കുറെ കഴിഞ്ഞു ബോഡി വിട്ട് കിട്ടി. അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു അതു ഇപ്പോഴും ഉണ്ട്. എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു അവളുടെ ചിരി. വീട്ടിലുള്ള ചടങ്ങുകളും പള്ളിയിൽ ഉള്ള ചടങ്ങുകളും എല്ലാം അവന്മാർ കൂടെ നിന്ന് ചെയ്തു. അവളുടെ വീട്ടുകാരുടെ കൈയിൽ നിന്ന് ഒരു രൂപ പോലും ഞാൻ ചിലവാക്കാൻ സമ്മതിച്ചില്ല. എല്ലാ ചടങ്ങുകളും കഴിഞ്ഞു ആളുകൾ ഒക്കെ ഒഴിഞ്ഞു പോയി. ഞാനും കിചുവും ഹരിയും അപ്പച്ചൻ, അമ്മച്ചി, പ്രീത മാത്രമേ ആണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഞാൻ: എനിക്ക് എന്ത് പറയണം എന്ന് അറിയില്ല. ആരും ഇങ്ങനെ ഇരിക്കരുത് ഇനി. അവൾക്ക് അതു ഇഷ്ടം അല്ലായിരുന്നു.
പ്രീതെ നിൻ്റെ റിസൾട്ട് വരാറ് ആയി.
പ്രീത: ഓ ചേട്ടാ
ഞാൻ: പഠിക്കണം നല്ല പോലെ. എന്ത് ആവശ്യം ഉണ്ടേലും എന്നെ അറിയിക്കണം. അന്യൻ ആയി കാണരുത്.
അപ്പച്ചൻ: നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നെ
ഞാൻ: ഇവളെ നല്ലേ പോലെ പഠിപ്പിക്കാൻ ആയിരുന്നു അവളുടെ ആഗ്രഹം.
ഞാൻ: ഞാൻ ഇറങ്ങിക്കോട്ടേ എന്ത് ഉണ്ടലും എന്നെ വിളിക്കണം.
ആനിയുടെ ഫോട്ടോയിൽ കൂടെ നോക്കീട്ട് ഞാനും അവന്മറും ഇറങ്ങി.
ഞാൻ: കിച്ചു നീ വീട്ടിൽ പോണില്ലേ
കിച്ചു: അല്ലടാ
ഞാൻ: വീട്ടിൽ പോ കുറെ ദിവസം ആയില്ലേ. സൂര്യ നീ കിച്ചുവിനെ വിട്ടിട്ട് നീയും വീട്ടിൽ പോണം കേട്ടല്ലോ
കിച്ചു: അപ്പോ നീയോ
ഞാൻ: ഞാൻ ഇങ്ങനെ പോയാൽ ശെരി ആവില്ല. ഒരു യാത്ര പോയാലോ എന്ന് ആലോചിക്കുവ
സൂര്യ : ഞങ്ങളും ഉണ്ട്. നീ ഒറ്റക്ക് പോകണ്ട
ഞാൻ: ചാകാൻ അല്ലടാ. മനസ്സ് ശരിയല്ല. ഞാൻ വരും.
രണ്ടു പേരേം ഞാൻ വീട്ടിൽ ആക്കി നേരെ വിട്ടു കൊടൈക്കനാൽ.
മൂന്ന് നാല് ദിവസം അവിടെ ചുമ്മാ കറങ്ങി ഒക്കെ നടന്നു. തിരിച്ചു വീട്ടിൽ വന്നു.
Adipoli
ഉഫ്.. എന്നതാടാ ഉവ്വേ ഇത്.. കരയിപ്പിച്ചു കളഞ്ഞല്ലോ.. അത്രക്കും ഫീലടിച്ചുപോയി സഹോ ആനിയും സച്ചിയും തമ്മിൽ ഉള്ള ആത്മാർത്ഥ സ്നേഹം അധികമൊന്നും ഇതിൽ പറഞ്ഞില്ലെങ്കിലും.. മനസ്സിൽ കൊള്ളുന്ന രീതിയിലാണ് അവതരിപ്പിച്ചത്… Super….
തുടരൂ സഹോ… ❤️❤️❤️
Thanks bro
Bro baakki eppozha
റിവ്യൂ ചെയ്യുവാണ് ഉടനെ അപ്‌ലോഡ് ചെയ്യാം