റോക്കി 5 [സാത്യകി] 3675

 

‘ആ ഒരു മുട്ടൻ മൂർഖൻ.. എന്റെ റൂമിൽ ആയിരുന്നു.. ഇഴഞ്ഞു അടുക്കള വരെ പോണ കണ്ടു. പിന്നെ എങ്ങോട്ട് പോയെന്ന് അറിയില്ല. അതാ മൊത്തത്തിൽ ഒന്ന് അടുക്കി പെറുക്കിയത്. അതിനെ പിന്നെ കണ്ടില്ല. എന്തായാലും ഇവിടെ തന്നെ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്..’

 

‘പേടിപ്പിക്കല്ലേ…’

അവൾ സോഫയിൽ നിന്നും എഴുന്നേറ്റു.. അവൾക്ക് പേടിയായി. അതാണ് നല്ലത്. ഇനി ചിലപ്പോൾ അടുക്കയിലോട്ടും റൂമിലോട്ടും ഒന്നും ഇവൾ ഉലാത്തില്ല.. ഇഷാനിയുടെ എന്തേലും സാധനം അവിടെ കിടപ്പുണ്ടേൽ അവൾ കാണുകയും ഇല്ല..

 

‘പേടിക്കണ്ട.. അതിനെ കിട്ടും എപ്പോളെലും എന്റെ കയ്യിൽ..’

ഞാൻ പറഞ്ഞു

 

‘അത് പോയോ.. അതോ ഇവിടെ ഉണ്ടോ..? നിനക്ക് പേടി ഇല്ലേ..?

കൃഷ്ണ ചോദിച്ചു

 

‘പോയെന്ന് ഉറപ്പില്ല.. പിന്നെ പേടിയൊക്കെ ഉണ്ട്..’

ഞാൻ പറഞ്ഞു..

 

‘നമുക്ക് എന്നാ പുറത്തോട്ട് പോകാം.. ഇവിടെ നിന്ന് ചിലപ്പോ പാമ്പിന്റെ കടി കിട്ടിയാലോ..’

കൃഷ്ണ പറഞ്ഞു

 

‘ഇപ്പൊ ഞാൻ കുറച്ചു ബിസി ആടി..’

ഞാൻ പറഞ്ഞു

 

‘എന്ത് ബിസി..?

 

‘കമ്പിനിയിലെ കുറച്ചു ഇഷ്യൂസ്.. അതിന്റെ പുറകെ ആരുന്നു..’

ഞാൻ പറഞ്ഞു

 

‘കുഴപ്പമില്ല.. ഞാൻ വെയിറ്റ് ചെയ്യാം..’

കൃഷ്ണ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചിട്ട് സോഫയിൽ പിന്നെയും ഇരുന്നു.. പാമ്പിന്റെ കഥ അവളിൽ ഒരു ചെറിയ പേടി ഉണ്ടാക്കിയിട്ടുണ്ട്

 

‘ എപ്പോ കഴിയും എന്ന് പറയാൻ പറ്റില്ല.. ഫ്രീ ആകുമ്പോൾ ഞാൻ നിന്നെ വിളിക്കാം.. ‘

 

‘എന്നെ ഗെറ്റൗട്ട് അടിക്കുവാണോ റോക്കി ഭായ്…’

കൃഷ്ണ ചോദിച്ചു

 

‘അല്ലടി. ഒഴിവാക്കാൻ പറ്റാത്ത സിറ്റുവേഷൻ ആയി പോയി. നീ നേരത്തെ വരുന്നത് പറഞ്ഞിരുന്നു എങ്കിൽ ഞാൻ അത് മാനേജ് ചെയ്തേനെ..’

 

‘ചുമ്മ പറഞ്ഞതാടാ.. ഞാൻ കരുതി നീ ഇവിടെ വെറുതെ ബോർ അടിച്ചു ഇരിക്കുവായിരിക്കുമെന്ന്.. അപ്പോൾ ഒന്ന് ചില്ല് ആകാമെന്ന് വച്ചു വന്നതാ..’

അവൾ നിരാശ പുറത്ത് കാണിക്കാതെ അർജുന്റെ അടുത്തേക്ക് വന്നു. ഷർട്ടിന്റെ മുകളിലെ രണ്ട് ബട്ടൻസ് ഇടാത്തത് കൊണ്ട് നെഞ്ച് അല്പം കാണാമായിരുന്നു. അപ്പോളാണ് കൃഷ്ണ മാല കഴുത്തിൽ ഇല്ലെന്ന് ശ്രദ്ധിച്ചത്…

 

‘ഞാൻ തന്ന ഗിഫ്റ്റ് എവിടെടാ..? കൊണ്ട് കളഞ്ഞോ..?

അവൾ ചോദിച്ചു

 

‘ഇല്ല.. ഞാൻ അത് ബാഗിൽ വച്ചിട്ടുണ്ട്..’

ഞാൻ പറഞ്ഞു

 

‘ബാഗിൽ വയ്ക്കാൻ അല്ലല്ലോ നിനക്ക് അത് തന്നത്.. എവിടെ അത്..?

കൃഷ്ണ ബാഗ് തിരഞ്ഞു മുറിയിലേക്ക് കയറി. ഇഷാനിയെ മുറിയിൽ കയറ്റി നിർത്താഞ്ഞത് ഭാഗ്യം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. പാമ്പിന്റെ കാര്യം അവൾ പെട്ടന്ന് മറന്നു. പേടി ഇല്ലാതെ അവൾ മുറിയിൽ കയറി ബാഗ് തുറന്നു..

162 Comments

Add a Comment
  1. നന്ദുസ്

    സഹോ… സൂപ്പർ ഒന്നും പറയാനില്ല.. സ്നേഹം മാത്രം… അത്രക്കും മനസ് നിറഞ്ഞു… ❤️❤️❤️❤️
    തുടരൂ സഹോ…. ❤️❤️❤️❤️

  2. കഥ വായിക്കുമ്പോൾ അതിലെ കതപാത്രങ്ങളെ മനസ്സിൽ സങ്കല്പിച്ചു വായിച്ചു നോക്കണം. ഓരോ വരികളും ഓരോ സീ പോലെ… നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് ബ്രോ.

  3. Suuuper
    അടുത്ത പാർട്ട് വേഗം വരുമൊ

    1. സാത്യകി

      കുറച്ചു ടൈം പിടിക്കും പേജ് ഉള്ളത് കൊണ്ട്. എന്റെ മാക്സിമം ശ്രമിക്കാം

  4. ഇതുവരെ ഒരു കഥയും ഇതുപോലെ ഒറ്റയിരിപ്പിനുവായിച്ചിട്ടില്ല അത്രക്കും അഡിക്റ്റായി ❤️ഒറ്റ ആഗ്രഹം മാത്രേ ഉള്ളു അവസാനം നല്ല രീതിയിൽ തീരണമെന്ന് 🙂

Leave a Reply

Your email address will not be published. Required fields are marked *