡീസന്റ് ആണ്..

 

‘അവൾ അറിഞ്ഞോ ഞാൻ ഇവിടെ ഉണ്ടെന്ന്..?

ഇഷാനി ചോദിച്ചു

 

‘ആ.. അവന്മാരും അവളുമേ അറിഞ്ഞിട്ടുള്ളു. വേറെ ആരോടും പറഞ്ഞില്ല.. ആഷിക്ക് ഇപ്പോൾ വരും അവളായിട്ട്..’

 

അർജുൻ പറഞ്ഞു ഒരു പത്തു മിനിറ്റ് തികഞ്ഞപ്പോളേക്കും അവര് രണ്ടും അവിടെ എത്തി. ആഷിക്ക് വെളിയിൽ തന്നെ നിന്നു. ശ്രുതി അകത്തു കയറി ഇഷാനിയുടെ മുറിയിൽ വന്നു, അവളോട് മുറിവിനെ പറ്റിയും ആക്‌സിഡന്റ്നെ പറ്റിയും ഒക്കെ തിരക്കി

 

‘എന്നോട് ഈ ദുഷ്ടന്മാർ എന്നാ ഇത് പറഞ്ഞത് എന്നറിയാമോ..? ഇന്ന് രാവിലെ.. അല്ലേൽ ഞാൻ നേരത്തെ വന്നേനെടി..’

താൻ രണ്ട് ദിവസം കഴിഞ്ഞു വന്നത് എന്തോ വലിയ അപരാധം പോലെ ശ്രുതി പറഞ്ഞത് ഇഷാനി ശരിക്കും ശ്രദ്ധിച്ചില്ല.. അവളുടെ ശ്രദ്ധ പുറത്ത് നിൽക്കുന്ന ആഷിക്കിൽ ആയിരുന്നു. അവൻ എന്താണ് അകത്തോട്ടു വരാത്തത്. അവന്റെ പിണക്കം ഇത് വരെ മാറിയില്ലേ..? പിന്നെ അർജുൻ പറഞ്ഞതോ അന്ന് താൻ മയങ്ങി കിടന്നപ്പോ അവൻ കൂട്ടിരുന്നു എന്നൊക്കെ.. അവന്റെ അന്നത്തെ ശപഥം ഇഷാനി ഓർത്തു – അർജുനോട് മിണ്ടിയാൽ പോലും ഇനി എന്നോട് മിണ്ടില്ല എന്നാണ് അവൻ പറഞ്ഞത്. അതാണ് അവൻ തന്നെ കാണാതെ മാറി നിൽക്കുന്നത്..

162 Comments

Add a Comment
  1. നന്ദുസ്

    സഹോ… സൂപ്പർ ഒന്നും പറയാനില്ല.. സ്നേഹം മാത്രം… അത്രക്കും മനസ് നിറഞ്ഞു… ❤️❤️❤️❤️
    തുടരൂ സഹോ…. ❤️❤️❤️❤️

  2. കഥ വായിക്കുമ്പോൾ അതിലെ കതപാത്രങ്ങളെ മനസ്സിൽ സങ്കല്പിച്ചു വായിച്ചു നോക്കണം. ഓരോ വരികളും ഓരോ സീ പോലെ… നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് ബ്രോ.

  3. Suuuper
    അടുത്ത പാർട്ട് വേഗം വരുമൊ

    1. സാത്യകി

      കുറച്ചു ടൈം പിടിക്കും പേജ് ഉള്ളത് കൊണ്ട്. എന്റെ മാക്സിമം ശ്രമിക്കാം

  4. ഇതുവരെ ഒരു കഥയും ഇതുപോലെ ഒറ്റയിരിപ്പിനുവായിച്ചിട്ടില്ല അത്രക്കും അഡിക്റ്റായി ❤️ഒറ്റ ആഗ്രഹം മാത്രേ ഉള്ളു അവസാനം നല്ല രീതിയിൽ തീരണമെന്ന് 🙂

Leave a Reply

Your email address will not be published. Required fields are marked *