റോക്കി 5 [സാത്യകി] 3675

 

‘അവന് എന്നോട് ഇപ്പോളും പിണക്കം ആണോ..? അവനെന്താ അകത്തോട്ടു വരാത്തത് എന്നെ കാണാൻ..?

ഇഷാനി സങ്കടത്തോടെ ശ്രുതിയോട് ചോദിച്ചു

 

‘ അവൻ അവന്റെ ഷൂ ഊരാൻ ഉള്ള പരിശ്രമത്തിൽ ആണ്. കുറെ നേരമായി. അതാ അകത്തോട്ടു വരാത്തത് അല്ലാതെ നിന്നോട് പിണക്കം ആയിട്ടല്ല..’

അർജുൻ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു ആഷിക്ക് ഷൂ ഊരാൻ തത്രപ്പാട് പെടുന്നത് കണ്ടു അർജുൻ അവനോട് ഷൂ ഇട്ടോണ്ട് കേറിക്കോളാൻ പറഞ്ഞു

 

‘പിണക്കം മുഴുവൻ ആയിട്ട് മാറിയിട്ടില്ല അല്ലേടി..’

അകത്തു ചെന്നു ആഷിക്ക് ഇഷാനിയുടെ അടുത്ത് ഇരുന്ന് കൊണ്ട് ശ്രുതിയോടായി പറഞ്ഞു

 

‘ മിണ്ടിയേക്കെടാ.. ആകെ അവൾ മിണ്ടുന്നതു നമ്മൾ അഞ്ചാറു പേരോടല്ലേ..?

ശ്രുതി അവനോട് പറഞ്ഞു

 

‘ഹാ മിണ്ടാം.. പക്ഷെ ഇവൾ ടൂറിനു വരാത്തതിൽ എനിക്ക് ഇപ്പോളും ദേഷ്യം ഉണ്ട്. ഇവളുടെ വിചാരം ഇവളെ പറ്റി നമ്മൾക്ക് ഒന്നും ഒരു വറിയും ഇല്ലെന്നാ..’

ആഷിക്ക് കുറച്ചു പിണക്കത്തിന്റെയും കുറച്ചു ഇണക്കത്തിന്റെയും സ്വരത്തിൽ പറഞ്ഞു

 

‘സോറി ഡാ… ഒന്ന് ക്ഷമിക്ക്..’

ഇഷാനി തന്റെ മടിയാത്ത അനങ്ങുന്ന കൈ കൊണ്ട് അവന്റെ കവിളിൽ തൊട്ട് കൊണ്ട് പറഞ്ഞു.. അവർക്കിടയിൽ ഉള്ള ഇഷ്യൂ ആ നിമിഷങ്ങളിൽ ഇല്ലാതെ ആയി. ആഷിക്ക് കയ്യിൽ എന്തോ കവർ കരുതിയിരുന്നു.. ഇഷാനി അത് കയ്യിൽ എടുത്തു മടിയിൽ വച്ചു തുറന്നു നോക്കിയപ്പോ കേക്ക് ആണ്..

 

‘ഹായ് എനിക്ക് ദേ കേക്ക് ആയി വന്നിരിക്കുന്നു..’

അവൾ അർജുനോടായി പറഞ്ഞു

 

‘നിനക്കോ..? ഇത് ഞാൻ വീട്ടിലേക്ക് വാങ്ങിച്ച കേക്ക് ആണ്..’

ആഷിക്ക് കളിയായി പറഞ്ഞതാണെന്ന് ഇഷാനിക്ക് മനസിലായി

 

‘വീട്ടിലേക്ക് നീ വേറെ വാങ്ങിച്ചാൽ മതി.. ഇത് ഞാൻ തരില്ല..’

അവൾ പറഞ്ഞു

 

‘ഞാനും ഒരെണ്ണം വാങ്ങി.. അതിനി പിന്നെ മുറിക്കാം. ഇപ്പോൾ ഇത് മുറിക്കാം.. അല്ല അവൻ എപ്പോ എത്തും..?

