‘ശ.. ശരി..’
ഞാൻ പറഞ്ഞു
‘ഞാൻ അങ്ങോട്ട് വന്നൊണ്ട് ഇരിക്കുവാ.. നീ പേടിക്കണ്ട..’
മഹാൻ എന്നെ ധൈര്യം ഉണ്ടാക്കാൻ പറഞ്ഞു.
കോൾ കട്ട് ചെയ്തിട്ട് ഞാൻ ഇഷാനിയെ വിളിച്ചു. അവൾ ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തിയിട്ടുണ്ടോ..? ഫോൺ റിംഗ് ചെയ്തെങ്കിലും അവൾ എടുക്കുന്നില്ല. അവളെ വിളിച്ചു കൊണ്ട് തന്നെ ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കി വീട്ടിലേക്ക് പാഞ്ഞു. ഒരുപാട് തവണ വിളിച്ചിട്ടും അവൾ ഫോൺ എടുക്കുന്നില്ല.. എന്നോടുള്ള പിണക്കം കൊണ്ട് ഫോൺ എടുക്കാഞ്ഞത് ആവും.. ഞാൻ വീണ്ടും അശ്വസിക്കാൻ ഓരോ കാരണങ്ങൾ കണ്ട് പിടിച്ചു.. നഗരത്തിലൂടെ ചീറി പാഞ്ഞു ഞാൻ എന്റെ വീട്ടിലേക്കുള്ള വഴിയിൽ എത്തി…
വീട് അടുക്കാറായപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത പേടി ഉടലെടുത്തു. വണ്ടി വളച്ചു വീട്ടിലേക്ക് കയറ്റുമ്പോ അവൾ വീടിന് മുന്നിൽ ഉണ്ടായിരിക്കണേ എന്ന് ഞാൻ പ്രാർഥിച്ചു. വീടിന് മുന്നിൽ വണ്ടി എത്തിയപ്പോൾ കതക് തുറന്നു കിടക്കുന്നത് ഞാൻ കണ്ടു.. ഞാൻ പോയപ്പോ ചാരി കിടന്നതാണ്. അത് തുറന്നിട്ടുണ്ടേൽ അവൾ വന്നിട്ടുണ്ടാകും.. ഞാൻ വണ്ടി വച്ചു പെട്ടന്ന് അകത്തേക്ക് ഓടി കയറി
എന്റെ മനസിനെ വല്ലാത്ത പിടിച്ചുലയ്ക്കുന്ന ഒരു കാഴ്ച്ച ആണ് ഞാൻ അവിടെ കണ്ടത്. സാധനങ്ങൾ എല്ലാം ചിതറി കിടക്കുന്നു. ആരൊക്കെയോ കയറി ഇറങ്ങിയത് പോലെ എല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നു. എന്റെ ശ്വാസം ഒരു മാത്ര ഒന്ന് നിലച്ചു പോയി. ഞാൻ അപ്പോളും ഇഷാനിയെ ഫോണിൽ ട്രൈ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ അവൾ എടുക്കുന്നില്ല. അവൾ ഇവിടെ ഉണ്ടെങ്കിൽ ബെല്ലടിക്കുന്നത് കേൾക്കേണ്ടത് ആണ്.. അതുമില്ല.. ഞാൻ അവളുടെ പേര് ഉറക്കെ വിളിച്ചു. മുറിയിലും അടുക്കളയിലും എല്ലാം അവൾ മുഖം വീർപ്പിച്ചു ഇരിക്കുന്നുണ്ടാകും എന്ന വിശ്വാസത്തിൽ ഞാൻ ഓടി ചെന്നു. അവിടെ ഒന്നും അവൾ ഉണ്ടായിരുന്നില്ല.. ടെറസിലും വീടിന്റെ പിന്നിലുമെല്ലാം ഞാൻ കയറി നോക്കി. അവൾ ഇവിടെ ഇല്ല… പെട്ടന്ന് ഫോൺ ശബ്ദിച്ചപ്പോൾ അത് അവൾ ആകുമെന്ന് കരുതി പ്രതീക്ഷയോടെ ഞാൻ ഫോൺ എടുത്തു.. മഹാൻ ആയിരുന്നു വിളിച്ചത്

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️