റോക്കി 6 [സാത്യകി] [Climax] 2533

‘ഹലോ..’
ഞാൻ കോൾ എടുത്തു

‘എടാ നീ എവിടാ…?
മഹാൻ ചോദിച്ചു. ആ ചോദ്യത്തിൽ എന്തോ അപാകത ഉണ്ടായിരുന്നു

‘ഞാൻ.. ഞാൻ ഇവിടെ ടൗണിൽ ഉണ്ട് മഹാനെ…’

‘നിന്നെ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാഞ്ഞത്.. എത്ര വിളി വിളിച്ചു…?
മഹാൻ അല്പം ചൂടായി.. സാധാരണ എന്നോട് ആൾ അങ്ങനെ ചൂടാവാറില്ല. ഇതെന്തോ സീരിയസ് ഇഷ്യൂ ആണ്

‘ഞാൻ വണ്ടി ഓടിക്കുവായിരുന്നു.. അതാ കേൾക്കാഞ്ഞേ…’
ഞാൻ പറഞ്ഞു

‘നീ… നീ കറക്റ്റ് എവിടാ.. സ്‌ഥലം പറ.. വീടിന് അടുത്താണോ..?
മഹാൻ ചോദിച്ചു

‘ഞാൻ ഇവിടെ സിവിൽ സ്റ്റേഷന്റെ ഒക്കെ അടുത്തായി ഉണ്ട്.. എന്താ കാര്യം..?

‘നീ പെട്ടന്ന് വീട്ടിലോട്ട് ചെന്നേ…’
മഹാൻ പറഞ്ഞു

‘എന്ത് പറ്റി മഹാനെ..? അച്ഛന് എന്തെങ്കിലും…?
എന്റെ മനസിൽ ആദ്യം വന്ന ചിന്ത അതാണ്

‘എടാ അവിടല്ല. നീ താമസിക്കുന്ന അവിടെ.. ഇഷാനി മോൾ അവിടെ ഉണ്ടോ…?
ആ ചോദ്യം എനിക്ക് മനസിലായില്ല

‘അറിയില്ല.. അവൾ പുറത്തേക്ക് പോയിരുന്നു..’
ഞാൻ പറഞ്ഞു

‘നീ വേഗം വീട്ടിലേക്ക് ചെല്ല്.. പെട്ടന്ന്…’
മഹാൻ എന്തോ അപകടം നടന്നത് പോലെ പറഞ്ഞു.. എന്റെ മനസ്സിൽ ഭീതിയുടെ നിഴലടിക്കാൻ തുടങ്ങി

‘എന്താ കാര്യം…? എന്താണെന്ന് പറ….’

‘ഇഷാനി മോളെ… ആരോ പിടിച്ചു കൊണ്ട് പോയി എന്ന് എനിക്കൊരു കോൾ വന്നു.. നീ.. നീ ഒന്ന് വീട് വരെ പോയി അവൾ ഓക്കേ അല്ലേ എന്ന് ചെക്ക് ചെയ്യ്…’
ആ പറഞ്ഞത് എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ വയ്യാത്ത കാര്യം ആയിരുന്നു.. അവളെ ആര് തട്ടിക്കൊണ്ടു പോകാൻ. ഇതെന്താ സിനിമ വല്ലതും ആണോ..? അങ്ങനെ ഒന്നും ഉണ്ടായിരിക്കില്ല.. ഞാൻ മനസ്സിൽ സ്വയം ആശ്വസിപ്പിച്ചു..

The Author

സാത്യകി

350 Comments

Add a Comment
  1. The best story ever 🙌

  2. എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്

  3. Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
    ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
    🙏🏻🥹

  4. The Best❤️❤️

  5. ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰

  6. മിന്നൂസിന്റെ ചെക്കൻ

    ആദ്യമേ ഒരു കാര്യം പറയെട്ടെ
    Thankyou❤️

    ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
    ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
    അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️

    ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത്‌ വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു

    Love you dear ❤️❤️

  7. മിയ കുട്ടൂസ്

    ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *