ഞങ്ങളുടെ ഉച്ചക്കത്തെ ഊണ് ശ്രുതിയുടെ വീട്ടിൽ വച്ചു ആയിരുന്നു. അന്ന് കിട്ടിയതിലും കെങ്കേമം ആയ സദ്യ തന്നെ ഇന്ന് കിട്ടി. സദ്യ കഴിഞ്ഞു ഞങ്ങൾ അന്നത്തെ പോലെ ശ്രുതിയുടെ പറമ്പിലൂടെ എല്ലാം ചികഞ്ഞു നടന്നു. അന്ന് കെട്ടിയ ഊഞ്ഞാൽ ഇന്ന് ഇല്ലാതിരുന്നത് മാത്രം ഒരു നഷ്ടം ആയി തോന്നി. ഈ സമയം എല്ലാം ഇഷാനി എന്നേക്കാൾ കൃഷ്ണയുടെ ഒപ്പം ആയിരുന്നു ഉണ്ടായിരുന്നെ. കൃഷ്ണ ഒരു വിധത്തിൽ ഇഷാനിയോട് രസപ്പെട്ടു തുടങ്ങിയ പോലെ തോന്നി. വെയിൽ ഒന്ന് ആറിയപ്പോൾ ആണ് ഞങ്ങൾ ശ്രുതിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്.. ശ്രുതിയുടെ അമ്മയോടും അച്ഛനോടും ഒക്കെ യാത്ര പറഞ്ഞു ഞങ്ങൾ പിന്നെ പോയത് ബീച്ചിലേക്കാണ്.. അന്നത്തെ പ്ലാനിന്റെ അവസാനം ബീച്ചിൽ ആയിരുന്നു…
ബീച്ചിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. ഞങ്ങൾ ബോയ്സ് മാത്രം വെള്ളത്തിൽ ഇറങ്ങി. അവളുമാർ എല്ലാവരും കരയിൽ നിന്നതേ ഉള്ളു. ഞങ്ങൾ കടലിൽ ഇറങ്ങി കുളിച്ചു നിൽക്കുന്നതിന് ഇടയിൽ കൃഷ്ണയും ഇഷാനിയും സംസാരിക്കുന്നത് ഞാൻ കണ്ടു.. ശ്രുതിയും ഫാത്തിമയും മാറി വേറെന്തോ സംസാരിക്കുകയാണ്.. ഇഷാനി എന്താണ് കൃഷ്ണയോട് സംസാരിക്കുന്നത് എന്ന് എനിക്ക് ഇവിടെ നിന്ന് അറിയാൻ പറ്റിയില്ല…
‘എന്തായിരുന്നു പോയിട്ട് പരുപാടി ഉണ്ടെന്ന് പറഞ്ഞിരുന്നേ…?
ഇഷാനി കൃഷ്ണയോട് ചോദിച്ചു
‘അത്.. അതങ്ങനെ പ്രത്യേകിച്ച് പരുപാടി ഒന്നും ഇല്ലായിരുന്നു..’
കൃഷ്ണ ചെറിയ ചമ്മലോടെ പറഞ്ഞു
‘കള്ളം പറഞ്ഞതാ അല്ലേ..? മുങ്ങാൻ..?എനിക്ക് അറിയാമായിരുന്നു..’

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️