അച്ഛൻ : എല്ലാം ശെരി ആകും.
ഞാൻ : വീടിന്റെ രെജിസ്ട്രേഷൻ രണ്ടു ദിവസത്തിന്റെ അകത്തു നടത്തണം
അച്ഛൻ : പൈസ ഞാൻ കൊടുത്തോളം. നിന്റെകയിൽ ഉള്ളത് അവിടെ ഇരിക്കട്ടെ. അമ്മ ഇന്ന് ഗായത്രി ടെ അടുത്ത് രെജിസ്ട്രേഷൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു. നിന്റെ പേരിൽ മതി എന്ന് ആണ് അവര് പറയുന്നേ. നീരജ മോളും ഗായത്രി ഒക്കെ. അമ്മ ആകുന്നതും പറഞ്ഞു നോക്കി
ഞാൻ : അമ്മ ഇത് ഒന്നും പറയണ്ടായിരുന്നു. ഞാൻ അത് സംസാരിക്കാം ആയിരിന്നു
അച്ഛൻ : പോട്ടേ നമുക്ക് പയ്യെ എന്താ എന്ന് വെച്ചാൽ ചെയാം
ഞാൻ : നാളെ തന്നെ ജോസഫ് ചേട്ടനെ വിളിച്ചു സംസാരിക്കാം. മറ്റന്നാ രേങിസ്ട്രഷനും നടത്താം.
അച്ഛൻ : പിന്നെ ആനി മോൾടെ ഓർമ ദിവസം ആണ് സൺഡേ
ഞാൻ : ഓർമ ഉണ്ട്. ഞാൻ മറക്കില്ല ഒന്നും
അച്ഛൻ : ഓർമിപ്പിച്ചേ അല്ല.
ഞാൻ : മനസിലായി.
അച്ഛൻ : അമ്മക്ക് എന്തോ സംശയം ഉണ്ട്. നിന്റെ കോളേജ് കാര്യങ്ങൾ ഒക്കെ ഇടക്ക് എന്നോട് സൂര്യയോട് ഒക്കെ ചോദിച്ചിട്ട് ഉണ്ടായിരുന്നു.
ഞാൻ : എപ്പോ
അച്ഛൻ : കുറച്ചു ആയി ഡാ. നിന്റെ യാത്ര പോക്ക് ഒക്കെ കാണുമ്പോ അവൾക്ക് വലിയ സങ്കടം ആണ്
ഞാൻ : ആരും ഒന്നും അറിയരുത്. ആനിടെ കാര്യം അച്ഛനും അവനും അല്ലാതെ വേറെ ആരും അറിയരുത്.
അച്ഛൻ : ഒരു നാൾ അവൾ അറിഞ്ഞാൽ
ഞാൻ : അറിയില്ല. അമ്മ അറിയണ്ട ഈ കാര്യങ്ങൾ ഒന്നും. മകൻ പണ്ട് ജീവന് തുല്യം പ്രേമിച്ച പെൺകുട്ടി മരിച്ചു പോയി എന്നും. അമ്മക്ക് വേണ്ടി ആണ് ഈ കല്യാണം എന്ന് ഒന്നും.
അച്ഛൻ : നീരജ മോൾ നല്ല കുട്ടി ആണുമോനെ
ഞാൻ : മ്മ്മ്മ്മ്.
അച്ഛൻ പോയി കഴിഞ്ഞും കുറെ നേരം ഞാൻ ആകാശം നോക്കി അവിടെ തന്നെ നിന്നു. അവളുടെ ഓർമകളും ആയി.
താമസിച്ചാലും കുഴപ്പമില്ല… നിങ്ങൾ പേജ് കൂടി എഴുത്….. ഇത് ചുമ്മ ആർക്കോ കത്ത് എഴുതുന്നപോലെ..
നല്ല ഒരു കഥയാണ് പേജ് കുറവായതിനാലാണ് viewers അധികം ഇല്ലാത്തത്, നല്ലൊരു കഥ ഇങ്ങനെ സ്പീഡ് കൂട്ടി കുറച്ച് പേജിൽ എഴുതി ഇടാതെ പേജ് കൂടി എഴുത് ബ്രോ..