“എന്താ ചേച്ചി ” ഞാൻ ചോദിച്ചു.
“ആരാടാ അതു..” ചേച്ചി പറയും മുമ്പ് അകത്തു നിന്ന് അച്ഛൻ വിളിച്ചു ചോദിച്ചു.
“ഞാൻ അഞ്ചു.. ജൂലി ചേച്ചിയുടെ നാത്തൂൻ ആണ്. ഇവിടെ അപ്പുറത്തെ വീട് ഞങ്ങൾ വാങ്ങിയിരുന്നു.. ഇന്നാണ് ഇങ്ങോട്ടേക്ക് കേറി കൂടിയത് ” ചേച്ചി നീട്ടി വിളിച്ചു പറഞ്ഞു.
ജൂലി ആന്റി എന്ന പേര് കേട്ടതും കിളി നാദം പോൽ ഉള്ള ശബ്ദവും കേട്ടു അച്ഛൻ ഇറങ്ങി വന്നു.. അല്ല,എന്റെ അല്ലേ തന്തപ്പടി.. അങ്ങനെ ആയില്ലെങ്കിലെ ഉള്ളു.. പുറത്തു നിൽക്കുന്ന സ്വപ്ന സുന്ദരിയെ അച്ഛൻ അടിമുടി നോക്കി.. കള്ള കിളവൻ.. വായി നോട്ടം ഇപ്പോളും നല്ല പോലെ ഉണ്ട്.. ഞാൻ മനസ്സിൽ ഓർത്തു. അമ്മയും പുറത്തേക്കു ഇറങ്ങിയപ്പോ അച്ഛന്റെ സ്കാനിങ് നിന്ന്.. അല്ലെങ്കിലും അച്ഛൻ ഉപദ്രവകാരി അല്ല.. ചെറിയ പഞ്ചാര അടിയും വായി നോട്ടവും ഉള്ളു.. അമ്മയെ പേടിയും ഉണ്ട്.. അതുകൊണ്ട് ചീത്തപ്പേര് ഒന്നും ഇതുവരെ കേൾപ്പിച്ചിട്ടില്ല.. ഞാൻ ഉള്ളിൽ ചിരിച്ചു.
“എന്താ മോളെ ഈ നേരത്തു? ജൂലി പറഞ്ഞാരുന്നു മോൾ വരുന്ന കാര്യം.. ഞാൻ അതു അങ്ങ് മറന്നു പോയി ” അമ്മ ചേച്ചിയെ നോക്കി പറഞ്ഞു..
“അതു ചേച്ചി, നാളെ സച്ചുവിനോട് കുറച്ചു നേരത്തെ വരുമോ എന്ന് ചോദിക്കാൻ വന്നതാ.. വൈകിട്ട് ഞാനും ജൂലി ചേച്ചിയും കൂടെ ടൗണിൽ പോകാൻ തീരുമാനിച്ചിരിക്കുവാ.. വീട്ടിലേക്കു കുറച്ചു സാധനം മേടിക്കാൻ ഉണ്ട് ” അഞ്ചു ചേച്ചി കാര്യം അവതരിപ്പിച്ചു.
അമ്മ എന്റെ മുഖത്തു സംശയ ഭാവത്തിൽ നോക്കി.. ഇന്ന് അവിടെ ആയിരുന്നു എനിക്ക് പണി എന്ന് അമ്മ അറിഞ്ഞിട്ടില്ല.. ഞാൻ അമ്മയോട് കാര്യം പറഞ്ഞു. നാളെ പറമ്പ് വൃത്തി ആകാൻ സഹായിക്കാൻ ഏറ്റതും പറഞ്ഞു.

Bro where is the 4th part