ആനി: ദൈവം ഏകദേശം തീരുമാനിച്ച മട്ട് ആണ്
ഞാൻ: ഞാൻ നിന്നെ സ്നേഹിച്ചു പോയി പെണ്ണേ എനിക്ക് നിന്നെ മറക്കണോ പിരിയാണോ പറ്റില്ല.
ആനി: സച്ചി ഞാൻ നിന്നോട് എല്ലാം പറഞ്ഞു എനിക്കും നിന്നെ ഇഷ്ടം ആണ്. പക്ഷേ ഞാൻ പോയാലും നീ വേറെ നല്ല കുട്ടിയെ കല്യാണം കഴിക്കണം. എന്നെ ഓർത്തു ദുഃഖിക്കരുത്.
ഞാൻ: എന്തിനാ പെണ്ണേ നീ എല്ലാം ഇത്ര സിംപിൾ ആക്കി എടുത്തെ
ആനി: ഞാൻ എല്ലാം ഉൾകൊണ്ടു. ഞാൻ മരിക്കുന്ന വരെ നിന്നെ പ്രേമിക്കും. എൻ്റെ അവസാന ശ്വാസം വരെ.
ഞാൻ: നമുക്ക് ഇവിടുന്നു പോകാം. നീ വാ
ഞാൻ വണ്ടി എടുത്തു ആനിയും ആയി നേരെ കോളേജിൽ പോയി. കോളേജ് വിട്ട സമയം ആയിരുന്നു. ആനിയെ അവൾടെ അച്ചൻ വന്നു കൂട്ടികൊണ്ട് ആണ് എന്ന് പോകുന്നത്. ആനി പോയപ്പോ കിച്ചുവും ഹരിയും വന്നു സംസാരിച്ചു.
എൻ്റെ മുഖം മാറി ഇരിക്കുന്ന കണ്ടിട്ട് രണ്ടു എന്നവും ചോദിച്ചു എന്താ ഉണ്ടായ എന്ന്.
സൂര്യ: എന്താടാ എന്ത് പറ്റി
കിച്ചു: നിൻ്റെ മുഖം എന്താ മാറി ഇരിക്കുന്ന
ഞാൻ: നമുക്ക് എവിടെ എങ്കിലും സംസധനമുള്ള സ്ഥലത്ത് പോകാട
സൂര്യ: ചാവി താ കാറ്റിൻ്റെ
ഞാൻ: കാറിൽ തന്നെ ഉണ്ട്
കിച്ചു: നമുക്ക് കുന്നിൽ പോകാം
അവിടെ ചെന്ന് കുറെ നേരത്തിനു ശേഷം ആണ് ഞാൻ സംസാരിച്ചത്. എൻ്റെ മൈൻഡ് ഒക്കെ റിലാക്സ് ആകാൻ വേണ്ടി ആകും അവന്മാർ ഒന്നും സംസാരിച്ചില്ല. ഒടുവിൽ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു. എന്നെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അവർക്കും അറിയില്ല. പക്ഷേ ഞാൻ അന്ന് തീരുമാനിച്ചു അവളെ സന്തോഷിപ്പിക്കും എന്ന്.
ആറു മാസം കടന്നു പോയി. ഞങ്ങളുടെ പ്രേമം ആനി അവളുടെ വീട്ടിൽ പറഞ്ഞു. അവർക്കും സന്തോഷം ആയിരുന്നു . അവളുടെ ഈ അസുഖം ഒക്കെ മാറും എന്ന് എന്നെ പോലെ അവരും കരുതി പക്ഷേ വിധി വേറെ ഒന്ന് ആയിരുന്നു. ഒരു ദിവസം ക്ലാസ് ഒക്കെ കഴിഞ്ഞു ഞാനും ആനിയും കിച്ചു ഹരിയും ഒക്കെ ആയി ഒന്ന് പുറത്തോട്ടു കറങ്ങാൻ ഒക്കെ പോകാൻ പ്ലാൻ ഇട്ടു. എനിക്ക് ആണേൽ കടൽ കാണാൻ ഇഷ്ടം ആയിരുന്നു. എങ്ങോട്ട് എന്ന് ഇല്ലാതെ അവള് അങ്ങനെ നോക്കി നിക്കും അതു ആസ്വദിച്ച് ഞാനും അങ്ങ് നിക്കും. അങ്ങനെ ബീച്ചിൽ പോകാം എന്ന് ആയി. ബീച്ചിൽ പോയി കുറെ നേരം അങ്ങിനെ നിന്നപ്പൊ ആനി എൻ്റെ കൈയിൽ മുറുക്കെ പിടിച്ചു
Adipoli
ഉഫ്.. എന്നതാടാ ഉവ്വേ ഇത്.. കരയിപ്പിച്ചു കളഞ്ഞല്ലോ.. അത്രക്കും ഫീലടിച്ചുപോയി സഹോ ആനിയും സച്ചിയും തമ്മിൽ ഉള്ള ആത്മാർത്ഥ സ്നേഹം അധികമൊന്നും ഇതിൽ പറഞ്ഞില്ലെങ്കിലും.. മനസ്സിൽ കൊള്ളുന്ന രീതിയിലാണ് അവതരിപ്പിച്ചത്… Super….
തുടരൂ സഹോ… ❤️❤️❤️
Thanks bro
Bro baakki eppozha
റിവ്യൂ ചെയ്യുവാണ് ഉടനെ അപ്‌ലോഡ് ചെയ്യാം