റോക്കി 5 [സാത്യകി] 3674

 

അതിനുള്ള ഉത്തരം എനിക്ക് അടുക്കളയിൽ നിന്ന് തന്നെ കിട്ടി.. ഒരു തേങ്ങലിന്റെ രൂപത്തിൽ.. എന്റെ കൈകാലുകൾക്ക് ശക്തി നഷ്ടമായത് പോലെ തോന്നി. ഞാൻ എങ്ങനെയോ അവൾക്ക് അരികിലേക്ക് നടന്നു ചെന്നു. നിലത്തു ഇരുന്നു മുഖം മുട്ടുകൾക്ക് ഇടയിൽ ഒളിപ്പിച്ചു വച്ചു കരയുകയാണ് അവൾ.. ദൈവമേ എല്ലാം ഇങ്ങനെ നശിപ്പിക്കാൻ ആയിരുന്നു എങ്കിൽ നീ എന്തിനാണ് ഇത്രയും ദിവസം എനിക്ക് ഈ സ്വർഗം വിധിച്ചു തന്നത്..? ഞാൻ വിറയ്ക്കുന്ന കൈകൾ അവളുടെ ചുമലിൽ വച്ചു..

 

‘തൊടരുതെന്നെ…….!

ഇഷാനി മുഖം ഉയർത്തി രൗദ്രഭാവത്തിൽ എന്നെ നോക്കി.. അവളെ ഇങ്ങനെ ഒരു ഭാവത്തിൽ ഇന്നേ വരെ ഞാൻ കണ്ടിട്ടില്ല. അവളുടെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു..

 

‘എടി ഞാൻ പറയട്ടെ…’

ഞാൻ പിന്നെയും അവളെ തൊടാൻ എന്ന പോലെ കൈ കൊണ്ട് ചെന്നു..

 

‘തൊടരുത് എന്നല്ലേ പറഞ്ഞത്…’

അവൾ രോഷത്തോടെ എഴുന്നേറ്റു..

 

‘ഓക്കേ.. ഓക്കേ.. ഞാൻ തൊടുന്നില്ല.. ഞാൻ പറയുന്നത് ഒന്ന് കേൾക്കാമോ..?

 

‘നിന്റെ ഒന്നും എനിക്കിനി കേൾക്കണ്ട…’

അവൾ ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകൾ കൊണ്ട് എന്നെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കിയിട്ട് എന്നെ മറികടന്നു മുറിയിലേക്ക് പോയി. കതക് പറിഞ്ഞു പോകുന്ന രീതിയിൽ അവൾ വലിച്ചടച്ചു.. കുറച്ചു നേരം എന്ത് ചെയ്യും എന്നറിയാതെ ഞാൻ നിന്നിടത്തു തന്നെ നിന്നു. എന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ ഒക്കെ.. ഞാൻ പെട്ടന്ന് പോയി മുഖം കഴുകി.. ധൈര്യം ഒന്നും തിരിച്ചു കിട്ടിയില്ല എങ്കിലും നടന്നത് അവളോട് പറയണം എന്ന് എനിക്ക് തോന്നി.. ഞാൻ കതകിൽ മുട്ടി.. മറുപടി ഒന്നും ഉണ്ടായില്ല. അവളെ പലതവണ ഞാൻ വിളിച്ചു. അതിനും മറുപടി കിട്ടിയില്ല.. കുറച്ചു നേരം ആയിട്ടും അവളുടെ അനക്കം ഇല്ലാതെ ആയപ്പോൾ എനിക്ക് ഒരു പേടി തട്ടി. അവൾ എങ്ങാനും ഇനി വല്ല കടും കയ്യും ചെയ്യുമോ.? ഇത്രയും നേരം ഞാൻ അതിനെ പറ്റി ചിന്തിച്ചില്ല. ഞാൻ കതകിൽ ആഞ്ഞു മുട്ടി.. ഇനിയും മുട്ടിയിട്ട് തുറന്നില്ല എങ്കിൽ കതക് ചവുട്ടി പൊളിക്കാൻ ആയിരുന്നു എന്റെ തീരുമാനം.. പക്ഷെ അത് വേണ്ടി വന്നില്ല.. കതക് തുറന്നു അവൾ പുറത്ത് വന്നു. അവൾ ഡ്രസ്സ്‌ മാറിയിരുന്നു. കയ്യിൽ അവളുടെ ബാഗും ഉണ്ട്.. ആ തീരുമാനം എനിക്ക് മനസിലായി..

 

‘എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കാൻ പറ്റുമോ..?

ഞാൻ അവൾക്ക് വട്ടം നിന്ന് ചോദിച്ചു.. അവൾ ഒഴിഞ്ഞു മാറി പോകാൻ ശ്രമിച്ചു. ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു..

 

‘ഇഷ…’

പെട്ടന്ന് ഞാൻ അങ്ങനെ വിളിച്ചപ്പോ അവൾ കണ്ണ് ചുവപ്പിച്ചു എന്നെ നോക്കി..

‘ഇഷാനി.. പ്ലീസ്.. ഒന്ന് കേൾക്ക് എനിക്ക് എന്താണ് പറയാൻ ഉള്ളതെന്ന്..’

162 Comments

Add a Comment
  1. നന്ദുസ്

    സഹോ… സൂപ്പർ ഒന്നും പറയാനില്ല.. സ്നേഹം മാത്രം… അത്രക്കും മനസ് നിറഞ്ഞു… ❤️❤️❤️❤️
    തുടരൂ സഹോ…. ❤️❤️❤️❤️

  2. കഥ വായിക്കുമ്പോൾ അതിലെ കതപാത്രങ്ങളെ മനസ്സിൽ സങ്കല്പിച്ചു വായിച്ചു നോക്കണം. ഓരോ വരികളും ഓരോ സീ പോലെ… നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് ബ്രോ.

  3. Suuuper
    അടുത്ത പാർട്ട് വേഗം വരുമൊ

    1. സാത്യകി

      കുറച്ചു ടൈം പിടിക്കും പേജ് ഉള്ളത് കൊണ്ട്. എന്റെ മാക്സിമം ശ്രമിക്കാം

  4. ഇതുവരെ ഒരു കഥയും ഇതുപോലെ ഒറ്റയിരിപ്പിനുവായിച്ചിട്ടില്ല അത്രക്കും അഡിക്റ്റായി ❤️ഒറ്റ ആഗ്രഹം മാത്രേ ഉള്ളു അവസാനം നല്ല രീതിയിൽ തീരണമെന്ന് 🙂

Leave a Reply

Your email address will not be published. Required fields are marked *