റോക്കി 5 [സാത്യകി] 3674

അവളുടെ മുഖം വല്ലാതെ ആകുന്നത് ഞാൻ കണ്ടു

 

‘അയ്യേ.. അങ്ങനെ ഒന്നും അല്ല ഞാൻ ഉദ്ദേശിച്ചത്. അത് പോലുള്ള സാഹചര്യം മാക്സിമം നമ്മൾ ഒഴിവാക്കുക എന്നെ ഉദ്ദേശിച്ചുള്ളൂ..’

 

‘അന്നത്തെ തെറ്റ് നമ്മൾ രണ്ട് പേരും ഇനി ആവർത്തിക്കില്ല. നമ്മൾ രണ്ട് പേരും അത്രക്ക് അത് കാരണം സഫർ ചെയ്തു..’

 

‘ഇഷാനി.. നീ എന്നെ ഒന്ന് മനസിലാക്കു. നീ പറയുന്നത് ഒക്കെ കാര്യമാണ്. പക്ഷെ നമ്മൾ കാണിക്കേണ്ട ഒരു ഡീസൻസ്സി ഇല്ലേ..?

ഞാൻ അവളോട് ചോദിച്ചു

 

‘ഞാൻ ഇവിടെ നിന്റെ ഗസ്റ്റ് ഒക്കെ തന്നെ. പക്ഷെ എനിക്ക് വേണ്ടി നീ മാറി തണുപ്പത്തും നിലത്തും ഒന്നും കിടക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഡീസൻസി നോക്കാനാണേൽ ഒരു വീട്ടിൽ തന്നെ ആണ് നമ്മൾ ഇത്രയും ദിവസം ഒരുമിച്ച് കഴിഞ്ഞത്. ഒരു കട്ടിലിൽ കിടന്നാൽ അതിന് പ്രത്യേകിച്ചു മാറ്റമൊന്നും ഉണ്ടാകുന്നില്ല..’

അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു

 

‘ നിനക്ക് വാശി ഇച്ചിരി കൂടുന്നുണ്ട്..’

ഞാൻ അവളെ നോക്കി പറഞ്ഞു

 

‘ഉണ്ട്. വാശി ഇനിയും കയറ്റിയാൽ ഈ രാത്രി ഞാൻ വീട്ടിലോട്ട് പോകും.. കാണണോ..?

അവൾ വാശി പിടിച്ചാൽ അത് നേടി എടുക്കും എന്ന് എനിക്ക് അറിയാം.

 

‘ഞാൻ ഇവിടെ വന്നു കിടന്നില്ലേ നീ പോകുമോ..?

 

‘ആ ചിലപ്പോൾ പോയെന്ന് ഇരിക്കും.. ഒന്നുകിൽ നമ്മൾ രണ്ടും കട്ടിലിൽ കിടക്കും. അല്ലേൽ ആരും കിടക്കില്ല..’

അവൾ ഗൗരവത്തോടെ പറഞ്ഞു

 

കട്ടിൽ ആണേൽ വേറെ ഉണ്ട്. പക്ഷെ അത് ആ പൂട്ടി കിടക്കുന്ന മുറിയിലാണ്.. ഓണറുടെ സാധനങ്ങൾ ഒക്കെ ആ മുറിയിൽ ആണ്. അത് പുള്ളി പൂട്ടി താക്കോലും കൊണ്ട് പോയി. എനിക്കിവിടെ ഒരു മുറിയുടെ ആവശ്യമേ ഉള്ളായിരുന്നത് കൊണ്ട് അത് തുറക്കുന്ന കാര്യം ചിന്തിച്ചിരുന്നില്ല. ഇനിയിപ്പോ മുന്നിലുള്ള വഴി അവൾ പറഞ്ഞ പോലെ ആകെയുള്ള ഈ കട്ടിലിൽ അവളുടെ ഒപ്പം കിടക്കുക എന്നതാണ്.. അത് തന്നെ നടക്കട്ടെ എന്ന് ഞാൻ കരുതി

 

ഞാൻ മേലെ പോയി തലയിണ എടുത്തോണ്ട് വന്നു കട്ടിലിൽ ഇട്ടു. അവൾ കിടക്കുന്നതിന്റെ ഓപ്പോസിറ്റ് ആയിട്ടാണ് ഞാൻ കിടന്നത്. അതിന് അവൾ ഒന്നും പറഞ്ഞില്ല. അവളുടെ കാല് വരുന്ന ഭാഗത്തു ഞാൻ തല വച്ചു കിടന്നു. അവളെ മാക്സിമം മുട്ടാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഒന്നാമത് അവളുടെ മുട്ടിൽ മുറിവുണ്ട്. അത് താക്കണ്ട. പിന്നെ ഈ തട്ടലും മുട്ടലും ഒക്കെ അടുത്ത പണി ഉണ്ടാക്കും എന്നെനിക്ക് തോന്നി. ലിമിറ്റ് വിട്ടു പെരുമാറാൻ പാടില്ലല്ലോ..

 

പക്ഷെ ലിമിറ്റ് ഇല്ലാത്തത് എന്റെ ചിന്തകൾക്ക് ആയിരുന്നു. അവളുടെ കാല് എന്റെ തൊട്ടടുത്തായിരുന്നു. ലൈറ്റ് കെടുത്തിയിട്ടും ഇരുട്ടിന്റെ കറുപ്പിന് അവളുടെ കാലുകളെ മറയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കാലിന് ഈ വെളുപ്പ് ആണേൽ ബാക്കി എല്ലായിടത്തും എന്ത് നിറം ആയിരിക്കും.. ഹോ… അതോർത്തപ്പോൾ എന്റെ തലച്ചോറിൽ ഒരു വെടിക്കെട്ട് കത്തി വിടർന്നു.. അധികം ചിന്തിച്ചു മനസ് ദുഷിപ്പിക്കാതെ ഇരിക്കാൻ ഞാൻ കണ്ണുകൾ പൂട്ടിയടച്ചു ചിന്തകളെ ശൂന്യമാക്കാൻ ശ്രമിച്ചു.. അങ്ങനെ ഞാൻ മര്യാദക്ക് ഉറങ്ങി

162 Comments

Add a Comment
  1. നന്ദുസ്

    സഹോ… സൂപ്പർ ഒന്നും പറയാനില്ല.. സ്നേഹം മാത്രം… അത്രക്കും മനസ് നിറഞ്ഞു… ❤️❤️❤️❤️
    തുടരൂ സഹോ…. ❤️❤️❤️❤️

  2. കഥ വായിക്കുമ്പോൾ അതിലെ കതപാത്രങ്ങളെ മനസ്സിൽ സങ്കല്പിച്ചു വായിച്ചു നോക്കണം. ഓരോ വരികളും ഓരോ സീ പോലെ… നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് ബ്രോ.

  3. Suuuper
    അടുത്ത പാർട്ട് വേഗം വരുമൊ

    1. സാത്യകി

      കുറച്ചു ടൈം പിടിക്കും പേജ് ഉള്ളത് കൊണ്ട്. എന്റെ മാക്സിമം ശ്രമിക്കാം

  4. ഇതുവരെ ഒരു കഥയും ഇതുപോലെ ഒറ്റയിരിപ്പിനുവായിച്ചിട്ടില്ല അത്രക്കും അഡിക്റ്റായി ❤️ഒറ്റ ആഗ്രഹം മാത്രേ ഉള്ളു അവസാനം നല്ല രീതിയിൽ തീരണമെന്ന് 🙂

Leave a Reply

Your email address will not be published. Required fields are marked *