രാഹുലിനെ പറ്റി ഞാൻ ആഷിക്കിനോട് തിരക്കി

 

‘അവൻ ഇറങ്ങി. ഒരു അര മണിക്കൂർ..’

ആഷിക്ക് പറഞ്ഞു..

ആ ടൈമിൽ ഇഷാനി കുളിക്കാൻ കയറി.. അവരുടെ മുന്നിൽ വച്ചു അവളെ എടുത്തോണ്ട് പോകാൻ ഞങ്ങൾക്ക് രണ്ട് പേർക്കും ചമ്മൽ ഉണ്ടായിരുന്നു. അത് ഞങ്ങൾ മാത്രം ഉള്ളപ്പോൾ ആണെങ്കിൽ ആ പ്രശ്നം ഇല്ല. അത് കൊണ്ട് തന്നെ അവൾ എന്റെയും ശ്രുതിയുടെയും തോളിൽ ചാരി മെല്ലെ മെല്ലെ നടന്നു നീങ്ങി ബാത്‌റൂമിൽ എത്തി. പാവത്തിന് കാലിന് നല്ല വേദന എടുത്തു കാണും.. ബാത്‌റൂമിൽ അവൾ കയറി കഴിഞ്ഞു ഞാൻ തിരിച്ചു ഇറങ്ങി.

ഞാൻ വെളിയിൽ വന്നു ആഷിക്കിനോട് സംസാരിക്കുകയായിരുന്നു. ഇവിടെ നിന്നും പോകുന്ന കാര്യത്തെ കുറിച്ചു എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലെന്ന് അവന് മനസിലായി. ഇഷാനി അടുപ്പം കാണിച്ചു തുടങ്ങിയിട്ടും പോകുന്നത് മണ്ടത്തരം ആണെന്ന് ആഷിക്ക് പറഞ്ഞു. പക്ഷെ അവളല്ല ഇഷ്യൂ. കൃഷ്ണ ആണ്.. ലക്ഷ്മി ആണ്.. അവരുടെ കഥ ഇഷാനി അറിഞ്ഞാൽ അതിൽ പരം ദുരന്തം എനിക്കിനി സംഭവിക്കാൻ ഇടയില്ല. അതിന് ഇട വരുത്തരുത്. കുറച്ചു ദിവസങ്ങൾ ഇവളോടൊപ്പം സന്തോഷം ആയി നിന്നിട്ട് ഒരു യാത്ര…. ഉടനെ ഒന്നും തിരിച്ചു വരാത്ത ഒരു വലിയ യാത്ര.. അതിന് ഞാൻ തയ്യാറെടുത്തിരുന്നു..

162 Comments

Add a Comment
  1. നന്ദുസ്

    സഹോ… സൂപ്പർ ഒന്നും പറയാനില്ല.. സ്നേഹം മാത്രം… അത്രക്കും മനസ് നിറഞ്ഞു… ❤️❤️❤️❤️
    തുടരൂ സഹോ…. ❤️❤️❤️❤️

  2. കഥ വായിക്കുമ്പോൾ അതിലെ കതപാത്രങ്ങളെ മനസ്സിൽ സങ്കല്പിച്ചു വായിച്ചു നോക്കണം. ഓരോ വരികളും ഓരോ സീ പോലെ… നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് ബ്രോ.

  3. Suuuper
    അടുത്ത പാർട്ട് വേഗം വരുമൊ

    1. സാത്യകി

      കുറച്ചു ടൈം പിടിക്കും പേജ് ഉള്ളത് കൊണ്ട്. എന്റെ മാക്സിമം ശ്രമിക്കാം

  4. ഇതുവരെ ഒരു കഥയും ഇതുപോലെ ഒറ്റയിരിപ്പിനുവായിച്ചിട്ടില്ല അത്രക്കും അഡിക്റ്റായി ❤️ഒറ്റ ആഗ്രഹം മാത്രേ ഉള്ളു അവസാനം നല്ല രീതിയിൽ തീരണമെന്ന് 🙂

Leave a Reply

Your email address will not be published. Required fields are marked *