‘ആ പെണ്ണ് എന്താ എന്റെ സൗണ്ട് കേട്ടപ്പോ കട്ട് ആക്കിയത്…?
ഇഷാനിയുടെ ദേഷ്യം പിന്നെ എന്നോട് ആയിരുന്നു
‘എനിക്ക് എങ്ങനെ അറിയാം…?
ഞാൻ ചോദിച്ചു
‘പിന്നെ…? ആദ്യം അവൾ ഏട്ടാ എന്ന് വിളിച്ചതാണല്ലോ.. ഞാനാണ് കോൾ എടുത്തത് എന്ന് കണ്ടപ്പോ മിണ്ടാതെ കട്ടാക്കി..’
ഇഷാനി നല്ല കലിപ്പിൽ ആയിരുന്നു
‘നീ ചൂടായത് കൊണ്ട് അവൾ പേടിച്ചു പോയി കാണും..’
ഞാൻ പറഞ്ഞു
‘ഞാൻ ചൂടൊന്നും ആയില്ല. മര്യാദക്ക് ആണ് സംസാരിച്ചത്…’
ഇഷാനി പറഞ്ഞു
‘ചൂടായ പോലെ ആണ് എനിക്ക് തോന്നിയത്..’
ഞാൻ പറഞ്ഞു
‘ചുമ്മാ ഇല്ലാത്തത് പറയാതെ.. ഞാൻ ആ പെണ്ണിനോട് ചൂടായിട്ടില്ല. അവളെന്തിനാ എന്നെ പേടിക്കുന്നെ..? അവളുടെ അടുത്ത് കള്ളത്തരം ഇല്ലേൽ പിന്നെ എന്തിനാ അവൾ എന്റെ സൗണ്ട് കേൾക്കുമ്പോ ഫോൺ കട്ടാക്കിയത്..? എന്താ തിരിച്ചു വിളിച്ചപ്പോൾ കോൾ എടുക്കാത്തത്…?
ഇഷാനി ദേഷ്യത്തിൽ തിളച്ചു മറിയുകയാണ്. അവളെ കൂളാക്കാൻ ഞാൻ ശ്രമിച്ചെങ്കിലും വലിയ ഫലം കണ്ടില്ല. അവൾ പിന്നെയും പറഞ്ഞത് തന്നെ പറഞ്ഞോണ്ട് ഇരിക്കുവാണ്.
ദേഷ്യം ഒന്ന് അടങ്ങി കഴിഞ്ഞു ഇഷാനി സ്വസ്ഥം ആയി ഒന്നൂടെ എല്ലാം ആലോചിച്ചു നോക്കി. താൻ ചൂടായിരുന്നോ..? സൗണ്ട് കുറച്ചു റഫ് ആയിരുന്നു. പക്ഷെ ചൂടയൊന്നുമില്ല. എന്തായാലും ആ കുട്ടിക്ക് വാ തുറന്നു സംസാരിക്കാമല്ലോ. കള്ളികളെ പോലെ മിണ്ടാതെ നിക്കുന്നത് എന്തിനാ.. ഇവളുടെ പേര് കേക്കുമ്പോ തന്നെ ഉള്ളിലൊരു വെറുപ്പാണ്.. ആരാണ് ഈ ശിവാനി..? അപ്പോളത്തെ ദേഷ്യത്തിൽ അവളുടെ നമ്പർ ശ്രദ്ധിക്കാനും വിട്ടു പോയി. പിന്നെ അത് എടുക്കണം. എന്നിട്ട് അവളെ ഒന്ന് വിളിക്കണം.. ഈ കളി പെട്ടന്ന് തന്നെ പൊളിക്കണം.. ഇഷാനി മനസ്സിൽ കരുതി. അർജുൻ മാറുമ്പോൾ ഫോൺ എടുത്തു നമ്പർ എടുക്കാമെന്ന് ഇഷാനി കരുതി. പക്ഷെ അവൻ പെട്ടന്ന് ഒരുങ്ങുന്നത് കണ്ടപ്പോ എങ്ങോട്ടോ പോകാൻ ഇറങ്ങുകയാണ് എന്ന് അവൾക്ക് തോന്നി. കോൾ വന്നു കഴിഞ്ഞു പുറത്തേക്ക് പോണമെങ്കിൽ ശിവാനിയുടെ അടുത്തേക്ക് ആയിരിക്കും. അത് പൊളിച്ചു കൊടുക്കണം എന്ന് ഇഷാനിക്ക് തോന്നി..
ഇഷാനി പെട്ടന്ന് റൂമിലേക്ക് ചെന്നു ബനിയനും ഷോർട്സും ഊരി. അവൾ എന്ത് ചെയ്യുവാണ് എന്ന് അർജുന് ഡൌട്ട് ആയി. ഒരു ചുരിദാർ തലവഴി വലിച്ചിട്ടൊണ്ട് ഇരിക്കവേ ഇഷാനി തന്നെ ചോദിക്കാതെ കാര്യം പറഞ്ഞു

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️