‘നീ വീട്ടിൽ എത്തിയോ…?
‘എത്തി.. പക്ഷെ ഇവിടെ.. ഇവിടെ അവളില്ല.. വിളിച്ചിട്ട് എടുക്കുന്നില്ല…’
ഞാൻ ഭീതിയോടെ പറഞ്ഞു
‘നീ ടെൻഷൻ ആകണ്ട. ഒരു പതിനഞ്ചു മിനിറ്റ്.. അതിനുള്ളിൽ ഞാൻ അവിടെ എത്തും..’
മഹാൻ പറഞ്ഞു
‘മഹാനെ.. ആരാ..? അവളെ എന്തിനാ പിടിച്ചു കൊണ്ട് പോയെ…?
എന്റെ ശബ്ദം ഇടറി.
‘അത് നമുക്ക് കണ്ട് പിടിക്കാം.. ഞാനല്ലേ പറയുന്നത്.. നീ പേടിക്കണ്ട..’
മഹാൻ പറഞ്ഞു..
കോൾ കട്ടാക്കി ഞാൻ പിന്നെയും അവളെ ഒന്ന് കൂടി എല്ലായിടത്തും നോക്കി. അവളിവിടെ ഇല്ല എന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു. എന്നാലും എന്തെങ്കിലും അത്ഭുതം സംഭവിക്കുമോ എന്ന് കരുതി ഞാൻ അവളെ പിന്നെയും തിരഞ്ഞു.. ആരാണ്, എന്തിനാണ് അവളെ പിടിച്ചു കൊണ്ട് പോയത്…? ഞാൻ മനസിൽ ആ ചോദ്യം ചോദിക്കാൻ തുടങ്ങി..
ഒരുപക്ഷെ എന്റെ മറഞ്ഞിരിക്കുന്ന ആ ശത്രു ആയിരിക്കുമോ..? എന്നെ ആളുകളെ വിട്ടു തല്ലിച്ച ഇപ്പോളും അജ്ഞാതൻ ആയിരിക്കുന്ന റോളക്സ് എന്ന് ഞാൻ പേരിട്ട ആ ശത്രു. അയാളുടെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഡ്രഗ്സ് കത്തിച്ചു കളഞ്ഞ എന്നോട് അവൻ പ്രതികാരം വീട്ടിയത് ആണോ..? എങ്കിൽ കത്തിച്ചു കളഞ്ഞതിന്റെ ഇരട്ടിയുടെ ഇരട്ടി തിരിച്ചു കൊടുക്കാം.. അവളെ എനിക്ക് തിരിച്ചു തന്നാൽ..
അയാളല്ലാതെ വേറെ ആരായിരിക്കും..? ഇനി ആ മുഴു ഭ്രാന്തൻ ഫെർണാണ്ടസ് ആയിരിക്കുമോ…? അവന്റെ ഉദ്ദേശം എന്താണെന്ന് പോലും എനിക്കറിയില്ല. ലാസ്റ്റ് വിളിച്ചപ്പോൾ അവനെ മുഷിപ്പിച്ചു ബ്ലോക്കും ആക്കിയാണ് ഞാൻ വിട്ടത്. ഇനി അവനാകുമോ..? ഞാൻ ഫോണിൽ നിന്ന് അവന്റെ നമ്പർ തിരഞ്ഞു.. അൺബ്ലോക്ക് ചെയ്തു അതിൽ വിളിച്ചിട്ട് കോൾ പോയില്ല.. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്‌ഥ ആയി.. അവസാനമായി ഒന്ന് കൂടി ഞാൻ ഇഷാനിയെ വിളിച്ചു.. ഫോൺ റിംഗ് ചെയ്തു. പഴയത് പോലെ തന്നെ അവൾ എടുത്തില്ല..

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️