കുറച്ചു മാറി നിൽക്കുകയായിരുന്ന ഇഷാനി നോക്കുമ്പോ ഒരു പെണ്ണ് ഓടി വന്നു അർജുനെ ചുറ്റിപ്പിടിക്കുന്നു. ഇഷാനി മാറി നിന്നത് കൊണ്ട് അവളെ ആ കുട്ടി കണ്ടില്ല.. അവളുടെ ശബ്ദം ഇഷാനി ശ്രദ്ധിച്ചു.. ഏട്ടാ എന്നാണ് അവൾ അർജുനെ വിളിക്കുന്നത്.. ഈ ശബ്ദം അല്ലേ ആ ശബ്ദം..? അവനെ ഫോണിൽ വിളിക്കുന്ന പെൺകുട്ടിയുടെ ശബ്ദം ആണ് ഇതെന്ന് ഇഷാനിക്ക് മനസിലായി. അപ്പോൾ ഇവളാണ് താൻ തിരഞ്ഞു കൊണ്ടിരുന്ന ശിവാനി…..!
തിരിഞ്ഞു നിൽക്കുന്ന കൊണ്ട് അവളുടെ മുഖം ഇഷാനിക്ക് കാണാൻ പറ്റിയില്ല.. പക്ഷെ അത്യാവശ്യം പൊക്കം ഒക്കെ ഉണ്ട്.. ഏകദേശം തന്റെ അത്രേം തന്നെ.. കൊച്ചു കുട്ടി ഒന്നുമല്ല അപ്പോൾ. അവൻ പറഞ്ഞത് ഏതോ ഇള്ളാക്കുഞ്ഞ് ആണെന്ന് ആണല്ലോ.. അവളുടെ ചുറ്റിപ്പിടുത്തവും അടുത്തുള്ള പെരുമാറ്റവും ഒന്നും ഇഷാനിക്ക് ഇഷ്ടപ്പെട്ടില്ല. ഇഷാനിയുടെ ഉള്ളിൽ കുശുമ്പിന്റെ കൂൺ മുളച്ചു പൊന്തി.. കസിൻ ആണേലും എന്തിനാ ഇങ്ങനെ ഒക്കെ..? എന്റെ കസിൻസിനെ കൊണ്ടൊന്നും ഞാൻ കെട്ടിപ്പിടിപ്പിക്കാറില്ലല്ലോ.. ഇഷാനി മുഖം ചുളിച്ചു
ആ പെണ്ണിന്റെ തോളിൽ കയ്യിട്ടോണ്ട് അർജുൻ തന്റെ അടുത്തേക്ക് നടന്നു. ഇഷാനി താല്പര്യം ഇല്ലാത്ത പോലെ മുഖം വേറെ എങ്ങോട്ടോ വെട്ടിച്ചു. അവർ അടുത്തെത്തിയപ്പോൾ മാത്രം അവരെ കണ്ടത് പോലെ ഇഷാനി അവരെ നോക്കി. ആ പെൺകുട്ടിയേ അടുത്ത് കണ്ടപ്പോ ഇഷാനി പെട്ടന്ന് ഒരുനിമിഷം അന്ധാളിച്ചു.. ഒറ്റ നോട്ടത്തിൽ തന്നെ പോലെ തന്നെ.. ആ കണ്ണ് ആ ചുണ്ട്.. മൂക്ക് മാത്രം അവളുടെ കുറച്ചു നീളമുണ്ട്.. അത് മാറ്റിയാൽ തന്റെ അപര.. ശ്രുതി അന്ന് കണ്ടു എന്ന് പറഞ്ഞത് ഇവളെ തന്നെ.. അവളെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല.. അത്രക്ക് സാദൃശ്യം ശിവാനിക്ക് താനുമായി ഉണ്ട്.. അവൾക്ക് പൊക്കവും വണ്ണവും തന്നെക്കാൾ കുറവാണ്, മുടി കൂടുതൽ ഉണ്ട് എന്നത് ആണ് ഒരു വ്യത്യാസം.. ഇഷാനി തന്റെ പ്രതിബിംബം കണ്ട കണക്ക് ശിവാനിയെ നോക്കി മിഴിച്ചു നിന്നു..

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️