‘അവനെ കാണാൻ വന്നതാണല്ലേ.. ആൾ മേളിൽ ആകും.. ഞാൻ വിളിക്കാം..’
മഹാൻ വെള്ളം ഒഴിക്കുന്ന ഓസ് താഴെ ഇട്ട് കൈ മുണ്ടിൽ തുടച്ചു..
‘സാരമില്ല.. ഞാൻ കണ്ടോളാം..’
ഇഷാനി പറഞ്ഞു..
അവൾ മെല്ലെ വീട്ടിലേക്ക് കയറി.. വീട് എന്നൊക്കെ പറഞ്ഞാൽ കുറച്ചിൽ ആണ്.. ഒരു കൊട്ടാരം പോലെ ആണ് ഇഷാനിക്ക് തോന്നിയത്.. വീടിന്റെ മുറ്റം തന്നെ നല്ല വിസ്താരം ഉണ്ട്.. പല തരം ചെടികൾ ചട്ടികളിൽ ആയി അടുക്കി വച്ചിട്ടൊക്കെ ഉണ്ട്.. വീടിന് ഉള്ളിൽ ആണെങ്കിൽ ഇഷാനി ഇന്നേ വരെ നേരിൽ കാണാത്ത ഒരുപാട് ആഡംബരങ്ങൾ.. വലിയ ദിവാൻ കോട്ട്, വലിയ അക്വെറിയം, കൊത്തു പണികൾ തീർത്ത ശിലാരൂപം, ഭിത്തിയിൽ തൂക്കിയ പെയിന്റ്ഗ്സ് ഒക്കെ കാണാൻ സാധിച്ചു.. ഇത്രയും വലിയൊരു വീട്ടിൽ ആദ്യമായ് ആണ് ഇഷാനി കയറുന്നത്.. ഇത്രയും വലിയൊരു വീട്ടിലെ പയ്യൻ ആണ് അർജുൻ എന്ന് ഇപ്പോൾ ഇഷാനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല.. അവൻ നല്ല കാശുള്ള വീട്ടിലെ ആണെന്ന് ആദ്യമേ അവൾക്ക് അറിയാമായിരുന്നു.. പക്ഷെ അതിന്റെ പത്രാസോ ജാഡയോ ഒന്നും തന്നെ അവനിൽ ഇല്ലാതിരുന്നത് കൊണ്ട് അവന്റെ ഇടപഴകലിൽ അവനൊരു സാധാരണക്കാരൻ ആയെ ഫീൽ ചെയ്തിട്ടുള്ളു. അവൻ താമസിക്കുന്ന സ്‌ഥലം ആയാലും വളരെ സിമ്പിൾ ആയുള്ളൊരു സ്‌ഥലം ആയിരുന്നു.. പക്ഷെ ഇപ്പോൾ ഈ വീട് കാണുമ്പോൾ ആണ് അവനും താനുമൊക്കെ തമ്മിൽ എന്ത് അന്തരം ഉണ്ടെന്ന് അവൾക്ക് മനസിലായത്.. ഇത്രയും വലിയ വീട്ടിലെ ചെക്കനാണ് തന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു പിറകെ നടന്നത്.. ഇഷാനിക്ക് അപ്പോൾ ചെറുതായൊരു കോംപ്ലക്സ് ഉള്ളിൽ പൊട്ടി..

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️