റോക്കി 5 [സാത്യകി] 3916

ഞങ്ങൾ പിന്നെയും കുറച്ചു നേരം കൂടി കോളിൽ ഉണ്ടായിരുന്നു. ലാസ്റ്റ് അവൻ ബൈ പറഞ്ഞു പോയി കഴിഞ്ഞു ആഷിക്കിനെ ഇതേ പോലെ പറ്റിച്ചാലോ എന്ന് അവൾ ചോദിച്ചു. അവൾക്ക് അപ്പോൾ ത്രില്ല് പോയിട്ടില്ല. അവനെ പിന്നെ പറ്റിക്കാം എന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ തന്നെ ചിരിച്ചു ചിരിച്ചു അവൾക്ക് എക്കിൾ എടുത്തു വെള്ളം കുടിച്ചതെ ഉള്ളു. ഫോൺ ഒക്കെ മാറ്റി വച്ചിട്ട് ഞങ്ങൾ ലൈറ്റ് ഓഫാക്കി കിടന്നു. സത്യത്തിൽ ഞാൻ കാലിന് അവിടെ തല വച്ചു കിടക്കാൻ മറന്നു പോയിരുന്നു. ഇഷാനി ഞാൻ അവൾക്കൊപ്പം നേരെ കിടക്കുന്നത് മൈൻഡ് പോലും ആക്കിയില്ല. കിടന്നു കഴിഞ്ഞും ആ ഇരുട്ടത്ത് ഞങ്ങൾ പിന്നെയും കുറച്ചു നേരം കൂടി സംസാരിച്ചു കിടന്നു..

 

ഇടയിൽ ഒരു ഗ്യാപ് ഇട്ടായിരുന്നു എങ്കിലും മുഖം അഭിമുഖം ആക്കി വച്ചു ചെരിഞ്ഞു ആയിരുന്നു ഞങ്ങളുടെ കിടപ്പ്. അത് കൊണ്ട് തന്നെ അവളുടെ സംസാരിക്കുമ്പോൾ ഒക്കെ അവളുടെ ശ്വാസം എന്റെ മുഖത്ത് പതിച്ചിരുന്നു.. പതിയെ പതിയെ അവളുടെ സംസാരം മുറിഞ്ഞു അവൾ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് ഞാൻ അറിഞ്ഞു. എനിക്ക് ആണേൽ അത്ര വേഗം ഉറക്കവും വന്നില്ല..

 

അതിനൊരു കാരണം എന്റെ മൂക്കിലേക്ക് തീക്ഷ്‌ണമായി അടിച്ചു കയറുന്ന ഒരു ഗന്ധം ആയിരുന്നു. പലപ്പോഴും ഇഷാനി അടുത്തുള്ളപ്പോൾ എനിക്ക് അത് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അവളുടെ സ്പ്രേയുടെ സ്മെല് ആണ് അതെന്ന് ഞാൻ ആദ്യമൊക്കെ വിചാരിച്ചിരുന്നത്. സ്പ്രേ ഒന്നും അടിക്കാറില്ല എന്ന് അവളെന്നോട് സത്യം പറഞ്ഞെങ്കിലും എന്റെ മൂക്കിനെ അപ്പാടെ അവിശ്വസിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. പൌഡറോ തുണി കഴുകുന്ന ഡിറ്റർജന്റോ അങ്ങനേ സ്മെൽ ഉള്ള എന്തോ ഒന്ന് അവൾ ഉപയോഗിക്കുന്നുണ്ട് എന്നെനിക്ക് തോന്നിയിരുന്നു. പക്ഷെ അതൊന്നും അല്ല കാരണം എന്നെനിക്ക് ഇപ്പോൾ മനസിലായി. അതവളുടെ ഗന്ധമാണ്.. എന്നെ മത്തു പിടിപ്പിക്കാൻ പോന്ന തരം ഗന്ധം ഉരുവായത് അവളിൽ വിയർപ്പ് പൊടിയുമ്പോൾ ആയിരുന്നു

 

ഇത്രയും ദിവസം അവളിവിടെ നിൽക്കുന്നത് കൊണ്ട് തന്നെ അവളൊരു തരം സ്പ്രേയോ പൗഡറോ ഉപയോഗിക്കുന്നില്ല എന്നെനിക്ക് അറിയാമായിരുന്നു. ഞാൻ കുളിക്കുന്ന അതേ പിയേഴ്‌സ് സോപ്പ് ഇട്ടാണ് അവളും കുളിച്ചത്. എന്റെ തുണി കഴുകുന്ന അതേ പോലെ തന്നെ ആണ് അവളുടെ ഡ്രസ്സും കഴുകിയത്. എന്നിട്ടും അവൾക്ക് ഇപ്പോളും ആ ഗന്ധം ഉണ്ടാകുന്നുണ്ടെങ്കിൽ അതവളുടെ ദേഹത്ത് നിന്നും വരുന്ന ഗന്ധം തന്നെ ആണ്..

