‘ഇല്ല.. ഇതേതാ സ്‌ഥലം..?
അവൾ ചോദിച്ചു
‘ഇതാ നമ്മൾ അന്ന് വന്നപ്പോൾ പാർട്ടിക്കാർ നമ്മളെ തടഞ്ഞു വച്ച സ്‌ഥലം. ഇവിടുന്ന് ആണ് നമ്മൾ അവരുടെ കണ്ണ് വെട്ടിച്ചു ഓടിയത്..’
ഞാൻ അത് പറഞ്ഞപ്പോ അവൾക്ക് ചെറിയൊരു പേടി വന്നു
‘അയ്യോ ആ സ്‌ഥലം ആണോ..? നമ്മളെ ആർക്കേലും മനസ്സിലാകുമോ…?
അവൾ പേടിയോടെ ചോദിച്ചു
‘എവിടുന്നു..? ഇപ്പൊ കുറെ നാളായില്ലേ.. നമ്മുടെ മുഖം ഒക്കെ അവർ മറന്നു കാണും..’
ഞാൻ അങ്ങനെ പറഞ്ഞെങ്കിലും ചെറിയൊരു പേടി അവൾക്ക് ഉണ്ടായിരുന്നു.
‘നിനക്ക് വേറെ എവിടെയും വണ്ടി നിർത്താൻ തോന്നിയില്ലേ…?
അവൾ ചോദിച്ചു
അവിടെ ആരും ഞങ്ങളെ തിരിച്ചറിഞ്ഞില്ല. അവിടുന്ന് മുന്നോട്ടു പോയ ഞങ്ങൾ ഇടയ്ക്ക് വച്ചു ഒന്ന് ഡീവിയേറ്റ് ചെയ്തു. മെയിൻ റോഡ് വിട്ടു ഞങ്ങൾ ഒരു ഇട വഴിയിലേക്ക് കയറി. വഴി പിന്നെയും മാറി മാറി ചെറിയൊരു റോഡിലൂടെ ഞങ്ങൾ പോയി. അവിടെ എത്തിയപ്പോ എങ്ങോട്ടാണ് പോകുന്നത് എന്ന് ഇഷാനിക്ക് മനസിലായി. അന്ന് പാർട്ടിക്കാർ ഞങ്ങളെ ഇട്ടു ഓടിച്ചപ്പോ ഞങ്ങൾ രക്ഷപെട്ടു വന്നു കയറിയ കോളനിയിലേക്ക് ആണ് ഞങ്ങൾ ഇപ്പൊ പിന്നെയും ചെന്നത്. വഴിയുടെ കാര്യത്തിൽ എനിക്ക് ഒരല്പം സംശയം ഉണ്ടായിരുന്നു എങ്കിലും ഒടുവിൽ കൃത്യമായി അവിടെ തന്നെ എത്തി
അവിടെ ഞങ്ങളെ കണ്ടപ്പോൾ ആരും ഞങ്ങളെ തിരിച്ചറിഞ്ഞില്ല. എങ്ങോട്ടാ പോകേണ്ടത് എന്ന് വന്നു ഇങ്ങോട്ട് ചോദിച്ച ഒരു മാമനോട് ഞങ്ങൾ അന്ന് വന്ന കാര്യം പറഞ്ഞപ്പോ ആണ് അവിടെ ഇരുന്നവർക്ക് ഞങ്ങളെ ഓർമ വന്നത്. ഞങ്ങൾ മെയിൻ ആയി തിരക്കിയത് അന്ന് ഞങ്ങളെ ഹെല്പ് ചെയ്ത മനോജ് അണ്ണനെ ആണ്. അണ്ണൻ ഞങ്ങൾ ചെന്നപ്പോ അവിടെ ഇല്ലായിരുന്നു. അവിടുന്ന് ആളുകൾ വിളിച്ചപ്പോ ഒരു പത്തു മിനിറ്റ് കൊണ്ട് മനോജ് അണ്ണൻ അവിടെ വന്നു.. ചുമ്മാ ഇത് വഴി പോയപ്പോൾ ഇങ്ങോട്ട് കയറിയത് ആണെന്ന് ഞങ്ങൾ പറഞ്ഞപ്പോ അവർക്കെല്ലാം വലിയ സന്തോഷം ആയി. അന്ന് ഉച്ചക്കത്തെ ഭക്ഷണം അവരുടെ നിർബന്ധം കൊണ്ട് അവിടെ വച്ചായിരുന്നു.. അതിനിടയിൽ ഞങ്ങൾ കല്യാണം കഴിക്കാൻ പോകുന്നു എന്നൊരു സൂചന ഇഷാനി കൊടുത്തു. അതിന് സമ്മതം വാങ്ങിക്കാൻ ആണ് ഇപ്പൊ പോകുന്നത് എന്നും അവൾ പറഞ്ഞു

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️