റോക്കി 5 [സാത്യകി] 3753

രാത്രി ഫുഡ്‌ കഴിക്കുമ്പോ സംസാരിക്കാം എന്ന് അവൾ തീരുമാനിച്ചു. അവൾക്കുള്ള ഫുഡ്‌ ഒരു പ്ലേറ്റിൽ ആക്കി അവൻ അവളുടെ കട്ടിലിൽ കൊണ്ട് വച്ചു. ഇഷാനിക്ക് സംസാരിക്കാൻ അവസരം ഉണ്ടായിരുന്നു എങ്കിലും അർജുൻ ആ സമയത്തു ആരോടോ ഫോണിൽ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു.. ഫോണിൽ സംസാരിച്ചു കൊണ്ട് തന്നെ ആണ് അവൻ ഫുഡ്‌ എടുത്തു തന്നതും ഓരോ കാര്യങ്ങൾ ചെയ്യുന്നതും എല്ലാം. വായും കയ്യും കഴുകാൻ വാഷ് ബേസണിലേക്ക് കൊണ്ട് പോയപ്പോളും അവന്റെ ചെവിയിൽ ഹെഡ് സെറ്റിൽ ആരോടോ അവൻ സംസാരിക്കുന്നുണ്ട്..

ഇവനാരാ.. അമേരിക്കൻ പ്രസിഡന്റോ..? ഇത്രക്ക് ബിസി ആയി സംസാരിക്കാൻ. ഇഷാനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു. തനിക്കൊരു അബദ്ധം പറ്റിയതല്ലേ.. അതിനൊന്നു സോറി പറയാൻ കൂടി ഇവൻ അവസരം തരുന്നില്ലല്ലോ. ഇവനീ ഫോണിൽ സംസാരിക്കുന്നത് ഒക്കെ തന്നെ ഒഴിവാക്കാൻ ആണ്. ഇന്നലത്തെ വഴക്കിനു ശേഷം തന്നെ ഫേസ് ചെയ്യാൻ അവനൊരു ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ടാണ് തന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ വേറൊരാളെ ചുമതലപ്പെടുത്തിയത്. അത് കൊണ്ടാണ് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലാഞ്ഞിട്ടും ഇപ്പോൾ അവൻ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ എന്തെങ്കിലും തമ്മിൽ സംസാരിക്കേണ്ടി വരുമല്ലോ.. ഇതെവിടെ വരെ പോകുമെന്ന് കണ്ടറിയണം.. ഇഷാനി ചിന്തിച്ചു

 

പിറ്റേന്ന് രാവിലെ ആയപ്പോൾ ലേഖ ചേച്ചി വന്നു. വന്ന ഉടനെ തന്നെ അർജുൻ പോകുകയും ചെയ്തു. ഇത് അവന്റെ വീടാണ്. എന്നിട്ട് അവൻ ഇവിടെ നിന്ന് മര്യാദക്ക് കഴിക്കുന്നു പോലുമില്ല. അവൻ രാത്രി കിടന്നു ഉറങ്ങുന്നത് പുരപ്പുറത്ത്. ഒന്നും പോരാഞ്ഞിട്ട് അവനെ ഇൻസൾട്ട് ചെയ്ത എന്നെ നോക്കാൻ സ്വന്തം ചിലവിന് ആളെയും വച്ചു. തനിക്ക് വയ്യാതെ ഇരിക്കുന്നത് കൊണ്ടുള്ള പരിഗണന ആണോ, അതോ അവന്റെ ഉള്ളിലുള്ള ഇഷ്ടം ആണോ അവനെ കൊണ്ട് ഇത്രയും ഒക്കെ ചെയ്യിച്ചത് എന്ന് അവൾ ആലോചിച്ചു. താൻ അവനോട് ഇടപഴകുന്നത് ഒക്കെ വളരെ മോശമാണ്. അവൻ ഇതിലും ഒക്കെ ഡിസർവ് ചെയ്യുന്നുണ്ട്..

 

ഇന്നും കാര്യങ്ങൾ എല്ലാം തലേന്നത്തെ പോലെ തന്നെ പോയി. ഇഷാനി ഫുഡ്‌ കഴിച്ചു. ഉച്ച കഴിഞ്ഞു കുളിച്ചു. കൈ ഇപ്പോൾ കേട്ടുണ്ടേലും വേദന ഇല്ല. നാളെ പോയി അഴിക്കാമെന്ന് അവൾക്ക് തോന്നി. കാലിലെ മുറിവ് ആയാലും കുറച്ചു ഭേദം ആയി വരുന്നുണ്ട്. ലേഖ ചേച്ചി തലേന്നത്തെ പോലെ മുറിവ് മരുന്ന് മാറ്റി കെട്ടാൻ വേണ്ടി അഴിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇഷാനി ചെറിയൊരു സൂത്രം ഇട്ടത്

 

‘അയ്യോ… ചേച്ചി എനിക്ക് വേദനിക്കണൂ.. പതിയെ..’

മുറിവിലെ കെട്ടഴിച്ചു കൊണ്ടിരുന്ന ചേച്ചിയോട് ഇഷാനി വേദന അഭിനയിച്ചു പറഞ്ഞു

168 Comments

Add a Comment
  1. One week ayi daily ithu vayikkum🥹♥️
    Avare onnippikkane bro🙏🏻 Allenkil ivde mikkavarkum athu accept cheyyan pattilla..So plzz🙏🏻🫂

  2. Bro onnu maathram urapp tharanam last ishaniye orikkalum ottak aakaruthe avale thanne kallyanam kazhikanam pls

  3. അടുത്തത് എന്നാ 🥹

  4. ❤️ ഒരു രക്ഷയുമില്ല…
    ഇനി അടുത്ത പാർട്ടിന് കാത്തിരിക്കണം എന്ന വിഷമം മാത്രം 🙂.

  5. നന്ദുസ്

    സഹോ… സൂപ്പർ ഒന്നും പറയാനില്ല.. സ്നേഹം മാത്രം… അത്രക്കും മനസ് നിറഞ്ഞു… ❤️❤️❤️❤️
    തുടരൂ സഹോ…. ❤️❤️❤️❤️

  6. കഥ വായിക്കുമ്പോൾ അതിലെ കതപാത്രങ്ങളെ മനസ്സിൽ സങ്കല്പിച്ചു വായിച്ചു നോക്കണം. ഓരോ വരികളും ഓരോ സീ പോലെ… നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് ബ്രോ.

  7. Suuuper
    അടുത്ത പാർട്ട് വേഗം വരുമൊ

    1. സാത്യകി

      കുറച്ചു ടൈം പിടിക്കും പേജ് ഉള്ളത് കൊണ്ട്. എന്റെ മാക്സിമം ശ്രമിക്കാം

  8. ഇതുവരെ ഒരു കഥയും ഇതുപോലെ ഒറ്റയിരിപ്പിനുവായിച്ചിട്ടില്ല അത്രക്കും അഡിക്റ്റായി ❤️ഒറ്റ ആഗ്രഹം മാത്രേ ഉള്ളു അവസാനം നല്ല രീതിയിൽ തീരണമെന്ന് 🙂

Leave a Reply

Your email address will not be published. Required fields are marked *