അത് വിശ്വസിക്കാൻ എനിക്ക് എന്തോ പ്രയാസം തോന്നി. ഓരോ മനുഷ്യർക്കും ഓരോ ഗന്ധമുണ്ട്. പക്ഷെ അതിത്ര തീക്ഷ്‌ണമായി ഒരാളിൽ ഉണ്ടാകുന്നത് ആദ്യമായാണ് എനിക്ക് അനുഭവം. ദൂരെ നിന്ന് തിരിച്ചറിയാൻ പാകത്തിന് എനിക്കൊരാളുടെയും ഗന്ധം ഒരിക്കലും കിട്ടിയിട്ടില്ല. അത് പോലെ തന്നെ രാഹുലിനോ ആഷിക്കിനോ ഒന്നും ഞാൻ ഈ പറയുന്ന ഗന്ധം അവൾക്കുണ്ടെന്ന് തോന്നിയിട്ടുമില്ല. അതെനിക്ക് മാത്രം അറിയുവാൻ സാധിക്കുമായിരുന്നുള്ളു.. എന്റെ ഓരോ ശ്വാസമെടുപ്പിലും അവളുടെ ഉന്മാദം നിറയ്ക്കുന്ന സൗരഭ്യം എന്നിലേക്ക് കടന്നു കയറി.. എന്റെ വികാരങ്ങളുടെ കടന്നൽ കൂടിളകിയത് പോലെ എനിക്ക് തോന്നി. ഒരു കയ്യകലത്തിൽ കിടക്കുന്ന അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ എന്റെ ഹൃദയം വെമ്പി. എങ്ങനെയോ ഞാനെന്റെ മോഹം അടക്കി വച്ചു കണ്ണടച്ചു തിരിഞ്ഞു കിടന്നു. വളരെ ബുദ്ധിമുട്ടിയാണ് ഉറക്കം എന്നെ തേടി വന്നത്

170 Comments

Add a Comment
  1. ഒന്നും പറയാനില്ല പൊളിച്ചു. താങ്കളുടെ എഴുത്തും ശൈലി യും. എല്ലാം ഒരുപാട് ഇഷ്ടമാണ്. ഇനി കുറെ കലം കതിരിക്കാനം എന്ന വിഷമം മാത്രം. എന്നാലും കട്ട വൈറ്റിങ്.

  2. ആടുതോമ

    😍😍 ഉഗ്രൻ

  3. One week ayi daily ithu vayikkum🥹♥️
    Avare onnippikkane bro🙏🏻 Allenkil ivde mikkavarkum athu accept cheyyan pattilla..So plzz🙏🏻🫂

  4. Bro onnu maathram urapp tharanam last ishaniye orikkalum ottak aakaruthe avale thanne kallyanam kazhikanam pls

  5. അടുത്തത് എന്നാ 🥹

  6. ❤️ ഒരു രക്ഷയുമില്ല…
    ഇനി അടുത്ത പാർട്ടിന് കാത്തിരിക്കണം എന്ന വിഷമം മാത്രം 🙂.

  7. നന്ദുസ്

    സഹോ… സൂപ്പർ ഒന്നും പറയാനില്ല.. സ്നേഹം മാത്രം… അത്രക്കും മനസ് നിറഞ്ഞു… ❤️❤️❤️❤️
    തുടരൂ സഹോ…. ❤️❤️❤️❤️

  8. കഥ വായിക്കുമ്പോൾ അതിലെ കതപാത്രങ്ങളെ മനസ്സിൽ സങ്കല്പിച്ചു വായിച്ചു നോക്കണം. ഓരോ വരികളും ഓരോ സീ പോലെ… നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് ബ്രോ.

  9. Suuuper
    അടുത്ത പാർട്ട് വേഗം വരുമൊ

    1. സാത്യകി

      കുറച്ചു ടൈം പിടിക്കും പേജ് ഉള്ളത് കൊണ്ട്. എന്റെ മാക്സിമം ശ്രമിക്കാം

  10. ഇതുവരെ ഒരു കഥയും ഇതുപോലെ ഒറ്റയിരിപ്പിനുവായിച്ചിട്ടില്ല അത്രക്കും അഡിക്റ്റായി ❤️ഒറ്റ ആഗ്രഹം മാത്രേ ഉള്ളു അവസാനം നല്ല രീതിയിൽ തീരണമെന്ന് 🙂

Leave a Reply

Your email address will not be published. Required fields are marked *